city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് നഗരസഭയില്‍ 30 കരാറുകളില്‍ 20ഉം നേടിയെടുത്തത് കൗണ്‍സിലറുടെ ബന്ധു

കാസര്‍കോട്: (www.kasargodvartha.com 21/11/2016) കാസര്‍കോട് നഗരസഭയില്‍ 2016-17 വര്‍ഷത്തെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന 30 കരാറുകളില്‍ 20ഉം കൗണ്‍സിലറുടെ ബന്ധുവിന് ലഭിച്ചത് ആക്ഷേപത്തിന് ഇടയാക്കുന്നു. എസ്റ്റിമേറ്റിനെക്കാള്‍ 18 മുതല്‍ 25 ശതമാനം കുറവായാണ് കരാറുകാരനായ ശിഹാബ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. ഏറ്റവും കുറവ് നിരക്ക് രേഖപ്പെടുത്തിയാണ് നഗരസഭ ഓരോ പ്രവര്‍ത്തിക്കും ടെണ്ടര്‍ ക്ഷണിക്കുന്നത്. അതില്‍നിന്നും 25 ശതമാനംവരെ കുറവ് ചെയ്ത് കരാര്‍ നേടുമ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരത്തെയാണ് അത് ബാധിക്കുകയെന്ന് വ്യാപകമായ പരാതിയുണ്ട്.

റോഡ് കോണ്‍ക്രീറ്റിംഗ്, നടവഴി നിര്‍മാണം, അരികു ഭിത്തി നിര്‍മാണം, ഓവുചാല്‍ നിര്‍മാണം, ശ്മശാന നവീകരണം, ഇന്റര്‍ ലോക്കിംഗ് തുടങ്ങിയ പദ്ധതികളാണ് എസ്റ്റിമേറ്റ് തുകയേക്കാള്‍ കുറച്ച് നല്‍കിയിരിക്കുന്നത്. ടെണ്ടറുകള്‍ക്ക് സാങ്കേതിക അനുമതി മാത്രമാണ് ഇപ്പോള്‍ ആയിട്ടുള്ളത്. കൗണ്‍സിലിന്റെ ഭരണാനുമതി ലഭിക്കേണ്ടതുണ്ട്.

നേതാജി ലൈന്‍ കോണ്‍ക്രീറ്റ്, കൃഷ്ണ ആശുപത്രി റോഡ് കോണ്‍ക്രീറ്റ്, ഐടിഐ റോഡ് ഫുട്പാത്ത് (നിയര്‍ കാലിക്കറ്റ് ഹൗസ്), മണിയാണി കോമ്പൗണ്ട് റോഡ് കോണ്‍ക്രീറ്റ്, ബട്ടംപാറ റോഡ് കോണ്‍ക്രീറ്റ്, ക്രോസ് റോഡ് നിയര്‍ ബ്ലോക്ക് ഓഫീസ് റോഡ് കോണ്‍ക്രീറ്റ്, മഹാലിസ ടെമ്പിള്‍ റോഡ് കോണ്‍ക്രീറ്റ്, ബിലാല്‍ മസ്ജിദ് റഹ് മത്ത് റോഡ് കോണ്‍ക്രീറ്റ്, അന്നപൂര്‍ണേശ്വരി ടെമ്പിള്‍ റോഡ് കോണ്‍ക്രീറ്റ്, ബാങ്കോട് റോഡ് കണ്‍സ്ട്രക്ഷന്‍, സൈഡ് ബീയിംഗ്, ഓവുചാല്‍ ഹൊന്നമൂല, മൂസാ റോഡ് കോണ്‍ക്രീറ്റ് ആന്‍ഡ് ജദീദ് റോഡ് സൈഡ് ഭിത്തി, കൊറക്കോട് ബയല്‍റോഡ് കോണ്‍ക്രീറ്റ്, ഉമാ നഴ്‌സിംഗ് ഹോം റോഡ്, ത്വാഹ മസ്ജിദ് മിസ്രത്ത് നഗര്‍ റോഡ് ഫുട്പാത്ത്, ബാങ്കോട് ജംഗ്ഷന്‍ നുസ്രത്ത് ഗാര്‍ഡന്‍ കോണ്‍ക്രീറ്റ്, ചെന്നിക്കര ക്രിമിറ്റോറിയം നവീകരണം, കടപ്പുറം കുറുംബാ ടെമ്പിള്‍ സൈഡ് ഫുട്പാത്ത് ഇന്‍ര്‍ലോക്ക്, നെല്‍ക്കള ക്രോസ് റോഡ് കോണ്‍ക്രീറ്റ്, ടി.എ ഇബ്രാഹിം റോഡ് ആന്‍ഡ് കണക്ഷന്‍ ഫുട്പാത്ത് എന്നീ കരാറുകളാണ് ശിഹാബിന് ലഭിച്ചിരിക്കുന്നത്.
കാസര്‍കോട് നഗരസഭയില്‍ 30 കരാറുകളില്‍ 20ഉം നേടിയെടുത്തത് കൗണ്‍സിലറുടെ ബന്ധു

Keywords: Kasaragod, Kerala, Investigation, Road Tarring, Road-damage, Construction, Contractor, Kasaragod Municipality, 20 out of 30 tenders for one contractor.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia