മഹിളാമന്ദിരത്തില്‍ നിന്നും പെണ്‍കുട്ടിയെയും യുവതിയെയും കാണാതായി
Nov 16, 2016, 10:24 IST
കാസര്‍കോട്: (www.kasargodvartha.com 16/11/2016) പരവനടുക്കം മഹിളാമന്ദിരത്തില്‍ നിന്നും പെണ്‍കുട്ടിയെയും യുവതിയെയും കാണാതായി. രാജപുരം പൂടങ്കല്ലിലെ കരിങ്ങൂല്‍ കല്ലിലെ ബാലകൃഷ്ണന്റെ മകള്‍ ഉഷ (18), തൃശൂര്‍ കൊടുങ്ങല്ലൂരിലെ പ്രഭാകരന്റെ മകള്‍ അളകദേവി(26) എന്നിവരെയാണ് കാണാതായത്.
ചൊവ്വാഴ്ച വൈകുന്നേരം 3.30 മണിയോടെ വസ്ത്രമലക്കാനെന്നുപറഞ്ഞാണ് ഇരുവരും മഹിളാമന്ദിരത്തില്‍ നിന്നുമിറങ്ങിയത്. പിന്നീട് തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് അധികൃതര്‍ അന്വേഷണം നടത്തിയെങ്കിലും ഒരുവിവരവും ലഭിച്ചില്ല. ഇതേ തുടര്‍ന്ന് മേട്രന്‍ കെ കെ ബിന്ദു കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെയും യുവതിയുടെയും തിരോധാനം സംബന്ധിച്ച് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: Mahila Mandiram, Missing, Kasaragod, Kerala, Paravanadukkam, Woman, Girl, 2 went missing from Mahila Mandiram