വീണ്ടും ഗുണ്ടാ ആക്രമണം; വെട്ടേറ്റ് രണ്ടുപേര്‍ക്ക് ഗുരുതരം
Nov 11, 2016, 11:13 IST
ഉപ്പള: (www.kasargodvartha.com 11/11/2016) മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ /ഉപ്പളയില്‍ വീണ്ടും ഗുണ്ടാസംഘത്തിന്റെ അക്രമം. വടിവാള്‍ കൊണ്ടുള്ള വെട്ടേറ്റ് രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം. ഉപ്പള മജലിലെ പര്‍വേശ് (35), നയാബസാറിലെ മുഹമ്മദ് നാസിം (26) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ഉപ്പളയിലെ മണ്ണംകുഴി മൈതാനിയില്‍ ഇരിക്കുകയായിരുന്ന ഇരുവരെയും രണ്ടംഗസംഘം വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. യുവാക്കളുടെ നിലവിളി കേട്ട് പരിസരവാസികള്‍ എത്തിയതോടെ അക്രമികള്‍ കടന്നുകളയുകയായിരുന്നു. പര്‍വേശിനെയും മുഹമ്മദ് നാസിമിനെയും അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റവരുടെ മൊഴിയെടുക്കാന്‍ പോലീസ് മംഗളൂരു ആശുപത്രിയിലേക്ക് പോയിട്ടുണ്ട്. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് അന്വേഷണം തുടങ്ങി. ഉപ്പളയിലെ ഗുണ്ടാസംഘങ്ങള്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കുന്നതിനിടയിലാണ് നാട്ടില്‍ വീണ്ടും ക്രമസമാധാനപ്രശ്‌നങ്ങളുണ്ടാക്കുന്ന അക്രമങ്ങള്‍ അരങ്ങേറിയത്.

Keywords: Uppala, Kasaragod, Stabbed, Kerala, Injured, Hospital, 2 stabbed in Uppala