അജ്ഞാത യുവാവിന്റെ മൃതദേഹം റെയില്‍വേ കുളത്തില്‍ കണ്ടെത്തി; മുഖം കരിഞ്ഞ നിലയില്‍, മരണത്തില്‍ ദുരൂഹത
Oct 25, 2016, 18:28 IST
ചെറുവത്തൂര്‍: (www.kasargodvartha.com 25/10/2016) അജ്ഞാതനായ യുവാവിന്റെ മൃതദേഹം റെയില്‍വേ കുളത്തില്‍ കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ട് നാട്ടുകാരാണ് ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷനോട് ചേര്‍ന്നുള്ള റെയില്‍വേ കുളത്തില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നീല ജീന്‍സ് പാന്റ് മാത്രമാണ് ധരിച്ചിട്ടുള്ളത്. 35 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം വെള്ളത്തില്‍ മലര്‍ന്ന് പൊങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടത്.
മുഖം കരിഞ്ഞ നിലയിലാണ്. ദേഹത്തും പൊള്ളലേറ്റ ലക്ഷണങ്ങളുണ്ട്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡി വൈ എസ് പി ദാമോദരന്‍, നീലേശ്വരം സി ഐ ഉണ്ണികൃഷ്ണന്‍, ചന്തേര അഡീ. എസ് ഐ ചന്ദ്രബാനു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. സംഭവമറിഞ്ഞ് നീലേശ്വരം പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറയും മറ്റു ജനപ്രതിനിധികളും നാട്ടുകാരുമടക്കം നൂറു കണക്കിനാളുകള്‍ എത്തിയിരുന്നു.

Keywords: Kasaragod, Kerala, Deadbody, Death, Police, Investigation, DYSP, Unknown youth found dead in pond.