പൊയിനാച്ചിയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ കവര്‍ച്ച; 2 ലക്ഷം രൂപ കവര്‍ന്നതായി സൂചന
Oct 7, 2016, 12:18 IST
പൊയിനാച്ചി: (www.kasargodvartha.com 07/10/2016) പൊയിനാച്ചി ടൗണിലെ അല്‍ മദീന സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ കവര്‍ച്ച. രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാവിലെ ജീവനക്കാര്‍ സൂപ്പര്‍മാര്‍ക്കറ്റ് തുറക്കാന്‍ എത്തിയപ്പോഴാണ് കവര്‍ച്ചനടന്ന വിവരം അറിഞ്ഞത്. കുണിയ സ്വദേശി കുഞ്ഞബ്ദുല്ല അടക്കമുള്ള അഞ്ച് പാട്ണര്‍മാരാണ് ഇതിന്റെ ഉടമകള്‍.
വിരലടയാള വിദഗ്ദ്ധര്‍ എത്താന്‍ വൈകിയതിനാല്‍ പോലീസ് കടയ്ക്കുള്ളില്‍ ഉച്ചയോടെയാണ് പരിശോധന ആരംഭിച്ചത്. സൂപ്പര്‍മാര്‍ക്കറ്റിന്റെ പിറകുവശത്തെ ഷട്ടറിന്റെ പൂട്ടുതകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ഷട്ടറിന്റെ ഒരു ഭാഗത്തുമാത്രമാണ് പൂട്ടിട്ട് പൂട്ടിയിരുന്നത്. കവര്‍ച്ചനടന്ന വിവരം അറിഞ്ഞ് കാസര്‍കോട് ഡി വൈ എസ് പി എം വി സുകുമാരന്‍, വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്ത്, എസ് ഐ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ദ്ധരും പോലീസ് നായയും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം കുണ്ടംകുഴിയില്‍നടന്ന വന്‍ ജ്വല്ലറികവര്‍ച്ചയ്ക്ക് പിന്നാലെയാണ് പൊയിനാച്ചിയില്‍യിലെ സൂപ്പര്‍മാര്‍ക്കറ്റിലും കവര്‍ച്ചനടന്നത്. ഇതുകൂടാതെ വ്യാഴാഴ്ച രാത്രി കാഞ്ഞങ്ങാട് അതിഞ്ഞാലിലെ സൂപ്പര്‍മാര്‍ക്കറ്റിലും കവര്‍ച്ചനടന്നിട്ടുണ്ട്. ഷട്ടര്‍കുത്തിത്തുറന്ന് കാല്‍ ലക്ഷം രൂപ ഇവിടെനിന്നും കവര്‍ന്നത്.
Keywords: Poinachi, Kasaragod, Kerala, Robbery, Robbery in Poinachi supermarket, Theft.