കുണ്ടംകുഴിയില്‍ ജ്വല്ലറി കുത്തിതുറന്ന് നാലര കിലോ വെള്ളിയും 450 ഗ്രാം സ്വര്‍ണവും അടക്കം 14 ലക്ഷത്തിന്റെ കവര്‍ച്ച
Oct 4, 2016, 11:57 IST
കുണ്ടംകുഴി: (www.kasargodvartha.com 04/10/2016) കുണ്ടംകുഴി ടൗണിലെ സുമംഗലി ജ്വല്ലറി കുത്തിതുറന്ന് നാലര കിലോ വെള്ളിയും 450 ഗ്രാം സ്വര്‍ണവും കവര്‍ന്നു. മൊത്തം 14 ലക്ഷം രൂപയുടെ മുതലുകള്‍ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ജ്വല്ലറിയുടെ ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.
ഷെല്‍ഫിലും മറ്റും സൂക്ഷിച്ച ആഭരണങ്ങളാണ് കൊള്ളയടിച്ചത്. വിവരമറിഞ്ഞ് ആദൂര്‍ സി ഐ സിബി തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാവിലെയാണ് കവര്‍ച്ചനടന്ന വിവരം അറിഞ്ഞത്. വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. കവര്‍ച്ചയ്ക്കുപിന്നിലുള്ളവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Keywords: Kundamkuzhi, Kasaragod, Jewellery robbery, Robbery, Kerala, Robbery in Kundamkuzhi