പൊയിനാച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് കവര്‍ച്ച; പ്രതികളെകുറിച്ച് സൂചന
Oct 8, 2016, 12:22 IST
പൊയിനാച്ചി: (www.kasargodvartha.com 08/10/2016) പൊയിനാച്ചി ടൗണിലെ അല്‍ മദീന സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നും രണ്ട് ലക്ഷം രൂപ കൊള്ളയടിച്ചകേസിലെ പ്രതികളെകുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. കവര്‍ച്ചക്കാരെന്ന് സംശയിക്കുന്ന മൂന്ന് പേരെ വിദ്യാനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ സി ഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചോദ്യംചെയ്തുവരികയാണ്.
വെള്ളിയാഴ്ച രാവിലെ ജീവനക്കാര്‍ സൂപ്പര്‍മാര്‍ക്കറ്റ് തുറക്കാന്‍ എത്തിയപ്പോഴാണ് കവര്‍ച്ചനടന്ന വിവരം അറിഞ്ഞത്. കുണിയ സ്വദേശി കുഞ്ഞബ്ദുല്ല അടക്കമുള്ള അഞ്ച് പാട്ണര്‍മാരാണ് ഇതിന്റെ ഉടമകള്‍. സൂപ്പര്‍മാര്‍ക്കറ്റിന്റെ പിറകുവശത്തെ ഷട്ടറിന്റെ പൂട്ടുതകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. വിരലടയാളം അടക്കമുള്ള തെളിവുകള്‍ കസ്റ്റഡിയിലെടുത്തവരുടേതുതന്നെയാണോയെന്ന് പരിശോധിച്ചുവരികയാണ്.
Related News:
പൊയിനാച്ചിയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ കവര്‍ച്ച; 2 ലക്ഷം രൂപ കവര്‍ന്നതായി സൂചന
Keywords: Poinachi Supermarket robbery: Information about accused, Poinachi, Kasaragod, Kerala, Robbery, Robbery in Poinachi supermarket, Theft.