കുണ്ടംകുഴി ജ്വല്ലറി കവര്‍ച്ച; പിന്നില്‍ അന്യസംസ്ഥാന സംഘം, പ്രതികള്‍ ഉടന്‍ കുടുങ്ങുമെന്ന് പോലീസ്
Oct 27, 2016, 11:02 IST
കുണ്ടുംകുഴി: (www.kasargodvartha.com 27/10/2016) കുണ്ടംകുഴിയിലെ സുമംഗലി ജ്വല്ലറിയില്‍ നിന്ന് 56 പവന്‍ സ്വര്‍ണവും നാലുകിലോ വെള്ളിയും കൊള്ളയടിച്ച കേസിലെ പ്രതികള്‍ എത്രയും പെട്ടെന്ന് പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. അന്യസംസ്ഥാന സംഘമാണ് കവര്‍ച്ചയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വാടക വീട്ടിലാണ് സംഘം കഴിഞ്ഞിരുന്നത്. കവര്‍ച്ചയ്ക്ക് ഒത്താശ ചെയ്ത മലയാളിയെയും തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ഒക്ടോബര്‍ നാലിന് പുലര്‍ച്ചെയാണ് കുണ്ടംകുഴിയിലെ സുമംഗലി ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. ഷട്ടര്‍ തകര്‍ത്ത് അകത്തു കടന്ന സംഘം ചില്ലു വാതിലും തകര്‍ത്ത് അകത്തു കടക്കുകയായിരുന്നു. ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും വെള്ളിയമാണ് കവര്‍ച്ച ചെയ്തത്.
ജ്വല്ലറിയില്‍ നിന്നും ലഭിച്ച വിരലടയാളങ്ങള്‍ പരിശോധിച്ചാണ് കൊള്ളസംഘത്തെ പോലീസ് തിരിച്ചറിഞ്ഞത്. ഇതിനായി പതിനായിരക്കണക്കിന് വിരലടയാളങ്ങളാണ് അന്വേഷണസംഘം പരിശോധിച്ചത്.
കുണ്ടംകുഴിയിലെ ജ്വല്ലറി കവര്‍ച്ച: പോലീസ് അന്വേഷണം ഊര്‍ജിതം; 20 വിരലടയാളങ്ങള്‍കിട്ടി, പിന്നില്‍ നാടന്‍ കവര്‍ച്ചക്കാരെന്ന് സൂചന
ഇക്കഴിഞ്ഞ ഒക്ടോബര്‍ നാലിന് പുലര്‍ച്ചെയാണ് കുണ്ടംകുഴിയിലെ സുമംഗലി ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. ഷട്ടര്‍ തകര്‍ത്ത് അകത്തു കടന്ന സംഘം ചില്ലു വാതിലും തകര്‍ത്ത് അകത്തു കടക്കുകയായിരുന്നു. ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും വെള്ളിയമാണ് കവര്‍ച്ച ചെയ്തത്.
ജ്വല്ലറിയില്‍ നിന്നും ലഭിച്ച വിരലടയാളങ്ങള്‍ പരിശോധിച്ചാണ് കൊള്ളസംഘത്തെ പോലീസ് തിരിച്ചറിഞ്ഞത്. ഇതിനായി പതിനായിരക്കണക്കിന് വിരലടയാളങ്ങളാണ് അന്വേഷണസംഘം പരിശോധിച്ചത്.
Related News:
Keywords: Kasaragod, Kerala, Kundamkuzhi, Robbery, Robbery-case, Police, Investigation, Accuse, Other state thieves behind Kundamkuzhi Jewellery robbery.