city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോളജ് യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ എംഎസ്എഫിന് നേട്ടം

കാസര്‍കോട്: (www.kasargodvartha.com 08.10.2016) കോളജ് യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ കാസര്‍കോട് ഗവ.കോളേജ് യൂണിയനടക്കം എംഎസ്എഫ്-കെഎസ് യു മുന്നണി മികച്ച മുന്നേറ്റം നടത്തിയതായി എംഎസ്എഫ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കാസര്‍കോട് ഗവ.കോളജ്, പെരിയ അംബേദ്കര്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, നളന്ദ കോളജ് പെര്‍ള എന്നിവിടങ്ങളില്‍ എംഎസ്എഫ്-കെഎസ്‌യു മുന്നണിയും ശറഫ് കോളജ് പടന്ന, തൃക്കരിപ്പൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, സഅദിയ കോളജ് എന്നിവിടങ്ങളില്‍ എംഎസ്എഫ് തനിച്ചും നേടി.

കാസര്‍കോട് ഗവ.കോളേജില്‍ ആകെയുള്ള ഒമ്പതില്‍ ആറ് മേജര്‍ സീറ്റുകള്‍ എസ്എഫ്‌ഐക്കാണെങ്കിലും യൂണിയന്‍ ഭരണം എംഎസ്എഫ്-കെഎസ് യു സഖ്യത്തിന് തന്നെയാണെന്ന് എംഎസ്എഫ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, യുയുസി അടക്കം പ്രധാന ഭാരവാഹിത്വവും എംഎസ്എഫ്-കെഎസ് യു സഖ്യമാണ് നേടിയത്. മൈനര്‍ സീറ്റുകളിലേതടക്കം പരിഗണിച്ചാണ് യൂണിയന്‍ ഭരണം തീരുമാനിക്കുന്നത്. ആകെ 27 സീറ്റുകളില്‍ 11 സീറ്റ് എംഎസ്എഫ് മുന്നണിയും 10 സീറ്റ് എസ്എഫ്‌ഐയും അഞ്ച് സീറ്റ് എബിവിപിയും നേടി. ഒന്നില്‍ സമനിലയായവുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യൂണിയന്‍ ഭരണം യുഡിഎസ്എഫിന് തന്നെയാണെന്നും എംഎസ്എഫ് നേതാക്കള്‍ പറഞ്ഞു.

കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ എംഎസ്എഫിലെ ഉമ്മര്‍ സി ചെയര്‍മാനായും മുഹമ്മദ് ഫിറോസ് ഷാ ജനറല്‍ സെക്രട്ടറിയായും കെഎസ്‌യുവിലെ ആല്‍ബിന്‍ ജോസ് യുയുസിയായും തെരെഞ്ഞെടുക്കപ്പെട്ടു. എസ്എഫ്‌ഐ-എബിവിപി അവിശുദ്ധ കൂട്ടുകെട്ടാണ് എബിവിപിക്ക് അഞ്ചു സീറ്റ് കിട്ടാന്‍ കാരണമായതെന്ന് എംഎസ്എഫ് നേതാക്കള്‍ ആരോപിച്ചു.

തൃക്കരിപ്പൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ മുഴുവന്‍ സീറ്റിലും എംഎസ്എഫ് എതിരില്ലാതെ വിജയിച്ചു. അസ്ഹറുദ്ദീന്‍ വി പി (ചെയര്‍മാന്‍), സഫ് വാന്‍ പി (ജനറല്‍ സെക്രട്ടറി), നിഷാദ് എം പി (യുയുസി), എന്നിവര്‍ തെരെഞ്ഞെടുക്കപ്പെട്ടു. ശറഫ് കോളജ് പടന്നയില്‍ മുഴുവന്‍ സീറ്റിലും എംഎസ്എഫ് വിജയിച്ചു. ഹുദൈഫ് വി പി എം ചെയര്‍മാനായി. സാബിത്ത് പി സിയെ ജനറല്‍ സെക്രട്ടറിയായും മുബഷിര്‍ പിയെ യുയുസിയായും തെരെഞ്ഞെടുക്കപ്പെട്ടു.

നളന്ദ കോളജില്‍ എംഎസ്എഫിലെ ഹഫീസ് ചെയര്‍മാനായും മന്‍സൂര്‍ കന്ദല്‍ ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായും, ശാനിഫ് സ്‌പോര്‍ട്‌സ് ക്യാപ്റ്റനായും ജസ്ലി ജോയിന്റ് സെക്രട്ടറിയായും തെരെഞ്ഞെടുക്കപ്പെട്ടു. സഅദിയ കോളജില്‍ അബ്ബാസ് ജാഫര്‍ ചെയര്‍മാനായും അബ്ബാസ് സന്തോഷ് നഗര്‍ യുയുസി ആയും തെരെഞ്ഞെടുക്കപ്പെട്ടു. കുമ്പള ഐഎച്ച്ആര്‍ഡി കോളജില്‍ എംഎസ്എഫിലെ ഫയാസ് മൊഗ്രാല്‍ ജനറല്‍ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. അംബേദ്കര്‍ കോളജില്‍ മുഴുവന്‍ സീറ്റും മുന്നണി നേടി. കെഎസ്‌യുവിലെ നവീന്‍ കെ ചെയര്‍മാനായും നിജിന്‍ ജനറല്‍ സെക്രട്ടറിയായും എംഎസ്എഫിലെ മുഹമ്മദ് അജ്മല്‍ നിയാസ് യുയുസിയായും റഹ് മത്ത് കെ വൈസ് ചെയര്‍പേഴ്‌സണായും തെരെഞ്ഞെടുക്കപ്പെട്ടു.

വിദ്യാര്‍ത്ഥി പക്ഷത്ത് നിന്ന് പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരമാണ് തെരെഞ്ഞെടുപ്പ് വിജയമെന്ന് എംഎസ്എഫ് ജില്ലാ പ്രസിഡണ്ട് ഹാശിം ബംബ്രാണിയും ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോടും പ്രസ്താവിച്ചു. എബിവിപിയും എസ്എഫ്‌ഐയും അവിശുദ്ധ കൂട്ട് കെട്ടാണ് പല കോളജുകളിലും എസ്എഫ്‌ഐ വിജയിച്ചത്. ഇല്ലെങ്കില്‍ ജില്ലയിലെ മുഴുവന്‍ കോളജുകളിലും എംഎസ്എഫ് സഖ്യം വിജയിക്കുമായിരുന്നെന്നും നേതാക്കള്‍ പറഞ്ഞു.

കോളജ് യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ എംഎസ്എഫിന് നേട്ടം

Keywords:  kasaragod, Kerala, College, election, MSF, SFI, ABVP, govt.college, Student Union, Trikaripur, Nalanda, UUC, Arts Science College.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia