city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുണ്ടംകുഴിയിലെ ജ്വല്ലറി കവര്‍ച്ച: പോലീസ് അന്വേഷണം ഊര്‍ജിതം; 20 വിരലടയാളങ്ങള്‍കിട്ടി, പിന്നില്‍ നാടന്‍ കവര്‍ച്ചക്കാരെന്ന് സൂചന

കുണ്ടംകുഴി: (www.kasargodvartha.com 05/10/2016) കുണ്ടംകുഴിയിലെ സുമംഗലി ജ്വല്ലറിയികുത്തിത്തുറന്ന് നാല് കിലോ വെള്ളിയും 60 പവന്‍ സ്വര്‍ണവും കവര്‍ച്ച ചെയ്ത കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആദൂര്‍ സി ഐ സിബി തോമസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. എസ് പിയുടെ സ്‌ക്വാഡ് അംഗങ്ങളും അന്വേഷണ സംഘത്തിലുണ്ട്.

കവര്‍ച്ചനടന്ന ജ്വല്ലറിയില്‍നിന്നും 20 വിരലടയാളങ്ങള്‍കിട്ടിയതായി കേസന്വേഷിക്കുന്ന ആദൂര്‍ സി ഐ സിബി തോമസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കവര്‍ച്ചയ്ക്കു പിന്നില്‍ പ്രൊഫഷണല്‍ കവര്‍ച്ചാസംഘമല്ലെന്നും നാടന്‍ കവര്‍ച്ചക്കാരാണെന്നുമുള്ള സൂചനയാണ് പോലീസിനുള്ളത്. കവര്‍ച്ചക്കാര്‍ വാഹനത്തിലാണ് എത്തിയതെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. കുണ്ടംകുഴി ടൗണിലെ കടകളിലും പുറത്തും സ്ഥാപിച്ചിട്ടുള്ള സി സി ടി വി ദൃശ്യങ്ങളും, സംഭവദിവസം രാത്രി ഒരു മണിക്കും മൂന്ന് മണിക്കും ഇടയില്‍ കടന്നുപോയ വാഹനങ്ങള്‍ ഏതെന്ന് കണ്ടെത്താനും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതുകൂടാതെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്. ജ്വല്ലറിയുടെ ഷട്ടര്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ഗ്ലാസ് പാളി തകര്‍ത്ത് അതിന്റെ ചില്ലുകള്‍ ചവറ്റുകൊട്ടയില്‍ നിക്ഷേപിച്ചിരുന്നു. ഇതില്‍ പതിഞ്ഞ വിരലടയാങ്ങളും പോലീസിന് കിട്ടിയിട്ടുണ്ട്. ജീവനക്കാരും മറ്റും സംഭവത്തിന് ശേഷം ജ്വല്ലറിക്കുള്ളില്‍ കടന്നിട്ടുണ്ട്. ഇവരുടെ വിരലടയാളങ്ങള്‍ പരിശോധിച്ച് ഒഴിവാക്കിയശേഷം മോഷ്ടാക്കളുടെ വിരലടയാളങ്ങള്‍ ശേഖരിക്കുമെന്ന് പോലീസ് പറഞ്ഞു.

അടുത്തിടെ ജയിലില്‍നിന്നും ഇറങ്ങിയ ചിലരെകുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ജല്ലറിയെകുറിച്ച് നന്നായി അറിയാവുന്ന മോഷ്ടാക്കളായിരിക്കാം കവര്‍ച്ചയ്ക്കുപിന്നിലെന്ന് പോലീസ് സംശയിക്കുന്നു. കവര്‍ച്ചയുടെ രീതി പരിശോധിച്ചതില്‍നിന്നാണ് പ്രൊഫണല്‍ സംഘമല്ല ഇതിന് പിന്നില്ലെന്ന് പോലീസിന് ബോധ്യമായിരിക്കുന്നത്.

ജില്ലാ പോലീസ് ചീഫ് ഉള്‍പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കവര്‍ച്ചനടന്ന ജ്വല്ലറിയിലെത്തി പരിശോധന നടത്തിയിരുന്നു.
കുണ്ടംകുഴിയിലെ ജ്വല്ലറി കവര്‍ച്ച: പോലീസ് അന്വേഷണം ഊര്‍ജിതം; 20 വിരലടയാളങ്ങള്‍കിട്ടി, പിന്നില്‍ നാടന്‍ കവര്‍ച്ചക്കാരെന്ന് സൂചന

Related News:
കുണ്ടംകുഴിയില്‍ ജ്വല്ലറി കുത്തിതുറന്ന് നാലര കിലോ വെള്ളിയും 450 ഗ്രാം സ്വര്‍ണവും അടക്കം 14 ലക്ഷത്തിന്റെ കവര്‍ച്ച

Keywords:  Jewellery robbery; Police investigation started, Kundamkuzhi, Kasaragod, Jwellery robbery, Kerala, Accused.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia