കുണ്ടംകുഴി ജ്വല്ലറി കവര്‍ച്ച; ജീവനക്കാര്‍ ഉള്‍പ്പെടെ അമ്പതോളം പേരെ ചോദ്യം ചെയ്തു
Oct 7, 2016, 11:40 IST
കുണ്ടംകുഴി: (www.kasargodvartha.com 07/10/2016) കുണ്ടംകുഴിയിലെ സുമംഗലി ജ്വല്ലറിയില്‍ നിന്ന് 56 പവന്‍ സ്വര്‍ണവും നാലുകിലോ വെള്ളിയും കൊള്ളയടിച്ച കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട് ജ്വല്ലറി ജീവനക്കാരടക്കം അമ്പതോളം പേരെ ഇതിനകം ചോദ്യം ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥനായ ആദൂര്‍ സി ഐ സിബി തോമസ് പറഞ്ഞു. ജീവനക്കാര്‍ക്കുപുറമെ പരിസരവാസികളെയും സാക്ഷികളെയുമാണ് വിശദമായ ചോദ്യം ചെയ്യലിന് വിധേയരാക്കിയത്.
ജ്വല്ലറിയുടെ സ്‌ട്രോങ്ങ് റൂമിലെ ലോക്കര്‍ പൂട്ടിയതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തതയുണ്ടാക്കുന്നതിനാണ് ജീവനക്കാരെ ചോദ്യം ചെയ്യലിന് വിധേയരാക്കിയത്. ജ്വല്ലറിയുടെ ഭൂഗര്‍ഭ അറയിലെ ലോക്കര്‍ തകര്‍ക്കാതെ തന്നെ എളുപ്പത്തില്‍ തുറന്നാണ് സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചത്. വ്യാജതാക്കോല്‍ ഉപയോഗിച്ചാണ് ലോക്കര്‍ കവര്‍ച്ചക്കാര്‍ തുറന്നതെന്നത് പോലീസിന്റെ സംശയം ജീവനക്കാരിലേക്ക് നീളാന്‍ കാരണമായിട്ടുണ്ട്.
കവര്‍ച്ചാസംഘത്തിന് കൈവശം വ്യാജ താക്കോല്‍ ലഭിക്കണമെങ്കില്‍ അതിന് ജ്വല്ലറിക്കകത്തുള്ളവരുടെ സഹായം കൂടി ആവശ്യമാണ്. ഇത്തരത്തില്‍ ജീവനക്കാരില്‍ ആരെങ്കിലും കവര്‍ച്ചക്കാരെ സഹായിച്ചിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്. ജ്വല്ലറിയിലെ തകര്‍ന്ന ഗ്ലാസ് ചില്ലില്‍ നിന്നും ലഭിച്ച രക്തതുള്ളി വിദഗ്ധ പരിശോധനക്കായി പോലീസ് കോടതിയില്‍ ഹാജരാക്കി. ജ്വല്ലറിയില്‍ നിന്നും കണ്ടെത്തിയ വിരലടയാളങ്ങളുടെ പരിശോധനാഫലം പോലീസിന് ലഭിച്ചിട്ടുണ്ട്.
വിരലടയാള വിദഗ്ധര്‍ ഇത് വിശദമായി പരിശോധിച്ചുവരികയാണ്. കുണ്ടംകുഴിയിലെ കെ അശോകന്‍ നായരുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സ്വര്‍ണവും വെള്ളിയും കൊള്ളയടിച്ചത്. പത്തായിരം രൂപയും മോഷണം പോയിരുന്നു. മൊബൈല്‍ഫോണ്‍ വിളികളും കവര്‍ച്ചക്കാര്‍ സഞ്ചരിക്കാനിടയുള്ള റോഡിലെ സി സി ടി വി ക്യാമറകളും പോലീസ് വിശദമായി പരിശോധിച്ചു. കവര്‍ച്ചക്കാരിലേക്ക് എത്തുന്നതിനുള്ള ചില തെളിവുകള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിന് വിധേയമാക്കപ്പെട്ടവര്‍ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യമുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
Related News:
കുണ്ടംകുഴിയില്‍ ജ്വല്ലറി കുത്തിതുറന്ന് നാലര കിലോ വെള്ളിയും 450 ഗ്രാം സ്വര്‍ണവും അടക്കം 14 ലക്ഷത്തിന്റെ കവര്‍ച്ച

കുണ്ടംകുഴിയിലെ ജ്വല്ലറി കവര്‍ച്ച: പോലീസ് അന്വേഷണം ഊര്‍ജിതം; 20 വിരലടയാളങ്ങള്കിട്ടി, പിന്നില്‍ നാടന്‍ കവര്‍ച്ചക്കാരെന്ന് സൂചന
Keywords: Jewellery robbery; 50 interrogated including employees, Kundamkuzhi, Robbery, Kasaragod, Kerala, Jweller robbery,