ഐ എന്‍ എല്‍ അസ്വാരസ്യം: പാര്‍ട്ടി നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടിട്ടില്ലെന്ന് നാഷണല്‍ യൂത്ത് ലീഗ് നേതാക്കള്‍
Oct 11, 2016, 13:30 IST
കാസര്‍കോട്: (www.kasargodvartha.com 11/10/2016) വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പാര്‍ട്ടിക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ സിദ്ദീഖ് ചേരങ്കൈയെ പുറത്താക്കാനും മറ്റു നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാനും ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ശുപാര്‍ശ ചെയ്തുവെന്ന റിപോര്‍ട്ട് സംബന്ധിച്ച് വിശദീകരണവുമായി നാഷണല്‍ യൂത്ത് ലീഗ് നേതാക്കള്‍ രംഗത്ത് വന്നു.
തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണം ശരിയല്ലെന്നാണ് ഇവരുടെ വിശദീകരണം. വാട്‌സ്ആപ്പിലൂടെ പാര്‍ട്ടി വിരുദ്ധ പ്രതികരണം നടത്തിയിട്ടുണ്ടോ എന്ന് കാണിച്ച് ജില്ലാ കമ്മിറ്റിയോ യൂത്ത് ലീഗ് കമ്മിറ്റിയോ തങ്ങളോട് വിശദീകരണമൊന്നും ആവശ്യപ്പെട്ടിട്ടില്ല. ജില്ലയില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ വിളറിപൂണ്ട ചിലരായിരിക്കാം ബോധപൂര്‍വ്വം ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത്. പാര്‍ട്ടിയിലെ ആരെങ്കിലും ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലുണ്ടോ എന്ന് കണ്ടെത്താന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുമെന്നും ഐ എന്‍ എല്‍ മണ്ഡലം നേതാവ് ഖലീല്‍ എരിയാല്‍, നാഷണല്‍ യൂത്ത് ലീഗ് നേതാക്കളായ സിദ്ദീഖ് ചേരങ്കൈ, നൗഷാദ് എരിയാല്‍, ഷരീഫ് ചെമ്പിരിക്ക എന്നിവര്‍ വ്യക്തമാക്കി.

Keywords: Kasaragod, Kerala, INL, Political party, National Youth League, INL group fight controversy: NYL leaders statement.