ഐ എന്‍ എല്‍ ജില്ലാ കമ്മിറ്റിയില്‍ അസ്വാരസ്യം; എന്‍ വൈ എല്‍ നേതാക്കളായ നാല് പേര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ; പ്രതിഷേധം പുകയുന്നു
Oct 3, 2016, 21:11 IST
കാസര്‍കോട്: (www.kasargodvartha.com 03/10/2016) ഐ എന്‍ എല്‍ ജില്ലാ കമ്മിറ്റിയില്‍ അസ്വാരസ്യമുയര്‍ന്നതോടെ എന്‍ വൈ എല്‍ നേതാക്കളായ നാല് പേര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ടത് ഐ എന്‍ എല്ലിലും എന്‍ വൈ എല്ലിലും പ്രതിഷേധം പുകയാനിടയാക്കി. ഐ എന്‍ എല്‍ മണ്ഡലം നേതാവ് ഖലീല്‍ എരിയാല്‍, നാഷണല്‍ യൂത്ത് ലീഗ് നേതാക്കളായ സിദ്ദീഖ് ചേരങ്കൈ, നൗഷാദ് എരിയാല്‍, ഷരീഫ് ചെമ്പിരിക്ക എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ഐ എന്‍ എല്‍ നേതാക്കളെ പരസ്യമായി അവഹേളിക്കാനും പ്രവര്‍ത്തകരില്‍ ഭിന്നിപ്പുണ്ടാക്കാനും ശ്രമിച്ചുവെന്നുമാണ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയെ അറിയിച്ചത്. ഇതില്‍ സിദ്ദീഖ് ചേരങ്കൈയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനും മറ്റുള്ളവരില്‍ നിന്ന് വിശദീകരണം ചോദിക്കാനുമാണ് ആവശ്യപ്പെട്ടതെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
കഴിവും പ്രാപ്തിയുമുള്ള നിരവധി നേതാക്കളെ തഴഞ്ഞ് കൊണ്ട് പാര്‍ട്ടിയില്‍ തങ്ങള്‍ക്ക് വേണ്ടപെട്ടവരെ മാത്രം ഒന്നില്‍ കൂടുതല്‍ സ്ഥാനങ്ങള്‍ നല്‍കി നിലനിര്‍ത്തികൊണ്ട് പാര്‍ട്ടിയെ തന്റെ വരുതിയിലാക്കാനുളള ഗൂഢ ശ്രമമാണ് ഒരു ജില്ലാ നേതാവ് നടത്തുന്നതെന്ന് വിമത വിഭാഗം ആരോപിക്കുന്നു. ഇത് ജില്ലയില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയെ സാരമായി ബാധിക്കുന്നുവെന്നും വിമത വിഭാഗം വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച പാര്‍ട്ടി ഗ്രൂപ്പുകളില്‍ ശക്തമായി പ്രതികരിച്ചതിന്റെ പേരിലാണ് ഇപ്പോള്‍ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളത്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയുടെ മുന്നേറ്റത്തിന് തന്നെ തടസം നിന്നതും ഒരു നേതാവിന്റെ അനവസരത്തിലുള്ള ഇടപെടലുകളാണെന്നും പ്രവര്‍ത്തകരുടെ പ്രതികരണം ഭയന്നാണ് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ജില്ലാ കണ്‍വെന്‍ഷന്‍ വിളിക്കാത്തതെന്നും പാര്‍ട്ടിയുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ ആരോപണമുയര്‍ന്നിരുന്നു. ഇത് ഭൂരിഭാഗം പ്രവര്‍ത്തകരും ഏറ്റുപിടിച്ചതോടെ അടിയന്തിര ജില്ലാ കമ്മിറ്റി ചേര്‍ന്ന് വാട്ട്‌സ്ആപ്പില്‍ പ്രതികരിച്ച സജീവ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചതായാണ് ആരോപണം. നേരത്തെ ജില്ലാ കമ്മിറ്റിയില്‍ ചിലരുടെ ഏകാധിപത്യ നടപടിയില്‍ മനംനൊന്ത് ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളില്‍ നിന്നുള്ള നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെന്നും വിമത വിഭാഗം ആരോപിക്കുന്നു.
ഏറെ വിജയ പ്രതീക്ഷ വെച്ചുപുലര്‍ത്തിയ ഉദുമ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയും പാര്‍ട്ടിക്കുള്ളിലെ കലഹം കൊണ്ടാണെന്നും ഇത് അന്വേഷിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. ജില്ലയില്‍ നിന്നുള്ള സംസ്ഥാന നേതാക്കളെ മാറ്റി നിര്‍ത്തി കൊണ്ടും മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി കൊണ്ടും തനിക്ക് വേണ്ടപെട്ടവരെ മാത്രം ഉള്‍പെടുത്തികൊണ്ടാണ് ജില്ലാ പ്രവര്‍ത്തക സമിതി ജില്ലാ നേതാവിന്റെ നേതൃത്വത്തില്‍ ചേരുന്നതെന്നും ഗ്രൂപ്പിലൂടെ പ്രവര്‍ത്തകര്‍ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
അതേസമയം പ്രവാസി സംഘടനയുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ഒരു നേതാവിനെ ഒഴിവാക്കിയതിന്റെ പേരിലും വാട്ട്‌സ് ആപ്പില്‍ പാര്‍ട്ടിയെ അവമതിപ്പെടുത്തുന്ന രീതിയില്‍ പ്രതികരിച്ചതിനുമാണ് നടപടിക്ക് ശുപാര്‍ശ ചെയ്തതെന്നും പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തത് അനുവദിക്കാന്‍ കഴിയില്ലെന്നും ഔദ്യോഗിക വിഭാഗം വ്യക്തമാക്കി. ജില്ലാ കമ്മിറ്റി ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തതെന്നും പ്രമുഖ നേതാവ് കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി.
Keywords : Kasaragod, Kerala, INL, Whatsapp Group, Debate, District committee, State committee, Complaint, Group fight fumes in INL