city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിസാറിനെ മംഗളൂരുവിലെ എയര്‍പോര്‍ട്ടില്‍ നിന്നും ഗള്‍ഫ് യാത്ര മുടക്കിയത് യാതൊരു കാരണവുമില്ലാതെ; നിയമനടപടി തുടരുമെന്ന് യുവാവും ബന്ധുക്കളും

കാസര്‍കോട്: (www.kasargodvartha.com 08/09/2016) കാസര്‍കോട് ചെര്‍ക്കള സ്വദേശി നിസാറിനെ (26) മംഗളൂരുവിലെ എയര്‍പോര്‍ട്ടില്‍ നിന്നും ദുബൈയിലേക്ക് പോകാനെത്തിയപ്പോള്‍ യാത്ര മുടക്കിയത് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണെന്നും യാതൊരു കാരണവുമില്ലാതെയാണ് തന്റെ പാസ്‌പോര്‍ട്ടില്‍ ക്യാന്‍സല്‍ അടിച്ച് പറഞ്ഞുവിട്ടതെന്നും മംഗളൂരു എയര്‍പോര്‍ട്ടില്‍ ദുരനുഭവം നേരിട്ട യുവാവും ബന്ധുക്കളും കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി.

ഗള്‍ഫ് യാത്രക്കാരോട് മംഗളൂരു എയര്‍പോര്‍ട്ട് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അവഗണനയ്ക്കും അവഹേളനത്തിനുമുള്ള ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം. വിസിറ്റിംഗ് വിസയില്‍ ദുബൈയില്‍ ഗ്രോസറി കട നടത്തുന്ന അടുത്ത ബന്ധുവായ സിദ്ദീഖിന്റെ അടുക്കലേക്കാണ് ജോലി തേടി നിസാര്‍ പോകാനിരുന്നത്. ചൊവ്വാഴ്ച രാത്രി 7.30 നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ ദുബൈയിലേക്ക് പോകാനായി എയര്‍പോര്‍ട്ടിലെത്തിയതായിരുന്നു നിസാര്‍. പാസ്‌പോര്‍ട്ടും വിസയും ഫ്‌ളൈറ്റ് ടിക്കറ്റും കാണിച്ചപ്പോള്‍ അകത്തേക്ക് കടത്തിവിടുകയും ബാഗ് ടാഗ് നല്‍കുകയും ചെയ്തു. പിന്നീട് എമിഗ്രേഷന്‍ സീല്‍ പതിച്ച ശേഷം ഒരു വനിത ഉദ്യോഗസ്ഥയും പുരുഷ ഉദ്യോഗസ്ഥനും തന്നെ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് നിസാര്‍ പറഞ്ഞു.

ദുബൈയില്‍ ആരാണ് ഉള്ളതെന്നും മറ്റുമുള്ള കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കി. പിന്നീട് തലങ്ങും വിലങ്ങും ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കുകയായിരുന്നു. പൊതുവെ കൂടുതല്‍ സംസാര പ്രകൃതമില്ലാത്ത നിസാറിനെ തങ്ങളുടെ ചോദ്യങ്ങളോട് സഹകരിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് യാത്ര മുടക്കിയത്. ഇതു സംബന്ധിച്ച് എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് അപ്പോള്‍ തന്നെ പരാതി നല്‍കി. വിദേശകാര്യ മന്ത്രിക്കും മറ്റ് ഉന്നോത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും നിസാറിന്റെ ബന്ധുകൂടിയായ മൂസ ബി. ചെര്‍ക്കളം പറഞ്ഞു. ജീവിത പ്രാരാബ്ധത്തെ തുടര്‍ന്ന് ഒരു ജോലി തേടി പോകുന്ന യുവാവിനെ യാതൊരു കാരണവും ഇല്ലാതെ യാത്ര മുടക്കി തിരിച്ചയച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മംഗളൂരു എയര്‍പോര്‍ട്ടിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അനാവശ്യമായാണ് യാത്രക്കാരെ ശല്യപ്പെടുത്തുന്നത്. നിരവധി അനുഭവങ്ങള്‍ കാസര്‍കോട്ടെ പലര്‍ക്കുമുണ്ടായിട്ടുണ്ട്. യൂത്ത് ലീഗ് അടക്കമുള്ള യുവജന സംഘടനകള്‍ എയര്‍പോര്‍ട്ട് അധികൃതരുടെ നടപടിക്കെതിരെ എയര്‍പോര്‍ട്ട് മാര്‍ച്ച് ഉള്‍പെടെയുള്ള സമരപരിപാടികളും സംഘടിപ്പിച്ചിരുന്നു. എന്നിട്ടുപോലും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു സഹകരണവും ഉണ്ടാകുന്നില്ലെന്നതിന് തെളിവാണ് നിസാറിനെ ഒരു കാരണവുമില്ലാതെ ഇറക്കിവിട്ട നടപടിയെന്നും ലീഗ് നേതാവുകൂടിയായ മൂസ ബി ചെര്‍ക്കളം കുറ്റപ്പെടുത്തി.

യാത്രക്കാരനെ യാത്ര ചെയ്യാന്‍ അനുവദിക്കാത്ത സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് കാണിച്ച് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും മന്ത്രി സുഷമ സ്വരാജിന് പരാതി നല്‍കിയിട്ടുണ്ട്.

നിസാറിനെ മംഗളൂരുവിലെ എയര്‍പോര്‍ട്ടില്‍ നിന്നും ഗള്‍ഫ് യാത്ര മുടക്കിയത് യാതൊരു കാരണവുമില്ലാതെ; നിയമനടപടി തുടരുമെന്ന് യുവാവും ബന്ധുക്കളും


Related News:
മംഗളൂരു എയര്‍പോര്‍ട്ടില്‍ യുവാവിനെ അന്യായമായി തടഞ്ഞുവെച്ച സംഭവം; എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ കേന്ദ്രമന്ത്രി സുഷമ സ്വരാജിന് പരാതി നല്‍കി

Keywords:  Kasaragod, Kerala, Youth, Airport, Mangalore Airport, Kasaragod native, Nisar, Emigration, What is happened in Mangaluru Airport? Nisar explains.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia