city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാങ്ങാട്ടെ സിപിഎം പ്രവര്‍ത്തകന്‍ എം.ബി ബാലകൃഷ്ണന്‍ വധം; കെ. വിശ്വന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍

ഉദുമ: (www.kasargodvartha.com 27/09/2016) സിപിഎം പ്രവര്‍ത്തകനായ മാങ്ങാട് ബാരയിലെ എം.ബി ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ കോഴിക്കോട്ടെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ കെ. വിശ്വനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. ആഭ്യന്തരവകുപ്പാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. 2013 സെപ്തംബര്‍ 16നാണ് ബാലകൃഷ്ണനെ മരണവീട്ടിലേക്ക് പോകുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്‌കൂട്ടര്‍ തടഞ്ഞ് കുത്തിക്കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ട ബാലകൃഷ്ണന്റെ ഭാര്യ അനിത സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഉദുമ എം എല്‍ എ കെ.കുഞ്ഞിരാമന്‍ മുഖേന ആഭ്യന്തരവകുപ്പിന് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രജിത്ത്, ശ്യാം തുടങ്ങിയ പ്രതികളെയെല്ലാം അറസ്റ്റു ചെയ്യുകയും പ്രതികള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
മാങ്ങാട്ടെ സിപിഎം പ്രവര്‍ത്തകന്‍ എം.ബി ബാലകൃഷ്ണന്‍ വധം; കെ. വിശ്വന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍

Keywords:  Kasaragod, Kerala, Uduma, CPM, Murder, Murder-case, Special prosecutor for Mangad CPM activist M.B Balakrishnan murder case .

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia