city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ മാധവന് നാട് വിടചൊല്ലി; സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ

കാഞ്ഞങ്ങാട്: (www.kasargodvartha.com 26/09/2016) സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവുമായ കെ മാധവന്‍ എന്ന മാധവേട്ടന്‍ ഓര്‍മയായി. 102-ാം വയസിന്റെ നിറവിലിരിക്കെ ഞായറാഴ്്ച രാത്രിയാണു വിയോഗം. സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍ ബാക്കിവച്ചാണ് അദ്ദേഹം ഈ ലോകത്തോടു വിടപറഞ്ഞത്.

മൃതദേഹം രാത്രി തന്നെ നെല്ലിക്കാട്ടെ വീട്ടിലേക്കു മാറ്റിയിരുന്നു. തിങ്കളാഴ്ച രാവിലെ 10.30 ഓടെ മൃതദേഹം പൊതുദര്‍ശനത്തിനായി കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ കിടത്തി. വൈകുന്നേരം നാലോടെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിലായിരുന്നു സംസ്‌ക്കാരം.

റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍, സി പി ഐ നേതാക്കളായ പന്ന്യന്‍ രവീന്ദ്രന്‍, ബിനോയ് വിശ്വം, സി എന്‍ ചന്ദ്രന്‍, സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, സി എച്ച് കുഞ്ഞമ്പു, എ കെ നാരായണന്‍, അഡ്വ. പി അപ്പുക്കുട്ടന്‍, പി നാരായണന്‍, ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം മെട്രോ മുഹമ്മദ് ഹാജി, ജില്ലാ വൈസ് പ്രസിഡന്റ് പി മുഹമ്മദുകുഞ്ഞി മാസ്റ്റര്‍, സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, തുടങ്ങി നിരവധിപേര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി.

മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു റീത്ത് സമര്‍പിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു വേണ്ടി കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി കുഞ്ഞിക്കണ്ണന്‍, കെ പി സി സി പ്രസിഡന്റ് വി എം സുധീരനു വേണ്ടി കെ പി സി സി നിര്‍വാഹക സമിതിയംഗം അഡ്വ. എം സി ജോസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു വേണ്ടി ഡി സി സി വൈസ് പ്രസിഡന്റ് പി കെ ഫൈസല്‍, ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനു വേണ്ടി കോണ്‍ഗ്രസ് -എസ് ജില്ലാ പ്രസിഡന്റ് കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ബി ജെ പി ദേശീയ സമിതിയംഗങ്ങളായ മടിക്കൈ കമ്മാരന്‍, പി പി കരുണാകരന്‍ മാസ്റ്റര്‍, സ്വാതന്ത്ര്യ സമര സേനാനികളായ കെ ആര്‍ കണ്ണന്‍, ശേഖരന്‍ രാവണീശ്വരം, നഗരസഭാ ചെയര്‍മാന്മാരായ വി വി രമേശന്‍, പ്രൊഫ. കെ പി ജയരാജന്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട്, സിന്‍ഡിക്കേറ്റംഗം വി പി പി മുസ്തഫ, ഡി സി സി പ്രസിഡന്റ് അഡ്വ. സി കെ ശ്രീധരനു വേണ്ടി ഡി സി സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട്, മുന്‍ എംഎല്‍എ പി.രാഘവന്‍, കുട്ടമത്ത് ട്രസ്റ്റ് ട്രഷറര്‍ എം.ഭാസ്‌കരന്‍ നായര്‍ നീലേശ്വരം, ജനതാദള്‍-യു ജില്ലാ പ്രസിഡന്റ് എ.വി. രാമകൃഷ്ണന്‍, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ടി.സുലൈഖ, ഹൊസ്ദുര്‍ഗ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.വി. ബാലകൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് എം.കുഞ്ഞികൃഷ്ണന്‍, സിഎംപി ജില്ലാ സെക്രട്ടറി വി.കമ്മാരന്‍, സബ് കളക്ടര്‍ മൃണ്‍മയി ജോഷി, കേരളാ കോണ്‍ഗ്രസ്-എം ജില്ലാ സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പില്‍, കേരളാ കോണ്‍ഗ്രസ്-ജേക്കബ് നേതാവ് നാരായണന്‍ പള്ളത്തുങ്കാല്‍, പി.വി.കെ പനയാല്‍, കര്‍ഷക സംഘം ഏരിയാ കമ്മിറ്റിക്കു വേണ്ടി മൂലക്കണ്ടം പ്രഭാകരന്‍, മിഡ്ടൗണ്‍ റോട്ടറിക്ക് വേണ്ടി രാജീവന്‍, ലയണ്‍സ് ക്ലബ് ഓഫ് ബേക്കല്‍ ഫോര്‍ട്ടിനു വേണ്ടി ഖാലിദ് പാലക്കി, സിപിഎം ജില്ലാ കമ്മിറ്റിയംഗം എം.പൊക്ലന്‍, വ്യാപാരി വ്യവസായി ഏകോപന സമിതിക്കു വേണ്ടി സി.യൂസഫ് ഹാജി, ആനന്ദാശ്രമം ലയണ്‍സ് ക്ലബ്, എ.സി. കണ്ണന്‍ നായര്‍ എയുപി സ്‌കൂള്‍ മേലാങ്കോട്ട്, ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സുല്‍ത്താന്‍ ഗോള്‍ ഡ് ഡയറക്ടര്‍ അഷ്‌റഫ്, എന്‍സിപി ജില്ലാ പ്രസിഡന്റ് അഡ്വ. സി.വി. ദാമോദരന്‍, ജെ സി ഐ കാഞ്ഞങ്ങാട്, ഹൊസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടി.കെ. സുധാകരന്‍, മലബാര്‍ ദേവസ്വം ബോര്‍ഡംഗം അഡ്വ. പി കെ ചന്ദ്രശേഖരന്‍, അജാനൂര്‍ പഞ്ചായത്തു പ്രസിഡന്റ് പി.ദാമോദരന്‍, ഡിസിസി വൈസ് പ്രസിഡന്റ് ഹക്കീം കുന്നില്‍, എം.ഹമീദ് ഹാജി, ഇ.കെ.കെ പടന്നക്കാട്, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ കെ.രമേന്ദ്രന്‍, അഡീഷണല്‍ തഹസില്‍ദാര്‍ കെ.നാരായണന്‍, സ്വാതന്ത്ര്യസമര സേനാനികളായ കെ.ആര്‍.കണ്ണന്‍, സി.കെ.നാരായണന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനാപ്രവര്‍ത്തകര്‍, കെ.മാധവന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി സി.ബാലന്‍, എഡിഎം കെ. അംബുജാക്ഷന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍, പ്രസ് ക്ലബിനു വേണ്ടി പ്രസിഡന്റ് സണ്ണി ജോസഫ്, സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം കാഞ്ഞങ്ങാട് പ്രസ് ഫോറത്തിനു വേണ്ടി പ്രസിഡന്റ് ടി.കെ.നാരായണന്‍, സെക്രട്ടറി എന്‍.ഗംഗാധരന്‍, ട്രഷറര്‍ മാധവന്‍ പാക്കം എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു. ജില്ലാ പോലീസ് ചീഫിനു വേണ്ടി ഡിവൈഎസ്പി കെ ദാമോദരനും പുഷ്പചക്രം അര്‍പ്പിച്ചു. മക്കളായ അജയകുമാര്‍ കോടോത്ത്, അഡ്വ. സേതുമാധവന്‍ എന്നിവര്‍ ചിതയ്ക്കു തീ കൊളുത്തി.

കെ മാധവന് നാട് വിടചൊല്ലി; സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ

Keywords : Kanhangad, Kasaragod, Dead body, K Madhavan, Freedom Fighter.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia