city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അപകടം കുറയ്ക്കാന്‍ കെ എസ് ടി പി റോഡില്‍ ഇന്റര്‍സെപ്റ്റര്‍; 22 ദിവസത്തിനിടെ അമിത വേഗതയ്ക്ക് പിഴയീടാക്കിയത് 2.40 ലക്ഷം

പ്രതിഭാ രാജന്‍

ബേക്കല്‍: (www.kasargodvartha.com 24/09/2016) അപകടം നിത്യസംഭവമായി മാറിയ കെ എസ് ടി പി റോഡില്‍ അപകടം കുറക്കാന്‍ ഇന്റര്‍സെപ്റ്ററെത്തി. ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസിന്റെ നിര്‍ദേശപ്രകാരമാണ് കെ എസ് ടി പി റോഡില്‍ ഇന്റര്‍സെപ്റ്റര്‍ വിന്യസിച്ചത്. 22 ദിവസത്തിനിടെ അമിത വേഗതയില്‍ സഞ്ചരിച്ച വാഹനങ്ങളില്‍ നിന്നും 2.40 ലക്ഷം രൂപയാണ് പിഴയീടാക്കിയത്.  www.kasargodvartha.com

ഒരു വര്‍ഷത്തിനിടെ 21 ജീവനുകളാണ് കെ എസ് ടി പി റോഡില്‍ പൊലിഞ്ഞത്. ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെട്ടത് ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു. ഇന്റര്‍സെപ്റ്റര്‍ എത്തിയതോടെ ഇവിടെ അപകടം കുറഞ്ഞതായി ബേക്കല്‍ സി.ഐ വിശ്വംഭരനും ഇന്റര്‍സെപ്റ്റര്‍ കൈകാര്യം ചെയ്യുന്ന ഓഫീസര്‍ ശശിധരനും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.  www.kasargodvartha.com

വേഗതയേറിയ റോഡിന്റെ പണി പാതിവഴിയില്‍ നിശ്ചലമാവുകയും, തെരുവു വിളക്കുകളോ, ഡിവൈഡര്‍ ലൈനോ, റിഫ്‌ലക്റ്ററോ, സീബ്രാലൈനുകളോ സ്ഥാപിക്കാത്തതിനാലാണ് അടിക്കിടെ അപകടമണരങ്ങള്‍ക്കും അപകടം പെരുകാനും കാരണമായത്. എന്നാല്‍ ഇതിനെതിരെയെല്ലാം ജനങ്ങള്‍ പഴിചാരിയത് പോലീസിനെയാണ്. ബേക്കലില്‍ ദിലീപിന്റെയും പാലക്കുന്നില്‍ ശ്യാം പ്രസാദിന്റെയും കോട്ടിക്കുളത്ത് പ്രശാന്തിന്റെയും മരണത്തിനു പുറമെ റമദാനില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ആറുപേരും മരിച്ചതോടെയാണ് ജില്ലാ പോലീസ് ചീഫ് നേരിട്ട് റോഡപകടം കുറക്കാനും സുരക്ഷ ഉറപ്പുവരുത്താനും മുന്നിട്ടിറങ്ങിയത്.  www.kasargodvartha.com

നിയമം അനുവദിക്കാതിരുന്നിട്ടു പോലും റോഡിനു കുറുകെ ബാരിക്കേഡ് സ്ഥാപിച്ചുവെങ്കിലും ബാരിക്കേഡ് ഇടിച്ചു തെറിപ്പിച്ച് അപകടമരണം സംഭവിച്ചിരുന്നു. ഏറ്റവും ഒടുവില്‍ ഡി.സി.സി ജില്ലാ ജനറല്‍ സെക്രട്ടറി വിദ്യാസാഗര്‍ ഓടിച്ച കാറിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവവുമുണ്ടായിരുന്നു.  www.kasargodvartha.com ഓരോ അപകടങ്ങള്‍ നടക്കുമ്പോഴും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നാട്ടുകാര്‍ മുടങ്ങാതെ റോഡ് ഉപരോധിച്ചു ഒടുവില്‍ രക്ഷയില്ലാതെ വന്നപ്പോഴാണ് ജില്ലാ പോലീസ് ചീഫ് പ്രത്യേകം താത്പര്യം എടുത്ത് അപകടം നടന്നിടത്തെല്ലാം ഡീവൈഡര്‍ സ്ഥാപിച്ച് അവയ്ക്ക് രണ്ടു വീതം പോലീസുകാരെ 24 മണിക്കുറും കാവല്‍ ഏര്‍പ്പെടുത്തിയത്. ഇത് വിമര്‍ശനത്തിന് വഴിവെച്ചെങ്കിലും താത്കാലിക നടപടി എന്ന നിലയില്‍ അപകടം കുറക്കാന്‍ പര്യാപ്തമായി.

ഇതുകൂടാതെയാണ് ഇപ്പോള്‍ ജില്ലയ്ക്ക് പ്രത്യേകമായി അനുവദിച്ചുകിട്ടിയ ഇന്റര്‍സെപ്റ്റര്‍ സംവിധാനം കെഎസ്ടിപി റോഡില്‍ വിന്യസിക്കാന്‍ ജില്ലാ പോലീസ് ചീഫ് നിര്‍ദേശിച്ചത്.  www.kasargodvartha.com അമിത വേഗത തടയാന്‍ സെപ്തംബര്‍ 10നായിരുന്നു പോലീസിന്റെ പ്രത്യേക സെല്‍ റോഡില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. വേഗത കൂടിയും ലൈസന്‍സ് ഇല്ലാതെയുമുള്ള പഴയ രീതിയിലുള്ള വാഹന ഓട്ടത്തിന് ഇതോടെ അറുതി വന്നു.

അമിതവേഗത കുടാതെ ഇതര വകുപ്പുകള്‍ മുഖേന ഈടാക്കിയ പിഴ ഇന്റര്‍സെപ്റ്റര്‍ പിടികൂടി ചുമത്തിയ പിഴയ്ക്കു പുറമേയാണ്. 40 സ്പീഡ് ലിമിറ്റില്‍ മാത്രമേ വാഹനം ഓടാന്‍ പാടുള്ളുവെന്ന് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും 60 സ്പീഡില്‍ കൂടുതല്‍ ആകുമ്പോള്‍ മാത്രമെ പോലീസ് ഇടപെടുകയും പിഴ ഈടാക്കുകയും ചെയ്യുന്നുള്ളൂ. നിയമംഘനം നടത്തുന്നവരെ കണ്ടെത്തി ആദ്യം മാപ്പു നല്‍കി ഒഴിവാക്കുകയും വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് പിഴ ഈടാക്കുന്നതെന്നും ഇതിനു ചുമതല വഹിക്കുന്ന ഓഫീസര്‍ ശശിധരന്‍ പറഞ്ഞു.  www.kasargodvartha.com

14 ദിവസം കൊണ്ടു മാത്രം 600ല്‍പ്പരം കേസുകളില്‍ പിഴ ചുമത്തിയിട്ടുണ്ടെന്നും ഇപ്പോള്‍ ജനം വേഗത കുറക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും കുറ്റകൃത്യം കുറഞ്ഞുവരുന്നതായും അദ്ദേഹം വ്യക്തമാക്കി. ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നതും, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മാതാപിതാക്കള്‍ വാഹനം കൊടുത്തു വിടുന്നതിനും കുറവു വന്നിട്ടുണ്ട്. പോലീസും ഗതാഗത വകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച ഓട്ടന്‍ തുള്ളല്‍ അടക്കമുള്ള ബോധവല്‍ക്കരണ കലാപ്രകടനങ്ങളുടെ സന്ദേശവും ജനങ്ങളിലേക്ക് എത്തിയിട്ടുണ്ട്.
ഡിവൈഡറുകള്‍ക്ക് കാവല്‍ നില്‍ക്കുന്ന പോലീസുകാരെ കൂടി ഉപയോഗപ്പെടുത്തി വേഗത നിയന്ത്രണം കാര്യക്ഷമാക്കിയാല്‍ ജനം തങ്ങളുടെ ശീലം മാറ്റി റോഡു നിയമങ്ങളോട് സഹകരിക്കാന്‍ തയ്യാറാകുമെന്നും എത്രയും വേഗത്തില്‍ കെ.എസ്.ടി.പി റോഡിന്റെ പണി പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് വിട്ടു കൊടുക്കാന്‍ തയ്യാറാകണമെന്നുമാണ് പൊതുവെയുള്ള ആവശ്യം.  www.kasargodvartha.com
അപകടം കുറയ്ക്കാന്‍ കെ എസ് ടി പി റോഡില്‍ ഇന്റര്‍സെപ്റ്റര്‍; 22 ദിവസത്തിനിടെ അമിത വേഗതയ്ക്ക് പിഴയീടാക്കിയത് 2.40 ലക്ഷം

Keywords:  Bekal, Kasaragod, Kerala, Accident, Accidental-Death, lady-police, Police-officer, Fine, Interceptor, Interceptor fines 2.40 Lakh from KSTP road.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia