city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മംഗളൂരു എയര്‍പോര്‍ടില്‍ യാത്രക്കാരെ കുരുക്കിടുന്നതിനെ കുറിച്ച് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

മംഗളൂരു: (www.kasargodvartha.com 10.09.2016) മംഗളൂരു എയര്‍പോര്‍ടില്‍ യാത്രക്കാരെ കുരുക്കിടുന്നതിനെ കുറിച്ച് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. സാമൂഹ്യ പ്രവര്‍ത്തകനായ പ്രവാസിയോടാണ് ഒരു ഉന്നത ഉദ്യാഗസ്ഥന്‍ എമിഗ്രേഷന്‍ അധികൃതരുടെ ചെയ്തികളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയത്. വിസിറ്റിംഗ് വിസയില്‍ ജോലി തേടി പോകുന്നവരെ ഒരു തരത്തിലും അക്കരെ കടക്കാന്‍ അനുവദിക്കാതിരിക്കാനാണ് എമിഗ്രേഷന്‍ വിഭാഗം ശ്രമിക്കുന്നത്.

ഗള്‍ഫില്‍ വിസിറ്റിംഗ് വിസയില്‍ പോകുന്നവര്‍ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കാണാനോ വിനോദ സഞ്ചാരത്തിനോ വ്യാപാര ആവശ്യങ്ങള്‍ക്കോ മറ്റുമാണ് പോകാന്‍ അനുവാദമുള്ളത്. അവിടെയുള്ള തങ്ങളുടെ വേണ്ടപ്പെട്ടവരുടെ ഫോണ്‍ നമ്പരും മറ്റു വിവരങ്ങളും യാത്രക്കാര്‍ കൈവശം സൂക്ഷിക്കുകയും വേണം. ഇക്കാര്യങ്ങളൊന്നും പലപ്പോഴും ശ്രദ്ധിക്കാതെയാണ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് പലരും മറുപടി പറയുക. നാട്ടില്‍ ജോലിയില്ലാത്തതിനാല്‍ കുടുംബം പുലര്‍ത്താന്‍ ഒരു ജോലി തരപ്പെടുക എന്ന ഉദ്ദേശ്യത്തോടെ സുഹൃത്തുക്കളോ ബന്ധുക്കളോ അയച്ചുതരുന്ന വിസിറ്റിംഗ് വിസയില്‍ പലരോടായി കടം വാങ്ങിയ തുക നല്‍കി ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന പാവങ്ങളാണ് പലപ്പോഴും ഉദ്യോഗസ്ഥരുടെ ക്രൂര വിനോദത്തിന് ഇരയാകുന്നത്. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്യും.

എയര്‍പോര്‍ട് വഴി കടന്നുപോകുന്ന യാത്രക്കാരെ സാങ്കേതിക കാരണങ്ങളാല്‍ തടഞ്ഞുവെന്ന കണക്ക് ഉണ്ടാക്കുക എന്ന ലക്ഷ്യം കൂടി എമിഗ്രേഷന്‍ വിഭാഗത്തിനുണ്ടെന്നാണ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. സാധാരണക്കാരായ യാത്രക്കാരെയാണ് ഇത്തരത്തില്‍ തങ്ങള്‍ കര്‍ശനമായ ജോലിയാണ് ചെയ്യുന്നതെന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടി കുരുക്കിട്ട് മുറുക്കുന്നത്. ബോര്‍ഡിംഗ് പാസും എമിഗ്രേഷന്‍ സീലിംഗും ബാഗേജ് ടാഗും നല്‍കിയ ശേഷം വിസിറ്റിംഗ് വിസയില്‍ പോകുന്നവരെ പിടികൂടുകയാണ് ഇവരുടെ ലക്ഷ്യം. ചില പേപ്പറുകളില്‍ ഇവര്‍ തങ്ങളെ കൊണ്ട് ഒപ്പിട്ടുവാങ്ങിയിരുന്നുവെന്ന് തിരിച്ചയക്കപ്പെട്ട യാത്രക്കാര്‍ വെളിപ്പെടുത്തിയിരുന്നു. ഈ രേഖകള്‍ എന്താണെന്ന് പോലും ഇവര്‍ക്കറിയുന്നില്ല. തങ്ങള്‍ വിസിറ്റിംഗ് വിസയില്‍ ജോലിക്ക് പോകുന്നുവെന്ന് എഴുതിയ പേപ്പറില്‍ ഒപ്പിട്ട് വാങ്ങുകയാണ് എമിഗ്രേഷന്‍ വിഭാഗം ചെയ്യുന്നത്.

തിരിച്ചയക്കപ്പെടുന്ന യാത്രക്കാര്‍ നിയമനടപടി സ്വീകരിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് രക്ഷപ്പെടാന്‍ ഈ ഒപ്പ് തന്നെ ധാരാളമാണെന്ന് എയര്‍പോര്‍ട് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. വിസിറ്റിംഗ് വിസയില്‍ ഒരാള്‍ക്കും ജോലിക്ക് പോകാന്‍ പാടില്ലെന്ന് വാദിക്കാന്‍ ഇതുവഴി ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും. ഒരു തരത്തിലും ഇത്തരം പേപറില്‍ ഒപ്പിടാതിരിക്കുകയാണ് യാത്രക്കാര്‍ ചെയ്യേണ്ടതെന്ന് ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നു. ഒപ്പിടാന്‍ വിസമ്മതിക്കുന്നവരോട് എന്തെങ്കിലും കാരണമുണ്ടാക്കി ജയിലിലടക്കുമെന്ന ഭീഷണിയാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നടത്തുന്നത്. യാത്ര തടയാനിടവരുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ട്രവല്‍ ഉടമകളും സാമൂഹ്യ പ്രവര്‍ത്തകരും ഇക്കാര്യങ്ങള്‍ പൊതുജനങ്ങളെ ബോധവത്ക്കരിക്കുകയും ചെയ്താല്‍ ഒരു പരിധി വരെ കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമെന്നും എയര്‍പോര്‍ട് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ മംഗളൂരു എയര്‍പോര്‍ടില്‍ യാത്രക്കാരെ പീഢിപ്പിക്കുന്നതിനെതിരെ തിരിച്ചയക്കപ്പെട്ട യുവാക്കളെയും അവരുടെ ബന്ധുക്കളെയും കൂട്ടി എയര്‍പോര്‍ടിന് മുന്നില്‍ സത്യാഗ്രഹം നടത്താന്‍ കാസര്‍കോട് എംഎല്‍എ ഒരുങ്ങുന്നതായും റിപോര്‍ടുണ്ട്. യൂത്ത് ലീഗ് നേതൃത്വവും വീണ്ടും സമരരംഗത്തേക്ക് നീങ്ങാനും നിയമനടപടികളുമായി മുന്നോട്ട് പോകാനും തീരുമാനിച്ചിട്ടുണ്ടെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

മംഗളൂരു എയര്‍പോര്‍ടില്‍ യാത്രക്കാരെ കുരുക്കിടുന്നതിനെ കുറിച്ച് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

Related News:
മംഗളൂരു എയര്‍പോര്‍ട്ടില്‍ യുവാവിനെ അന്യായമായി തടഞ്ഞുവെച്ച സംഭവം; എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ കേന്ദ്രമന്ത്രി സുഷമ സ്വരാജിന് പരാതി നല്‍കി

നിസാറിനെ മംഗളൂരുവിലെ എയര്‍പോര്‍ട്ടില്‍ നിന്നും ഗള്‍ഫ് യാത്ര മുടക്കിയത് യാതൊരു കാരണവുമില്ലാതെ; നിയമനടപടി തുടരുമെന്ന് യുവാവും ബന്ധുക്കളും

മംഗളൂരു എയര്‍പോര്‍ട്ട് അധികൃതരുടെ പീഡനം തുടരുന്നു; കാസര്‍കോട്ടെ മറ്റൊരു യുവാവിനെകൂടി ദുബൈയിലേക്കുള്ള ഫ്‌ളൈറ്റില്‍ കയറാന്‍ അനുവദിച്ചില്ല

Keywords:  Kerala, kasaragod, Mangalore, Airport, N.A.Nellikunnu, Protest, Muslim-youth-league, Bajpe Airport, MLA, Sign, Officer, Emigration department.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia