city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അഡ്മിനിസ്‌ട്രേറ്റീവ് ഭരണം നടക്കുന്ന മുഗു ബാങ്കില്‍ തെരഞ്ഞെടുപ്പ് നടത്തണം: സഹകാര്‍ ഭാരതി

കാസര്‍കോട്: (www.kasargodvartha.com 28.09.2016) അഡ്മിനിസ്‌ട്രേറ്റീവ് ഭരണം നടക്കുന്ന മുഗു സര്‍വീസ് സഹകരണ ബാങ്കില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ബാങ്ക് ഭരണം നടത്തി വന്നിരുന്ന സഹകാര്‍ ഭാരതി ആവശ്യപ്പെട്ടു. നിലവില്‍ രണ്ട് സംവരണ സീറ്റിലേക്ക് സഹകാര്‍ ഭാരതി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മറ്റ് സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പെടുത്തിയത്. ബാങ്ക് ഭരണം പിടിച്ചെടുക്കാനുള്ള സി പി എം - കോണ്‍ഗ്രസ് ഗൂഢാലോചനയാണ് ഇത്. നിലവിലുള്ള മെമ്പര്‍മാരെ വെച്ച് ഉടനെ ബാങ്ക് ഭരണസമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തി സഹകരണ രംഗത്ത് നീതി നടപ്പാക്കണമെന്ന് സഹകാര്‍ ഭാരതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ. കെ കരുണാകരന്‍ നമ്പ്യാര്‍, ഐത്തപ്പ മൗവ്വാര്‍, ഗണപതി കോട്ടക്കണി, ഗണേഷ് പാറക്കട്ട, എസ് നാരായണ എന്നിവര്‍ സംബന്ധിച്ചു.

അഡ്മിനിസ്‌ട്രേറ്റീവ് ഭരണം നടക്കുന്ന മുഗു ബാങ്കില്‍ തെരഞ്ഞെടുപ്പ് നടത്തണം: സഹകാര്‍ ഭാരതി

Keywords : Kasaragod, Bank, Press Meet, Election, Mugu Bank, Demand for election in Mugu Bank.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia