city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മത വിദ്വേഷ പ്രസംഗം: സലഫി പ്രചാരകന്‍ ഷംസുദ്ദീന്‍ ഫരീദ് പാലത്തിനെതിരെ കേസെടുത്തു; പോലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 08/09/2016) മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ സലഫി പ്രചാരകനെതിരെ ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരം കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. സലഫി പ്രചാരകന്‍ ഷംസുദ്ദീന്‍ ഫരീദ് പാലത്ത് എന്ന ഷംസുദ്ദീന്‍ പാലത്തിനെതിരെയാണ് കേസ്. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി ഷുക്കൂര്‍ സലഫി പ്രചാരകനെതിരെ കഴിഞ്ഞദിവസം ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയിരുന്നു. മത വിദ്വേഷം വളര്‍ത്തുന്ന രീതിയിലുള്ള പ്രഭാഷണം സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുകയും ചെയ്തതിന് ഐ പി സി സെക്ഷന്‍ 153 (എ) പ്രകാരമാണ് പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്.

അന്വേഷണ ചുമതല കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന് കൈമാറിയിട്ടുണ്ട്. 'അമുസ്ലിംകളോട് ചിരിക്കുന്നതുപോലും സൂക്ഷിച്ചുമതി' എന്ന രീതിയില്‍ ഷംസുദ്ദീന്‍ പാലത്ത് പ്രസംഗിച്ചതായാണ് പരാതി. ഈ പ്രസംഗം സലഫി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള ദഅ്‌വ വോയിസ് വെബ്‌സൈറ്റിലാണ് യൂട്യൂബ് വഴി അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇതു സംബന്ധിച്ച് വന്ന വാര്‍ത്ത സഹിതമാണ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയത്.

കേരളത്തില്‍ നിലനില്‍ക്കുന്ന മത സൗഹാര്‍ദ്ധത്തിന് ഷംസുദ്ദീന്റെ പ്രഭാഷണം പോറലേല്‍പിക്കുമെന്നും ഐഎസ് പോലുള്ള സംഘടനകളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുന്നതാണെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മത വിദ്വേഷ പ്രസംഗം: സലഫി പ്രചാരകന്‍ ഷംസുദ്ദീന്‍ ഫരീദ് പാലത്തിനെതിരെ കേസെടുത്തു; പോലീസ് അന്വേഷണം തുടങ്ങി

Related News:
സലഫി പ്രചാരകന്റെ വിദ്വേഷം വളര്‍ത്തുന്ന പ്രസംഗത്തിനെതിരെ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പോലീസ് ചീഫിന് പരാതി നല്‍കി

Keywords: Kasaragod, Police, Case, Kozhikode, Social networks, complaint, Islam, Salafi, Speech, Shamsudheen, Chevayoor native, News, SP, Complaint, Salafi preacher, Case registered against Salafi preacher

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia