city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മംഗളൂരു എയര്‍പോര്‍ട്ട് അധികൃതരുടെ പീഡനം തുടരുന്നു; കാസര്‍കോട്ടെ മറ്റൊരു യുവാവിനെകൂടി ദുബൈയിലേക്കുള്ള ഫ്‌ളൈറ്റില്‍ കയറാന്‍ അനുവദിച്ചില്ല

മംഗളൂരു: (www.kasargodvartha.com 09/09/2016) മംഗളൂരു എയര്‍പോര്‍ട്ടില്‍ അധികൃതരുടെ പീഡനം തുടരുന്നു. ദുബൈയിലേക്ക് പോകാന്‍ വ്യാഴാഴ്ച മംഗളൂരു എയര്‍പോര്‍ട്ടിലെത്തിയ കാസര്‍കോട് സ്വദേശിയായ മറ്റൊരു യുവാവിനെ കൂടി അധികൃതര്‍ കാരണം കൂടാതെ തിരിച്ചയച്ചു. കളനാട് അരമങ്ങാനം ഹദ്ദാദ് നഗറിലെ ജാവിദ് മുഹമ്മദിനെ (19)യാണ് ദുബൈയിലേക്ക് പോകാനെത്തിയപ്പോള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഒരു കാരണവും കൂടാതെ തിരിച്ചയച്ചത്.

ബോര്‍ഡിംഗ് പാസും ബാഗേജ് ടാഗും എമിഗ്രേഷന്‍ സീലും പതിച്ച ശേഷമാണ് അധികൃതര്‍ ജാവിദ് മുഹമ്മദിനോട് ദുബൈയിലേക്കുള്ള യാത്രയും മറ്റും എന്തിനാണെന്ന് ചോദിച്ച് യാത്ര തടഞ്ഞത്. നേരത്തെ ഒരു തവണ മംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നും മറ്റൊരു തവണ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും വിസിറ്റിംഗ് വിസയില്‍ ജാവിദ് മുഹമ്മദ് ദുബൈയിലേക്ക് പോയിരുന്നു. 15 ദിവസം മുമ്പ് തിരിച്ചുവന്ന ജാവിദ് മുഹമ്മദ് സുഹൃത്തുക്കള്‍ ജോലി ശരിയാക്കാമെന്ന് ഉറപ്പ് നല്‍കിയതിനാലാണ് വ്യാഴാഴ്ച ദുബൈയിലേക്ക് വീണ്ടും പോകാനിരുന്നതെന്ന് ജാവിദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ചെര്‍ക്കള സ്വദേശി നിസാറിനെ സമാനമായ രീതിയില്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഇറക്കിവിട്ടതിനു പിന്നാലെയാണ് അരമങ്ങാനം സ്വദേശിയായ ജാവിദിനെയും അധികൃതര്‍ വിസിറ്റിംഗ് വിസയില്‍ പോകാന്‍ അനുവദിക്കാതിരുന്നത്. ടിക്കറ്റും വിസയും എല്ലാം ഉണ്ടായിട്ടും യാതൊരു കാരണവുമില്ലാതെ ഇത്തരത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാതിരിക്കുന്നത് കടുത്ത നിയമലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഫ്‌ളൈറ്റ് പോകുന്നതിന് മൂന്നര മണിക്കൂര്‍ മുമ്പു തന്നെ എയര്‍പോര്‍ട്ടിലെത്തിയ യുവാവിനെയാണ് പാസ്‌പോര്‍ട്ടില്‍ ക്യാന്‍സല്‍ അടിച്ച് അധികൃതര്‍ തിരിച്ചയച്ചത്.

ദുബൈയിലുള്ള സുഹൃത്തിന്റെ ഏതെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ നല്‍കണമെന്നാണ് അധികൃതര്‍ നിബന്ധന വെച്ചത്. എന്തെങ്കിലും ജോലി ശരിയാക്കാന്‍ വേണ്ടിയാണ് പോകുന്നതെന്നും യാത്ര തടയരുതെന്നും അപേക്ഷിച്ചിട്ടുപോലും അധികൃതര്‍ കനിഞ്ഞില്ല. ഇതു സംബന്ധിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് ജാവിദും ബന്ധുക്കളും പറഞ്ഞു. പ്രശ്‌നത്തില്‍ ഇടപെടണമെന്ന് കാണിച്ച് കാസര്‍കോട് എം എല്‍ എ എന്‍.എ നെല്ലിക്കുന്നിനും പരാതി നല്‍കിയതായി ജാവിദ് പറഞ്ഞു. യാത്ര തടഞ്ഞതിന്റെ പേരില്‍ എയര്‍പോര്‍ട്ട് അധികൃതരെ എതിര്‍കക്ഷികളാക്കി ഉപഭോക്തൃ കോടതിയെ സമീപിക്കാനും ജാവിദും ബന്ധുക്കളും തീരുമാനിച്ചിട്ടുണ്ട്.

മംഗളൂരു എയര്‍പോര്‍ട്ട് അധികൃതരുടെ പീഡനം തുടരുന്നു; കാസര്‍കോട്ടെ മറ്റൊരു യുവാവിനെകൂടി ദുബൈയിലേക്കുള്ള ഫ്‌ളൈറ്റില്‍ കയറാന്‍ അനുവദിച്ചില്ല

Related News:
നിസാറിനെ മംഗളൂരുവിലെ എയര്‍പോര്‍ട്ടില്‍ നിന്നും ഗള്‍ഫ് യാത്ര മുടക്കിയത് യാതൊരു കാരണവുമില്ലാതെ; നിയമനടപടി തുടരുമെന്ന് യുവാവും ബന്ധുക്കളും

Keywords:  Kasaragod, Kerala, Passport, Airport, Dubai, Friends, Job, Travelling, Javed, Cancel,   Another Kasargodan youth denied to fly from Mangalore airport.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia