മുഗു സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് ആരോപണം; വോട്ടെടുപ്പ് തടയുമെന്ന് ആക്ഷന്‍ കമ്മിറ്റി
Sep 4, 2016, 12:34 IST
കാസര്‍കോട്: (www.kasargodvartha.com 04.09.2016) സെപ്തംബര്‍ 18ന് നടക്കുന്ന മുഗു സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് ചട്ടവും മാനദണ്ഡങ്ങളും മറികടന്നാണെന്ന് ആരോപണം. ബിജെപിയുടെ നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതി ഏകപക്ഷീയമായി തയ്യാറാക്കിയ വോട്ടര്‍ പട്ടികയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പെന്നും ഇത് അംഗീകരിക്കില്ലെന്നും തെറ്റ് തിരുത്തിയില്ലെങ്കില്‍ വോട്ടെടുപ്പ് തടയുമെന്നും ബാങ്കിലെ എല്‍ഡിഎഫ്-യുഡിഎഫ് അംഗങ്ങള്‍ ഉള്‍പ്പെടുന്ന ആക്ഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. തിരഞ്ഞെടുപ്പ് ദിവസം ബാങ്കിന് മുന്നില്‍ സത്യാഗ്രഹം നടത്താനും ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
ബാങ്കില്‍ മൊത്തം 2,600 അംഗങ്ങളാണുളളത്. ഇവരില്‍ വോട്ടവകാശമുള്ള 2,242 പേരെ ഉള്‍പ്പെടുത്തിയാണ് ആദ്യം വോട്ടര്‍ പട്ടിക തയ്യാറാക്കിയത്. എന്നാല്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഇടം പിടിച്ചത് 140 പേര്‍ മാത്രം. നിയമാനുസൃതമായല്ല വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആരോപണം. കോറം നമ്പര്‍ 32 പ്രകാരമാണ് ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടത്. ഇതുപ്രകാരം സജീവമായ മെമ്പര്‍മാരുടെ ലിസ്റ്റ് ബാങ്കില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യണം. ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ആരോപണം.
ഇതുസംബന്ധിച്ച് ആക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ തിങ്കളാഴ്ച രാവിലെ 10 മണിയോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലിസ്റ്റ് പരിശോധിക്കും. 140 അംഗങ്ങളെ വെച്ച് മാത്രമാണ് തിരഞ്ഞെടുപ്പ് നടത്തുന്നതെങ്കില്‍ വോട്ടെടുപ്പ് തടയുമെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ പ്രഖ്യാപനം. ബാങ്ക് ഭരണം കൈവിട്ടുപോകുമെന്ന ആശങ്കയിലാണ് നിയമങ്ങളും ചട്ടങ്ങളും മാനിക്കാതെ ബിജെപിയുടെ നിലവിലുള്ള ഭരണസമിതി ഈ രീതിയിലുള്ള വോട്ടര്‍ ലിസ്റ്റിന് രൂപം നല്‍കിയതെന്ന് എല്‍ഡിഎഫും യുഡിഎഫും ആരോപിച്ചു.
വോട്ടവകാശമുള്ള മുഴുവന്‍ അംഗങ്ങള്‍ക്കും വോട്ടെടുപ്പിന് അവസരം നല്‍കണമെന്നും ഇതിനുവേണ്ട ഇടപെടല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുമുണ്ടാകണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
Keywords: kasaragod, Kerala, Bank, Co-operation-bank, Voters list, election, BJP, UDF, LDF, Action Committy, Members, List,