city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിദ്യാനഗര്‍ ചാല ക്യാമ്പസ് അടച്ചുപൂട്ടല്‍ ഭീഷണിയിലേക്ക്; അഡ്മിഷന്‍ കിട്ടിയ എം ബി എ, എം സി എ വിദ്യാര്‍ത്ഥികളെ മറ്റൊരു ക്യാമ്പസിലേക്ക് മാറ്റി

കാസര്‍കോട്: (www.kasargodvartha.com 23/08/2016) വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയെ ഉന്നത വിദ്യാഭ്യാസ രംഗത്തേക് കൈ പിടിച്ചുയര്‍ത്താന്‍ 2000 ല്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിദ്യാനഗര്‍ ചാലയില്‍ ആരംഭിച്ച യൂണിവേഴ്‌സിറ്റി ക്യാമ്പസ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍. യൂണിവേഴ്‌സിറ്റി ഭാഗത്ത് നിന്നുള്ള അലംഭാവം മാത്രമാണ് ക്യാമ്പസിനെ അടച്ചുപൂട്ടല്‍ ഭീഷണിയിലേക്ക് നയിക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.  www.kasargodvartha.com

തുടക്കത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം നിരവധി സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍കും വേദിയായ ക്യാമ്പസ് 2010- 2013 വര്‍ഷങ്ങളിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കു മുന്നില്‍ യൂണിവേഴ്‌സിറ്റി അധികൃതര്‍ കണ്ണുതുറക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെയും ജനപ്രതിനിധികളുടേയും, നാട്ടുകാരുടേയും സഹകരണത്തോടെ ക്യമ്പസിനെ വിദ്യാര്‍ത്ഥികളുടെ ഇഷ്ട ക്യാമ്പസാക്കി മാറ്റാന്‍ യൂണിവേഴ്‌സിറ്റി തയ്യാറായിരുന്നു.  www.kasargodvartha.com

വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ഹോസ്റ്റല്‍, ലൈബ്രറി, മള്‍ട്ടി ഫെസിലിറ്റി ലാബ്, വിശാലമായ സെമിനാര്‍ ഹാള്‍, പുതിയ ക്ലാസ് റൂമുകള്‍, മികച്ച യാത്രാ സൗകര്യം, ഇന്റര്‍ ലോക്ക് ചെയ്ത റോഡ് തുടങ്ങിയ സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിക്കൊണ്ടാണ് യൂണിവേഴ്‌സിറ്റി പിന്നോക്ക ജില്ലയോട് അനുഭാവം പ്രകടിപ്പിച്ചത്. പിന്നീട് ക്യാമ്പസില്‍ എം സി എ, എം ബി എ, ബി എഡ് കോഴ്‌സുകളിലായി നിരവധി വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു.

എന്നാല്‍ പൂര്‍ണമായും പണി കഴിയുകയും വൈദ്യുതി അടക്കം ലഭിക്കുകയും ചെയ്ത വനിതാ ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്യാതെ രണ്ട് വര്‍ഷമായി വിദ്യാര്‍ത്ഥികളെ പാര്‍പ്പിക്കാതെ അടച്ചിട്ടിരിക്കുന്നതും അഡ്മിഷന്‍ സമയങ്ങളില്‍ യൂണിവേഴ്‌സിറ്റി കാണിക്കുന്ന അനാസ്ഥയും ഇപ്പോള്‍ ക്യാമ്പസിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവു വരുത്തുകയാണ് ചെയ്തിട്ടുള്ളത്. ഇത് പരിഹരിക്കാന്‍ സ്‌പോട്ട് അഡ്മിഷനോ, ഹോസ്റ്റല്‍ ഉദ്ഘാടനമോ നടത്താന്‍ അധികൃതര്‍ തയ്യാറാവാതെ വിദ്യാര്‍ത്ഥികളുടെ കുറവു മൂലം ക്യാമ്പസ് അടച്ചുപൂട്ടാന്‍ യൂണിവേഴ്‌സിറ്റിയിലെ ചിലര്‍ ശ്രമിക്കുന്നതായാണ് ഇപ്പോള്‍ പരാതിയുയര്‍ന്നിട്ടുള്ളത്.  www.kasargodvartha.com

ഇതിന്റെ ഭാഗമായി ക്യാമ്പസില്‍ പുതുതായി അഡ്മിഷന്‍  ലഭിച്ച എം സി എ വിദ്യാര്‍ത്ഥികളെ നീലേശ്വരത്തെ ക്യാമ്പസിലേക്ക് മാറ്റിക്കൊണ്ടാണ് യൂണിവേഴ്‌സിറ്റി നയം വ്യക്തമാക്കിയിരിക്കുന്നത്. ആദ്യപടിയായി എം സി എ, എം ബി എ കോഴ്‌സുകളും പിന്നീട് ക്യാമ്പസ് മൊത്തമായും താഴിടാനാണു അധികൃതര്‍ നീക്കമാരംഭിച്ചിരിക്കുന്നത്. ഇപ്പോള്‍ മൂന്നാം വര്‍ഷം എം സി എ ബാച്ച് മാത്രമാണ് ഈ ക്യാമ്പസില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷവും വിദ്യാര്‍ത്ഥികളുടെ കുറവ് ചൂണ്ടിക്കാട്ടി അഡ്മിഷന്‍ യൂണിവേഴ്‌സിറ്റി ഇല്ലാതാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ബി എഡിലെ രണ്ട് വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറവാണെന്നു പറഞ്ഞ് അറബിക് ഉള്‍പ്പെടേയുള്ള കോഴ്‌സുകള്‍ നിര്‍ത്തലാകാന്‍ യൂണിവേഴ്‌സിറ്റി തയ്യാറായപ്പോള്‍ അതിനെതിരെ വിദ്യാര്‍ത്ഥി യൂണിയനും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും സോഷ്യല്‍ മീഡിയയിലും മറ്റുമായി ക്യാമ്പെയിന്‍ നടത്തുകയും വൈസ് ചാന്‍സിലര്‍ അടക്കമുള്ള അധികാരികളെ പ്രശ്‌ന പരിഹാരത്തിനായി സമീപിക്കുകയും ചെയ്തിരുന്നു. പിന്നീട് വിദ്യാര്‍ത്ഥികളെ സ്‌പോട്ട് അഡ്മിഷന്‍ നടത്തി എണ്ണത്തിലെ കുറവു പരിഹരിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇത്തവണ സ്‌പോട്ട് അഡ്മിഷന്‍ നല്‍കാതെ വിദ്യാര്‍ത്ഥികളെ മാറ്റി നിര്‍ത്തി ക്യാമ്പസിലെ കോഴ്‌സുകള്‍ ഓരോന്നായി നിര്‍ത്തലാക്കി ക്യാമ്പസ് എന്നെന്നേക്കുമായി ആടച്ചുപൂട്ടാന്‍ തയ്യാറാവുകയാണ് യൂണിവേഴ്‌സിറ്റിയെന്നും വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി.  www.kasargodvartha.com

അഡ്മിഷന്‍ തീയ്യതി കഴിഞ്ഞ ശേഷവും നിരവധി വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ ചോദിച്ചെത്തിയതായും സ്‌പോട്ട് അഡ്മിഷന്‍ അനുവദിക്കണമെന്ന് യൂണിവേഴ്‌സിറ്റിയോട് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും ഇക്കാര്യത്തില്‍ യൂണിവേഴ്‌സിറ്റിയുടെ ഭാഗത്ത് നിന്നും അറിയിപ്പുണ്ടായിട്ടില്ലെന്നുമാണ് യൂണിവേഴ്‌സിറ്റി അസി. ഡയറക്ടര്‍ ശ്രീലത കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചത്. അഡ്മിഷന്‍ കഴിഞ്ഞിട്ടും സമീപിച്ച നിരവധി വിദ്യാര്‍ത്ഥികള്‍ പറഞ്ഞത് അപേക്ഷ സംബന്ധിച്ചുള്ള വിവരങ്ങള്‍ തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നാണ്. കന്നഡ മേഖലയിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ കോഴ്‌സുള്ള കാര്യം തന്നെ പലരും പറഞ്ഞാണ് അറിയുന്നത്. ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ അതിന്റെ പ്രിന്റ്ഔട്ട് സഹിതം എംസിഎ കോഴ്‌സിന് കണ്ണൂർ മാങ്ങാട്ടെ ക്യാമ്പസിലും എം ബി എ കോഴ്‌സിന് തലശ്ശേരി പാലയാട്ടെ ക്യാമ്പസിലും ചെല്ലേണ്ടതു കൊണ്ട് പലരും സാഹസത്തിനു മുതിരാതെ തൊട്ടടുത്ത മംഗളൂരുവിലെ സ്വകാര്യ കോളജുകളെയാണ് ആശ്രയിക്കുന്നത്. അപേക്ഷ സംബന്ധിച്ചുള്ള തീരുമാനങ്ങളെടുക്കാന്‍ ചാല ക്യാമ്പസില്‍ സൗകര്യമുണ്ടാക്കണമെന്ന് യൂണിവേഴ്‌സിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അസി. ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.  www.kasargodvartha.com

വനിതാ ഹോസ്റ്റല്‍ കെട്ടിടം ഉദ്ഘാടനം ചെയ്താല്‍ കുട്ടികളുടെ എണ്ണം കുറയുന്നത് പരിഹരിക്കാന്‍ സാധിക്കും. കണ്ണൂര്‍ ഉള്‍പെടെയുള്ള ഭാഗത്ത് നിന്നും എത്തുന്ന കുട്ടികള്‍ താമസ സൗകര്യം ഇല്ലാത്തതിന്റെ പേരില്‍ അഡ്മിഷന്‍ റദ്ദാക്കി തിരിച്ചുപോവുന്ന സാഹചര്യവുമുണ്ട്. പ്രശ്‌ന പരിഹാരത്തിന് യൂണിവേഴ്‌സിറ്റി തയ്യാറായില്ലെങ്കില്‍ വിദ്യാര്‍ത്ഥികളേയും ജനപ്രതിനിതികളെയും പങ്കെടുപ്പിച്ച് വന്‍ പ്രക്ഷോഭത്തിനു തയ്യാറാവുമെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികള്‍ മുന്നറിയിപ്പു നല്‍കുന്നത്.  www.kasargodvartha.com

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിദ്യാനഗര്‍ ചാല ക്യാമ്പസ് അടച്ചുപൂട്ടല്‍ ഭീഷണിയിലേക്ക്; അഡ്മിഷന്‍ കിട്ടിയ എം ബി എ, എം സി എ വിദ്യാര്‍ത്ഥികളെ മറ്റൊരു ക്യാമ്പസിലേക്ക് മാറ്റി


കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിദ്യാനഗര്‍ ചാല ക്യാമ്പസ് അടച്ചുപൂട്ടല്‍ ഭീഷണിയിലേക്ക്; അഡ്മിഷന്‍ കിട്ടിയ എം ബി എ, എം സി എ വിദ്യാര്‍ത്ഥികളെ മറ്റൊരു ക്യാമ്പസിലേക്ക് മാറ്റി

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിദ്യാനഗര്‍ ചാല ക്യാമ്പസ് അടച്ചുപൂട്ടല്‍ ഭീഷണിയിലേക്ക്; അഡ്മിഷന്‍ കിട്ടിയ എം ബി എ, എം സി എ വിദ്യാര്‍ത്ഥികളെ മറ്റൊരു ക്യാമ്പസിലേക്ക് മാറ്റി

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിദ്യാനഗര്‍ ചാല ക്യാമ്പസ് അടച്ചുപൂട്ടല്‍ ഭീഷണിയിലേക്ക്; അഡ്മിഷന്‍ കിട്ടിയ എം ബി എ, എം സി എ വിദ്യാര്‍ത്ഥികളെ മറ്റൊരു ക്യാമ്പസിലേക്ക് മാറ്റി

Keywords:  Kasaragod, Kerala, Kannur University, College, Vidya Nagar, Kannur University Chala campus under threat.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia