അപൂര്‍വ രോഗം ബാധിച്ച കോളജ് വിദ്യാര്‍ത്ഥിനി സുമനസ്സുകളുടെ കാരുണ്യം തേടുന്നു
Aug 30, 2016, 17:55 IST
കുന്നുംകൈ: (www.kasargodvartha.com 30/08/2016) എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളജ് ഡിഗ്രി വിദ്യാര്‍ത്ഥിനി ചികിത്സക്കായി സുമനസ്സുകളുടെ കാരുണ്യം തേടുന്നു. ചെമ്പംകുന്നു തറപ്പേല്‍ ദിനേശന്‍ - സരോജിനി ദമ്പതികളുടെ മകള്‍ ശാശ്വതി (19) മജ്ജയില്‍ ക്യാന്‍സര്‍ ബാധിച്ച് മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ആറുമാസമായി ചികിത്സയിലാണ്.
അത്യപൂര്‍വ രോഗമായ മജ്ജയിലെ രക്തകോശങ്ങള്‍ പുനരുല്‍പാദനമില്ലാതെ നശിക്കുന്ന (എ എം എല്‍) രോഗമാണ് ശാശ്വതിയെ ബാധിച്ചിരിക്കുന്നത്. സ്വകാര്യ ബസ് ജീവനക്കാരനായ പിതാവിന് 30 ലക്ഷത്തോളം രൂപ ചെലവ് വരുന്ന ചികിത്സ തുടര്‍ന്നു നടത്താന്‍ സാധിക്കാത്തതിനാല്‍ നാട്ടുകാര്‍ രംഗത്തിറങ്ങി. ബസുകളും ഓട്ടോറിക്ഷകളും വ്യാപാരികളും ശാശ്വതിയുടെ ചികിത്സാസഹായത്തിനായി നിരത്തിലിറങ്ങും. ഇതിനായി ചികിത്സ സഹായ കമ്മിറ്റി രൂപവല്‍ക്കരിച്ചു.
ഭാരവാഹികള്‍: പ്രസീത രാജന്‍ (ചെയര്‍മാന്‍), ജി മുരളീധരന്‍ (വര്‍ക്കിങ് ചെയര്‍മാന്‍), ബാലാമണി, പ്രൊഫ. ആര്‍ സന്തോഷ് (വൈസ് ചെയര്‍മാന്‍), ഇ ടി ജോസ് (കണ്‍വീനര്‍), യു കരുണാകരന്‍, സ്‌കറിയ തോമസ് (ജോയിന്റ് കണ്‍വീനര്‍). സഹായങ്ങള്‍ എത്തിക്കാന്‍: കാനറാ ബാങ്ക് കുന്നുംങ്കൈ ശാഖ, അക്കൗണ്ട് നമ്പര്‍ 1780101010526, ഐ എഫ് എസ് സി കോഡ് സി എന്‍ ആര്‍ ബി 0001780.
കുന്നുംകൈ: മാരക രോഗം പിടിപെട്ടു തലശേരി ആശുപത്രിയില്‍ ചികിത്സയിലുള്ള ഡിഗ്രി വിദ്യാര്‍ത്ഥിനി ശാശ്വതിക്ക് വേണ്ടി കുന്നുംകൈ ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹായ ഹസ്തം. ഒരു ദിവസത്തെ കലക്ഷന്‍ തുക ചികിത്സാ സഹായ നിധിയിലേക്ക് ഓട്ടോറിക്ഷ തൊഴിലാളികള്‍ കൈമാറി. ശനിയാഴ്ചയാണ് ടൗണിലെ മുപ്പതോളം വരുന്ന ഓട്ടോറിക്ഷ തൊഴിലാളികള്‍ ശാശ്വതിയുടെ ചികിത്സക്കായി സഞ്ചരിച്ചത്.
ഒരു ദിവസം കൊണ്ട് തന്നെ 60,000ത്തോളം രൂപ സമാഹരിക്കാന്‍ സാധിച്ചു. കലക്ഷന്‍ തുക ഓട്ടോറിക്ഷ യൂണിയന്‍ പ്രതിനിധി തമ്പാന്‍ വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റും കമ്മിറ്റി ചെയര്‍പേര്‍സണ്‍ കൂടിയായ പ്രസീത രാജന് കൈമാറി. വര്‍ക്കിംഗ് ചെയര്‍മാന്‍ ജി മുരളീധരന്‍ മാസ്റ്റര്‍, കണ്‍വീനര്‍ ഇ ടി ജോസ്, എം ജെ ദേവസ്യ, രാജീവന്‍, യു കരുണാകരന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords : College, Student, Helping Hands, Treatment, Hospital, Kanhangad, Kasaragod, Shashwathi.