വ്യാജ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്; കാസര്‍കോട് സ്വദേശിയുള്‍പെട്ട നാലംഗ സംഘം പൂനെയിലും രണ്ടു പേര്‍ കാസര്‍കോട്ടും പിടിയില്‍
Aug 13, 2016, 10:40 IST
കാസര്‍കോട്: (www.kasargodvartha.com 13/08/2016) വ്യാജക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ കാസര്‍കോട് സ്വദേശിയുള്‍പെട്ട നാലംഗ സംഘം പൂനെയിലും കര്‍ണാടക സ്വദേശികളായ രണ്ടു പേര്‍ കാസര്‍കോട്ടും പിടിയിലായി. തളങ്കര സ്വദേശി നുഅമാന്‍ (32) ഉള്‍പ്പെടെ നാലു പേരാണ് പൂനെയില്‍ പോലീസിന്റെ പിടിയിലായത്. കര്‍ണാടക വിട്‌ല സ്വദേശികളായ ബി. ബഷീര്‍, എന്‍. ഹംസ എന്നിവരാണ് കാസര്‍കോട്ട് പിടിയിലായത്.
കേസില്‍ ചെങ്കള നാലാംമൈലിലെ സാബിദി (29)നെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പുനെയില്‍ പിടിയിലായ നാലംഗ സംഘത്തില്‍ നിന്നും വ്യാജ ക്രെഡിറ്റ് കാര്‍ഡ് നിര്‍മ്മിക്കുന്ന യന്ത്രം, ക്രെഡിറ്റ് കാര്‍ഡ് സ്വിപ്പിംഗ് യന്ത്രം, നൂറിലേറെ വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ പോലീസ് കണ്ടെടുത്തു. സംഘം സഞ്ചരിച്ച കാറും പോലീസ് പിടികൂടിയിട്ടുണ്ട്.
നുഅമാന്റെ നേതൃത്വത്തിലാണ് വ്യാജക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ദുബൈയിലെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് നുഅമാന്‍ ജോലി ചെയ്യുന്നത്. ഇവിടെ വെച്ച് നിരവധി പേരുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും പോലീസ് പറഞ്ഞു. സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇടപാടുകാര്‍ സാധനങ്ങള്‍ വാങ്ങി ക്രെഡിറ്റ് കാര്‍ഡ് മെഷീനില്‍ സ്വിപ്പ് ചെയ്യുമ്പോള്‍ കാര്‍ഡിലെ വിവരങ്ങള്‍ പ്രതികള്‍ നിര്‍മ്മിച്ച മെഷീനിലേക്ക് പകര്‍ത്തപ്പെടും. ഈ വിവരങ്ങള്‍ ഉപയോഗിച്ച് വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടാക്കി തട്ടിപ്പ് നടത്തുകയാണ് ചെയ്യുന്നതെന്ന് പോലീസ് വ്യക്തമാക്കി.
യുഎസിലെ സ്വകാര്യ ബാങ്കിന്റേതെന്ന വ്യാജേന 'ഡിസ്‌കവര്‍' എന്ന പേരിലാണ് സംഘം ക്രെഡിറ്റ് കാര്‍ഡ് വ്യാജമായി നിര്‍മ്മിച്ചത്. കാസര്‍കോട്ടും കൊച്ചിയിലും സംഘം തട്ടിപ്പുനടത്തിയതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര പോലീസിന്റെ പിടിയിലായ നുഅമാനെയും സംഘത്തെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള നടപടി ആരംഭിച്ചതായി പോലീസ് അറിയിച്ചു. വിട്‌ല സ്വദേശികളായ ബി. ബഷീര്‍, എന്‍. ഹംസ എന്നിവരാണ് വ്യാജമായി ക്രെഡിറ്റ് കാര്‍ഡ് നിര്‍മ്മിക്കാന്‍ സഹായം ചെയ്തതെന്നാണ് പോലീസ് പറയുന്നത്.
Related News:
വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് കാസര്‍കോട്ടെ പെട്രോള്‍ പമ്പില്‍ നിന്നും 10,000 രൂപയുടെ ഇന്ധനം നിറച്ച് മുങ്ങിയത് എറണാകുളത്ത് പിടിയിലായ ചെങ്കള സ്വദേശിയും കൂട്ടാളികളും
വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ്; കാസര്‍കോട് സ്വദേശി കൊച്ചിയില്‍ പിടിയില്‍

Keywords: Kasaragod, Kerala, arrest, Police, Cheating, case, Investigation, Accuse, Credit-card, complaint, Credit card cheating: 6 more arrested.