city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കളിയുപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതിയെന്ന് റിപോര്‍ട്ട്; ജില്ലാ പഞ്ചായത്ത് കരാര്‍ റദ്ദാക്കി

കാസര്‍കോട്: (www.kasargodvartha.com 25/08/2016) ജില്ലാ പഞ്ചായത്തിന്റെ കായിക വികസന പദ്ധതിയില്‍ ഉള്‍പെടുത്തി കളി ഉപകരണങ്ങളും മറ്റ് അനുബന്ധ സാമഗ്രികളും വാങ്ങിയതില്‍ ക്രമക്കേട് നടന്നു എന്ന റിപോര്‍ട്ടിനെ തുടര്‍ന്ന് ഇതു സംബന്ധിച്ച കരാര്‍ റദ്ദ് ചെയ്യാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കാണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിലാണ് കരാര്‍ റദ്ദ് ചെയ്യാന്‍ തീരുമാനിച്ചത്.

ഇതില്‍ അന്വേഷണം നടത്താന്‍ പോലീസ് വിജിലന്‍സിനോട് ആവശ്യപ്പെടും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നിന്നും ഇതു സംബന്ധിച്ച രേഖകള്‍ രണ്ടാഴ്ചക്കകം ജില്ലാ പഞ്ചായത്തില്‍ സമര്‍പ്പിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടു. കായിക ഉപകരണങ്ങള്‍ വാങ്ങിയതിലെ നിലവിലെ കരാര്‍ റദ്ദ് ചെയ്തതിനാല്‍ ഉടന്‍ തന്നെ റീ ടെണ്ടര്‍ നല്‍കും. ജില്ലയിലെ സ്‌കൂള്‍ കായിക രംഗത്ത് സമഗ്രമായ കുതിപ്പുകള്‍ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതിയോടനുബന്ധിച്ച് ജില്ലയില്‍ എത്തിച്ച കളി ഉപകരണങ്ങള്‍ ഗവ. എച്ച് എസ് എസ് കുമ്പള, വെളളിക്കോത്ത് ഗവ. എച്ച് എസ് എസ് എന്നീ സ്‌കൂളുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. 26 ലക്ഷം ചെലവഴിച്ച് വാങ്ങിയ ഉപകരണങ്ങളില്‍ കൃത്രിമം കാട്ടിയതായി ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ജില്ലാ പഞ്ചായത്തംഗം ജോസ് പതാലില്‍ ചെയര്‍മാനായി അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ജോസ് പതാലില്‍ യോഗത്തില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് യോഗത്തില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് കരാര്‍ റദ്ദ് ചെയ്യാനും റീടെണ്ടര്‍ നല്‍കാനും അന്വേഷണം വിജിലന്‍സിനെ ഏല്‍പ്പിക്കാനും തീരുമാനിച്ചത്.

ജില്ലയില്‍ കന്നട മീഡിയം സ്‌കൂളുകളില്‍ എച്ച് എസ് എ സോഷ്യല്‍ സയന്‍സ് തസ്തികയില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ കൈക്കൊളളും. കവി കയ്യാര്‍ കിഞ്ഞണ്ണറൈക്ക് സ്മാരകം നിര്‍മ്മിക്കാന്‍ വേണ്ടി സ്ഥലവും അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്താനായി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വൊര്‍ക്കാടി, അംഗങ്ങളായ ഇ പത്മാവതി, അഡ്വ. കെ ശ്രീകാന്ത് എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചു.
കളിയുപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതിയെന്ന് റിപോര്‍ട്ട്; ജില്ലാ പഞ്ചായത്ത് കരാര്‍ റദ്ദാക്കി

ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ജലസുരക്ഷ സെമിനാറുകള്‍ സെപ്റ്റംബര്‍ മൂന്ന് മുതല്‍ എല്ലാ ബ്ലോക്കുകളിലും നടത്തും. ജില്ലയിലെ 38 സ്‌കൂളുകളില്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ യു പി എസുകള്‍ ഉപയോഗിക്കാത്ത അവസ്ഥ നിലവിലുണ്ട്. ഈ യു പി എസുകള്‍ ഉപയോഗിക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ഹര്‍ഷാദ് വൊര്‍ക്കാടി , ഫരീദ സക്കീര്‍ അഹമ്മദ്, സുഫൈജ അബൂബക്കര്‍, അഡ്വ. എ പി ഉഷ, അംഗങ്ങളായ ഡോ. വി പി പി മുസ്തഫ, അഡ്വ. കെ ശ്രീകാന്ത്, ജോസ് പതാലില്‍, എം കേളുപ്പണിക്കര്‍, എം നാരായണന്‍, മുംതാസ് സമീറ, പി സി സുബൈദ, പി വി പത്മജ, പുഷ്പ അമേക്കള, ഷാനവാസ് പാദൂര്‍, ഇ പത്മാവതി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords : Kasaragod, District-Panchayath, Meeting, Corruption, Contract.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia