city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തങ്കമണി വധക്കേസില്‍ വിചാരണ പൂര്‍ത്തിയായി; വിധി ഉടന്‍

കാസര്‍കോട്: (www.kasargodvartha.com 23.07.2016) കരിന്തളം മയ്യങ്ങാനത്തെ കെ പി തങ്കമണിയെ(45) പട്ടാപ്പകല്‍ സ്വന്തം വീട്ടില്‍ വെച്ച് കഴുത്തു ഞെരിച്ചും കത്തി കൊണ്ട് കുത്തിയും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ (മൂന്ന്) പൂര്‍ത്തിയായി. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(രണ്ട്)യില്‍ കഴിഞ്ഞ ഫെബ്രുവരി 19 നാണ് വിചാരണ തുടങ്ങിയത്. ഏപ്രില്‍ 23 ന് ജഡ്ജിക്ക് സ്ഥലം മാറ്റം ലഭിച്ചതിനാല്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്)യിലാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്. കേസില്‍ ഉടന്‍ വിധിയുണ്ടാകും. 40 പേരെയാണ് വിസ്തരിച്ചത്.

കാഞ്ഞങ്ങാട്ടെ ഫര്‍ണിച്ചര്‍ വ്യാപാരി കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ അബ്ദുല്ല താസിയെന്ന പി ടി പി താസി (27)യാണ് കേസിലെ പ്രതി. ഇന്‍ഷൂറന്‍സ് ഏജന്റായിരുന്നു കൊല്ലപ്പെട്ട തങ്കമണി. സാമ്പത്തിക ഇടപാടാണ് കൊലയ്ക്ക് കാരണമായതെന്നാണ് കേസ്. റിട്‌സ് കാറിലെത്തിയ പ്രതി കൊലപ്പെടുത്തിയ ശേഷം തങ്കമണിയും പേരക്കുട്ടിയും ധരിച്ചിരുന്ന പന്ത്രണ്ടര പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തുവെന്നാണ് നീലേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. കൊലപാതകത്തിന് പുറമെ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചതിന് 397 ാം വകുപ്പ് പ്രകാരമുള്ള കേസും പ്രതിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു.

കാസര്‍കോട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയിലെ മുന്‍ സീനിയര്‍ സൂപ്രണ്ട് കെ ഭാസ്‌കരന്റെ ഭാര്യയായിരുന്ന കെ പി തങ്കമണിയെ 2010 ആഗസ്റ്റ്് 17ന് രാവിലെയാണ് അബ്ദുദുല്ല താസി ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. തങ്കമണിയും ഒന്നരവയസ്സുള്ള പേരകിടാവും മാത്രം വീട്ടിലുള്ളപ്പോഴാണ് അബ്ദുല്ല താസി മയ്യങ്ങാനത്തെ വീട്ടിലെത്തി തങ്കമണിയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് 35 തവണ ശരീരമാസകലം കുത്തിയത്.

മരണം ഉറപ്പാക്കിയ  ശേഷം പന്ത്രണ്ടര പവന്റെ സ്വര്‍ണ്ണാഭരണം കവര്‍ന്നത് മോഷണമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസിനെ തെറ്റിധരിപ്പിക്കാനായിരുന്നു. അബ്ദുല്ല താസി നടത്തിവന്ന കാഞ്ഞങ്ങാട്ടെ ഫര്‍ണിച്ചര്‍ കടയില്‍നിന്ന് തങ്കമണി ഫര്‍ണിച്ചര്‍ വാങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് വഴിവെച്ചത്. പിന്നീട് ഫോണ്‍ സംഭാഷണത്തിലേക്ക് സൗഹൃദം വളര്‍ന്നു. ഈ കാലത്ത് 2.16 ലക്ഷം രൂപ അബ്ദുല്ല താസി തങ്കമണിക്ക് നല്‍കിയിരുന്നു. തുടര്‍ന്നും തങ്കമണി പണം ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കില്‍ താസിയുടെ ഭാര്യയെ ഇരുവരും തമ്മിലുള്ള ബന്ധം അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

അബ്ദുല്ലയുമായുള്ള വഴിവിട്ട ഫോണ്‍ സംഭാഷണം തങ്കമണി തന്റെ മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്തിരുന്നു. കുടുംബജീവിതം തകര്‍ക്കുമെന്നതടക്കമുള്ള ഭീഷണി ഉയര്‍ന്നപ്പോഴാണ് താസി തങ്കമണിയെ വകവരുത്തിയതെന്നാണ് പോസിക്യുഷന്‍ കേസ്. തങ്കമണി അഞ്ചുലക്ഷം രൂപ നല്‍കണമെന്ന് താസിയോട് ആവശ്യപ്പെട്ടിരുന്നുവത്രെ. ഇതും കൊലയ്ക്ക് പ്രേരണയായി.

തങ്കമണി വധക്കേസില്‍ വിചാരണ പൂര്‍ത്തിയായി; വിധി ഉടന്‍

Keywords:  kasaragod, Kerala, Murder-case, court, case, Police, Accuse,  Phone Call, Kanhangad, Abdulla Thasi, Death. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia