വീട് കുത്തിത്തുറന്ന് പിഗ്മി ഏജന്റിന്റെ പണം കവര്‍ന്നു
Jul 2, 2016, 12:14 IST
ചെറുവത്തൂര്‍: (www.kasargodvartha.com 01/07/2016) വീട് കുത്തിത്തുറന്ന് പിഗ്മി ഏജന്റിന്റെ പണം കവര്‍ന്നു. ചെറുവത്തൂര്‍ കൊവ്വലിലെ വനിതാ സര്‍വീസ് സൊസൈറ്റിയിലെ പിഗ്മി ഏജന്റ് ചെറുവത്തൂര്‍ കാരിയിലെ എം. ഗീതയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഹാന്‍ഡ് ബാഗില്‍ സൂക്ഷിച്ചിരുന്ന 10,760 രൂപയും ഭര്‍ത്താവ് ബീഡിത്തൊഴിലാളിയായ കൃഷ്ണന്റെ ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന 120 രൂപയുമാണ് കവര്‍ന്നത്.
വീടിന്റെ ഓടാമ്പല്‍ ഇളക്കിയാണ് മോഷ്ടാവ് അകത്തുകടന്നത്. മോഷണം പോയ ബാഗ് പണമെടുത്ത് വീടിന്റെ വരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഗീതയുടെ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വീടിന്റെ ഓടാമ്പല്‍ ഇളക്കിയാണ് മോഷ്ടാവ് അകത്തുകടന്നത്. മോഷണം പോയ ബാഗ് പണമെടുത്ത് വീടിന്റെ വരാന്തയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഗീതയുടെ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, Cheruvathur, Robbery, Police, complaint, case, Investigation, Robbery in house at Cheruvathur.