അതിവേഗ റെയില്‍പാത: കാസര്‍കോടിനെ അവഗണിച്ചത് അംഗീകരിക്കാന്‍ കഴിയില്ല, മംഗളൂരു വരെ പാത നീട്ടണം: രമേശ് ചെന്നിത്തല
Jul 23, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 23.07.2016) അതിവേഗ റെയില്‍ പാതയില്‍ കാസര്‍കോടിനെ അവഗണിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് നിന്നും കണ്ണുര്‍ വരെ മാത്രം അതിവേഗ റെയില്‍പാത നടപ്പാക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല. പിന്നോക്ക ജില്ലയായ കാസര്‍കോടിനെകൂടി പരിഗണിച്ച് മംഗളൂരു വരെ പാത നീട്ടണം.
പാത മംഗളൂരു വരെ നീട്ടിയാല്‍ പിന്നോക്ക ജില്ലയയായ കാസര്‍കോടിന്റെ വികസനത്തിന് അത് മുതല്‍കൂട്ടാകും. ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രഭാകരന്‍ കമ്മീഷനെ നിയമിച്ച് യുഡിഎഫ് സര്‍ക്കാര്‍ കാസര്‍കോടിനെ വികസന പാതയിലേക്കെത്തിക്കാന്‍ ശ്രമം നടത്തിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
തീവ്രവാദത്തിന്റെ പേരില്‍ മുസ്ലിം സമുദായത്തെ സംശയദൃഷ്ടിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത് ചെറുത്ത് തോല്‍പ്പിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ജില്ലയില്‍ നിന്നും സംസ്ഥാനത്തെ മറ്റു സ്ഥലങ്ങളില്‍ നിന്നും കാണാതായവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തുകയും ഇതിനു പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരികയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Ramesh-Chennithala, Railway-track, Guest-house, Muslim caste, Terrorism, Investigation, Express railway corridor, Mangalore, Bullet train.