ഹറമിലെ കുടുംബ ക്ലാസ്
Jul 1, 2016, 12:00 IST
നോമ്പ് അനുഭവം: സയ്യിദ് അബ്ദുല്‍ റഹ് മാന്‍ ശഹീര്‍ അല്‍ ബുഖാരി
(www.kasargodvartha.com 01/07/2016) മഞ്ചേശ്വരം മള്ഹറിന്റെ ചെയര്‍മാനും പ്രമുഖ ആത്മീയ നേതാവുമായിരുന്ന ഖാസി അസ്സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളെ ഓര്‍ക്കാതെ പോവാന്‍ കാസര്‍കോട് ജില്ലക്ക് ആവില്ല. മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് ജില്ലയുടെ ചരിത്രത്തില്‍ പൊന്‍തൂവല്‍ ചാര്‍ത്താന്‍ തങ്ങളുടെ ജീവിതം കൊണ്ട് സാധിച്ചിട്ടുണ്ട്. അശരണരും ആലംബഹീനരുമായവര്‍ക്ക് അത്താണിയായിരുന്ന തങ്ങളുടെ തിരുസവിധത്തിലേക്ക് ദിനംപ്രതി വന്നിരുന്ന നാനാജാതി മതത്ഥരായിരുന്നു.
കഴിഞ്ഞ റമദാനിലെ ഇരുപത്തിയൊന്നാം രാവില്‍ മഞ്ചേശ്വരം മള്ഹറില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ സംബന്ധിച്ച് വിശ്വാസികള്‍ക്ക് നല്‍കിയ സാരോപദേശം അവസാനത്തേതാകുമെന്ന് ആരും നിനച്ചിരുന്നില്ല. പക്ഷെ,ആ മഹാനുഭാവന്‍ എല്ലാം മുന്നില്‍ കണ്ട് കൊണ്ടാണ് സംവധിച്ചതെന്നറിയുന്നത് അവിടുത്തെ വിയോഗവാര്‍ത്തയറിഞ്ഞപ്പോഴാണ്. നാഥാ അവിടുത്തെ പാരത്രീക ജീവിതം പ്രകാശപൂരിതമാക്കേണമേ.... സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങളുടെ റമദാന്‍ ജീവിതം തലമുറക്ക് പാഠമാണ്. തങ്ങളുടെ മകനും മള്ഹര്‍ സ്ഥാപനങ്ങളുടെ വൈസ് ചെയര്‍മാനുമായ സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ശഹീര്‍ അല്‍ ബുഖാരി പിതാവിന്റെ റമദാന്‍ ഓര്‍മ്മകള്‍ പങ്കുവെച്ചു.
റമദാനില്‍ ആരാധന സമ്പുഷ്ടമായ ജീവിതം നയിക്കണമെങ്കില്‍ പള്ളിയിലെ ഇമാമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് വല്യുപ്പയായ സയ്യിദ് അഹ് മദുല്‍ ബുഖാരി തങ്ങള്‍ വാപ്പയോട് എന്നും ഓര്‍മ്മപ്പെടുത്തുമായിരുന്നു. വല്യുപ്പ പിതാവിന്റെ കൈ പിടിച്ച് കുട്ടിക്കാലത്ത് തന്നെ കൂടെ കൂട്ടുകയും റമദാനില്‍ മുഴു സമയവും കരുവന്‍തിരുത്തിയിലെ വലിയ ജുമുഅത്ത് പള്ളിയിലിരുന്ന് ഖുര്‍ആനോതിക്കുകയും ചെയ്യുമായിരുന്നു. വല്യുപ്പയില്‍ നിന്ന് കിട്ടിയ ശിക്ഷണവും പ്രചോദനവും വാപ്പ കുടുംബക്കാര്‍ക്കിടയില്‍ ശരിക്കും പയറ്റി. ദര്‍സ് ജീവിതം ആരംഭിച്ചതിനു ശേഷം റമദാനില്‍ കരുവന്‍തിരുത്തി വലിയ ജുമുഅത്ത് പള്ളിയില്‍ ഇമാമായി സേവനം അനുഷ്ഠിക്കുകയും ചെയ്തിരുന്നു. ശഹീര്‍ തങ്ങളെ കുടെ കൊണ്ട് പോയി പള്ളിയിലിരുന്ന് ഖുര്‍ആന്‍ ഓതിപ്പിക്കും. ഇടക്കിടെ എവിടെം വരെ എത്തിയെന്നന്വേഷിക്കും. ഖുര്‍ആന്‍ ഓതിയില്ലെങ്കില്‍ ദേഷ്യപ്പെടും. ഓത്തില്‍ തെറ്റുവന്നാല്‍ തിരുത്തിക്കൊടുക്കും. എങ്ങനെ ഓതണമെന്ന് പറഞ്ഞു കൊടുക്കും. ഒരു ഗുരുവിനെപ്പോലെ സ്‌നേഹത്തോടെ എല്ലാം പറഞ്ഞു തരും. രാവിലെ പത്ത് മണിമുതല്‍ പള്ളിയില്‍ ഓതാനിരിക്കും. ഖുര്‍ആനിന്റെ അര്‍ത്ഥം ചിന്തിച്ച് മനസ്സിലാക്കിയാണ് വാപ്പ ഖുര്‍ആനോതുക. അനാവശ്യങ്ങളില്‍ ഏര്‍പ്പെടാനോ സമയം പാഴാക്കാനോ അനുവദിക്കില്ല. റമദാന്‍ നന്മയുടെ പൂക്കാലമാമാക്കിയിരുന്നു.
വീട്ടുകാരോടും റമദാനില്‍ ഇബാദത്ത് വര്‍ദ്ധിപ്പിക്കാനും ദിവസവും അഞ്ച് ജുസ്അ് എങ്കിലും മിനിമം ഓതാന്‍ പറയും. ഖുര്‍ആനോത്തിനെ കുറിച്ച് ഇടയ്ക്കിടെ അന്വേഷിക്കും. പള്ളിയില്‍ കിതാബ് മുതാല ചെയ്യാനും സമയം കണ്ടെത്തും. ഖുര്‍ആനോത്തും മറ്റ് ദിഖ്ര്‍ ഔറാദുകള്‍ കഴിഞ്ഞാല്‍ കിതാബ് നോക്കലാണ് പതിവ്. ഇല്‍മ് പഠിക്കാനും പഠിപ്പിക്കാനും വാപ്പാക്ക് വലിയ താല്‍പര്യമായിരുന്നു. ചാലിയം ജുമുഅത്ത് പള്ളിയിലും മിസ്ബാഹ് പള്ളിയിലും റമദാനില്‍ ളുഹര്‍ നിസ്‌കാരം കഴിഞ്ഞാല്‍ വാപ്പാന്റെ കര്‍മ്മശാസ്ത്ര ക്ലാസ്സുണ്ടാകും. സ്ത്രീകളും ക്ലാസ് കേള്‍ക്കാന്‍ വന്നിരുന്നു. ഗഹനമായ വിഷയങ്ങള്‍ ആഴത്തിലിറങ്ങിയ പിതാവിന്റെ അവതരണം നാട്ടുകാര്‍ക്കും സ്രോതാക്കള്‍ക്കുമെല്ലാം പെരുത്ത് ഇഷ്ടമായിരുന്നു. ചിലപ്പോള്‍ ക്ലാസ് അസര്‍ നിസ്‌കാരം വരെ നീളും. സംശയ നിവാരണം ഉണ്ടായതിനാല്‍ ജനങ്ങള്‍ക്ക് ക്ലാസിന് നല്ല താല്‍പര്യമായിരുന്നു. റമദാന്‍ മുഴുവനും ക്ലാസ് തുടരും.
റമദാനിന്റെ പിറവിയറിഞ്ഞാല്‍ വീട്ടുകാരെ വിളിച്ച് സൂറത്തുല്‍ ഫത്ഹ് ഓതാന്‍ പറയും (ഖുര്‍ആനിലെ 48-ാം അധ്യായം). വല്യുപ്പ അഹ് മദുല്‍ ബുഖാരി തങ്ങള്‍ മക്കളോടും കുടുംബക്കാരോടും സൂറത്ത് ഫത്ഹ് ഓതാന്‍ പറഞ്ഞിരുന്നു. ഈ റമദാനില്‍ വിളിച്ചോര്‍മ്മപ്പെടുത്താന്‍ വാപ്പയുണ്ടായിരുന്നില്ലെന്ന സഹതാപം ശഹീര്‍ തങ്ങളുടെ മനസില്‍ ദുഖത്തിന്റെ കനല്‍ തീര്‍ക്കുന്നു. ഉമ്മ വിളിച്ചുണര്‍ത്താന്‍ ഫോണ്‍ ചെയ്‌തെങ്കിലും ശഹീര്‍ തങ്ങള്‍ അപ്പോഴേക്കും സൂറത്തുല്‍ ഫത്ഹ് ഓതാന്‍ തുടങ്ങിയിരുന്നു.
കുട്ടിക്കാലത്ത് വാപ്പയാണ് നോമ്പിന്റെ നിയ്യത്ത് ചൊല്ലിത്തരാറ്. റമദാനിനെ കുറിച്ചും നോമ്പിന്റെ പ്രതിഫലത്തെ കുറിച്ചും പറഞ്ഞുതരും. വീട്ടുകാരെ ഒന്നിച്ചിരുത്തി ഹൃദയ സംസ്‌കരണത്തിന്റെ വിഷയങ്ങള്‍ പറഞ്ഞു തരും. ദിഖ്ര്‍ സ്വലാത്തിനുള്ള പ്രത്യേക ഇജാസത്തും കുടുംബക്കാര്‍ക്കെല്ലാം നല്‍കാറുണ്ട്. വീട്ടുകാരോട് എല്ലാ നിസ്‌കാരവും ജമാഅത്തായി നിസ്‌കരിക്കാന്‍ പറയും. തറാവീഹ് നിസ്‌കാരം നിര്‍ബന്ധിപ്പിക്കും. ചിലപ്പോള്‍ ഉപ്പ ഇമാമായി നില്‍ക്കും. റമദാനിലെ രാത്രികളില്‍ ഇബാദത്തുകള്‍ വര്‍ദ്ധിപ്പിക്കും. റമദാന്‍ വിപുലമായി ബദ്ര്‍ മൗലിദും നോമ്പ് തുറയും ഉണ്ടാകും. കുടുംബക്കാരും ബന്ധുക്കളുമെല്ലാം പങ്കെടുക്കും. സ്വാദിഷ്ഠമായ ഭക്ഷണവുമുണ്ടാകും. റമദാനില്‍ ദാനധര്‍മ്മം വര്‍ദ്ധിപ്പിക്കും. റമദാനില്‍ നല്‍കാനായി നിശ്ചിത സംഖ്യ മാറ്റിവെക്കുന്ന പതിവ് പിതാവിനുണ്ടായിരുന്നു. റമദാനിലും മറ്റ് മാസങ്ങളിലും ഒരാളെയും തിരിച്ചയക്കുന്ന പതിവില്ല. ആരെയും തിരിച്ചയക്കരുതെന്ന് വീട്ടുകാരോട് പ്രത്യേകം പറയും. വീടുകള്‍ കയറിയിറങ്ങി ചെറുകച്ചവടം നടത്തി ജീവിക്കുന്നവര്‍ സാധനങ്ങളുമായി വീട്ടില്‍ വന്നാല്‍ അവരോട് എന്തെങ്കിലും വാങ്ങും. വീട്ടുകാരോട് വാങ്ങാന്‍ പറയും. വീട്ടില്‍ ആവശ്യമില്ലാത്തതാണെങ്കിലും വാങ്ങിച്ച് അവരെ സന്തോഷിപ്പിക്കും. ഈ കച്ചവടമാണ് അവരുടെ ഉപജീവന മാര്‍ഗം. നമ്മള്‍ എന്തെങ്കിലും വാങ്ങിയാലല്ലേ അവര്‍ക്ക് ജീവിക്കാന്‍ പറ്റുക. അതായിരുന്നു വാപ്പാന്റെ ഉപദേശം.
നോമ്പ് തുറ കഴിഞ്ഞാലുടന്‍ നിസ്‌കരിക്കുകയും പിന്നീട് ഭക്ഷണം കഴിക്കുന്ന ശൈലിയുമാണ് വാപ്പക്കുണ്ടായിരുന്നത്. മിതമായ ഭക്ഷണമാണ് കഴിക്കാറ്. എവിടെയെങ്കിലും നോമ്പ് തുറക്കു പോയാല്‍ വീട്ടുകാരെ സന്തോഷിപ്പിക്കും. അവരുടെ ആഗ്രഹത്തിനനുസരിച്ചായിരിക്കും കഴിക്കുക. തറവാടു വീട്ടില്‍ എല്ലാവര്‍ഷവും നോമ്പ് തുറയുണ്ടാകും. കുടംബക്കാരെല്ലാം അവിടെയുണ്ടാകും. വല്യുമ്മയുടെ(വാപ്പാന്റെ ഉമ്മ) സാന്നിധ്യത്തില്‍ വാപ്പയുടെ നേതൃത്വത്തിലായി എല്ലാവരും ഇരുന്ന് കുടുംബ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
പെരുന്നാളിന് വാപ്പയാണ് കടലുണ്ടി പള്ളിയില്‍ ഖുതുബ നിര്‍വഹിക്കാറ്. ഖുതുബ കഴിഞ്ഞാല്‍ പ്രസംഗമുണ്ടാകും. പിന്നെ കൂട്ടമായ് ഖബര്‍ സിയാറത്തിന് പോകും. എല്ലാവരോടും അവരവരുടെ കുടുംബക്കാരുടെ ഖബര്‍ സിയാറത്ത് ചെയ്യാന്‍ നിര്‍ദ്ധേശിക്കും. മക്കള്‍ക്കും പേരമക്കള്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം പെരുന്നാള്‍ പൈസയും കൊടുക്കും.
കഴിഞ്ഞ റമദാന്‍ മുഴുവനായും മക്കയിലും മദീനയിലും കൂടാനായിരുന്നു ഉപ്പയുടെ ആഗ്രഹം. കുടുംബക്കാരും കൂടെയുണ്ട്. എല്ലാവരും ഉംറക്ക് പോയതാണ്. മുഴു സമയം അവിടെ കഴിയാനാണ് ആഗ്രഹമെങ്കിലും റമദാന്‍ ഇരുപത്തിയൊന്നാം രാവില്‍ മള്ഹര്‍ നടക്കുന്ന പ്രാര്‍ത്ഥന സദസ്സിന് വേണ്ടി വന്നതാണ്. മുമ്പ് പലതവണ ഉംറക്ക് പോയിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷത്തെ റമദാനില്‍ ഹറമില്‍ ഇബാദത്തായി മാത്രം കഴിയുകയാണുണ്ടായത്. ഇബാദത്ത് കഴിഞ്ഞാല്‍ ഖുര്‍ആനോതും. കിതാബ് പാരായണം ചെയ്യും. ഞങ്ങളെയെല്ലാവരെയും വിളിച്ചിരുത്തി ഹറമിലിരുന്ന് വാപ്പ ക്ലാസെടുത്ത് തന്ന ഓര്‍മ്മ മായാതെ നില്‍ക്കുകയാണ്. ഇഖ്‌ലാസി (ആത്മാര്‍ത്ഥത)നെ കുറിച്ചായിരുന്നു വാപ്പയുടെ ക്ലാസ്. ഇമാം ഗസ്സാലിയുടെ ഇഹ്യാഉല്‍ ഉലൂമുദ്ധീന്‍ വായിച്ച് ഓരോ വിഷയങ്ങളും ഗൗരവമായി പറഞ്ഞുതന്നു. ജീവിത വിജയത്തിന് ആത്മാര്‍ത്ഥത അനിവാര്യമാണെന്ന് പിതാവ് മനസ്സിലാക്കി തന്നു. അതൊരു അവസാന ക്ലാസായിരിക്കുമെന്ന് ഞങ്ങളാരും നിനച്ചില്ല. പിതാവില്ലാത്ത ആദ്യ റമദാന്‍ കഴിഞ്ഞു പോകുമ്പോള്‍ ആ മഹാനുഭാവന്റെ ഓര്‍മ്മകള്‍ അയവിറക്കി വിലപിക്കുകയാണ് കുടുംബവും പ്രസ്ഥാനവും.
Related Articles:
(www.kasargodvartha.com 01/07/2016) മഞ്ചേശ്വരം മള്ഹറിന്റെ ചെയര്‍മാനും പ്രമുഖ ആത്മീയ നേതാവുമായിരുന്ന ഖാസി അസ്സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളെ ഓര്‍ക്കാതെ പോവാന്‍ കാസര്‍കോട് ജില്ലക്ക് ആവില്ല. മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് ജില്ലയുടെ ചരിത്രത്തില്‍ പൊന്‍തൂവല്‍ ചാര്‍ത്താന്‍ തങ്ങളുടെ ജീവിതം കൊണ്ട് സാധിച്ചിട്ടുണ്ട്. അശരണരും ആലംബഹീനരുമായവര്‍ക്ക് അത്താണിയായിരുന്ന തങ്ങളുടെ തിരുസവിധത്തിലേക്ക് ദിനംപ്രതി വന്നിരുന്ന നാനാജാതി മതത്ഥരായിരുന്നു.
കഴിഞ്ഞ റമദാനിലെ ഇരുപത്തിയൊന്നാം രാവില്‍ മഞ്ചേശ്വരം മള്ഹറില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ സംബന്ധിച്ച് വിശ്വാസികള്‍ക്ക് നല്‍കിയ സാരോപദേശം അവസാനത്തേതാകുമെന്ന് ആരും നിനച്ചിരുന്നില്ല. പക്ഷെ,ആ മഹാനുഭാവന്‍ എല്ലാം മുന്നില്‍ കണ്ട് കൊണ്ടാണ് സംവധിച്ചതെന്നറിയുന്നത് അവിടുത്തെ വിയോഗവാര്‍ത്തയറിഞ്ഞപ്പോഴാണ്. നാഥാ അവിടുത്തെ പാരത്രീക ജീവിതം പ്രകാശപൂരിതമാക്കേണമേ.... സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങളുടെ റമദാന്‍ ജീവിതം തലമുറക്ക് പാഠമാണ്. തങ്ങളുടെ മകനും മള്ഹര്‍ സ്ഥാപനങ്ങളുടെ വൈസ് ചെയര്‍മാനുമായ സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ശഹീര്‍ അല്‍ ബുഖാരി പിതാവിന്റെ റമദാന്‍ ഓര്‍മ്മകള്‍ പങ്കുവെച്ചു.
വീട്ടുകാരോടും റമദാനില്‍ ഇബാദത്ത് വര്‍ദ്ധിപ്പിക്കാനും ദിവസവും അഞ്ച് ജുസ്അ് എങ്കിലും മിനിമം ഓതാന്‍ പറയും. ഖുര്‍ആനോത്തിനെ കുറിച്ച് ഇടയ്ക്കിടെ അന്വേഷിക്കും. പള്ളിയില്‍ കിതാബ് മുതാല ചെയ്യാനും സമയം കണ്ടെത്തും. ഖുര്‍ആനോത്തും മറ്റ് ദിഖ്ര്‍ ഔറാദുകള്‍ കഴിഞ്ഞാല്‍ കിതാബ് നോക്കലാണ് പതിവ്. ഇല്‍മ് പഠിക്കാനും പഠിപ്പിക്കാനും വാപ്പാക്ക് വലിയ താല്‍പര്യമായിരുന്നു. ചാലിയം ജുമുഅത്ത് പള്ളിയിലും മിസ്ബാഹ് പള്ളിയിലും റമദാനില്‍ ളുഹര്‍ നിസ്‌കാരം കഴിഞ്ഞാല്‍ വാപ്പാന്റെ കര്‍മ്മശാസ്ത്ര ക്ലാസ്സുണ്ടാകും. സ്ത്രീകളും ക്ലാസ് കേള്‍ക്കാന്‍ വന്നിരുന്നു. ഗഹനമായ വിഷയങ്ങള്‍ ആഴത്തിലിറങ്ങിയ പിതാവിന്റെ അവതരണം നാട്ടുകാര്‍ക്കും സ്രോതാക്കള്‍ക്കുമെല്ലാം പെരുത്ത് ഇഷ്ടമായിരുന്നു. ചിലപ്പോള്‍ ക്ലാസ് അസര്‍ നിസ്‌കാരം വരെ നീളും. സംശയ നിവാരണം ഉണ്ടായതിനാല്‍ ജനങ്ങള്‍ക്ക് ക്ലാസിന് നല്ല താല്‍പര്യമായിരുന്നു. റമദാന്‍ മുഴുവനും ക്ലാസ് തുടരും.
റമദാനിന്റെ പിറവിയറിഞ്ഞാല്‍ വീട്ടുകാരെ വിളിച്ച് സൂറത്തുല്‍ ഫത്ഹ് ഓതാന്‍ പറയും (ഖുര്‍ആനിലെ 48-ാം അധ്യായം). വല്യുപ്പ അഹ് മദുല്‍ ബുഖാരി തങ്ങള്‍ മക്കളോടും കുടുംബക്കാരോടും സൂറത്ത് ഫത്ഹ് ഓതാന്‍ പറഞ്ഞിരുന്നു. ഈ റമദാനില്‍ വിളിച്ചോര്‍മ്മപ്പെടുത്താന്‍ വാപ്പയുണ്ടായിരുന്നില്ലെന്ന സഹതാപം ശഹീര്‍ തങ്ങളുടെ മനസില്‍ ദുഖത്തിന്റെ കനല്‍ തീര്‍ക്കുന്നു. ഉമ്മ വിളിച്ചുണര്‍ത്താന്‍ ഫോണ്‍ ചെയ്‌തെങ്കിലും ശഹീര്‍ തങ്ങള്‍ അപ്പോഴേക്കും സൂറത്തുല്‍ ഫത്ഹ് ഓതാന്‍ തുടങ്ങിയിരുന്നു.
കുട്ടിക്കാലത്ത് വാപ്പയാണ് നോമ്പിന്റെ നിയ്യത്ത് ചൊല്ലിത്തരാറ്. റമദാനിനെ കുറിച്ചും നോമ്പിന്റെ പ്രതിഫലത്തെ കുറിച്ചും പറഞ്ഞുതരും. വീട്ടുകാരെ ഒന്നിച്ചിരുത്തി ഹൃദയ സംസ്‌കരണത്തിന്റെ വിഷയങ്ങള്‍ പറഞ്ഞു തരും. ദിഖ്ര്‍ സ്വലാത്തിനുള്ള പ്രത്യേക ഇജാസത്തും കുടുംബക്കാര്‍ക്കെല്ലാം നല്‍കാറുണ്ട്. വീട്ടുകാരോട് എല്ലാ നിസ്‌കാരവും ജമാഅത്തായി നിസ്‌കരിക്കാന്‍ പറയും. തറാവീഹ് നിസ്‌കാരം നിര്‍ബന്ധിപ്പിക്കും. ചിലപ്പോള്‍ ഉപ്പ ഇമാമായി നില്‍ക്കും. റമദാനിലെ രാത്രികളില്‍ ഇബാദത്തുകള്‍ വര്‍ദ്ധിപ്പിക്കും. റമദാന്‍ വിപുലമായി ബദ്ര്‍ മൗലിദും നോമ്പ് തുറയും ഉണ്ടാകും. കുടുംബക്കാരും ബന്ധുക്കളുമെല്ലാം പങ്കെടുക്കും. സ്വാദിഷ്ഠമായ ഭക്ഷണവുമുണ്ടാകും. റമദാനില്‍ ദാനധര്‍മ്മം വര്‍ദ്ധിപ്പിക്കും. റമദാനില്‍ നല്‍കാനായി നിശ്ചിത സംഖ്യ മാറ്റിവെക്കുന്ന പതിവ് പിതാവിനുണ്ടായിരുന്നു. റമദാനിലും മറ്റ് മാസങ്ങളിലും ഒരാളെയും തിരിച്ചയക്കുന്ന പതിവില്ല. ആരെയും തിരിച്ചയക്കരുതെന്ന് വീട്ടുകാരോട് പ്രത്യേകം പറയും. വീടുകള്‍ കയറിയിറങ്ങി ചെറുകച്ചവടം നടത്തി ജീവിക്കുന്നവര്‍ സാധനങ്ങളുമായി വീട്ടില്‍ വന്നാല്‍ അവരോട് എന്തെങ്കിലും വാങ്ങും. വീട്ടുകാരോട് വാങ്ങാന്‍ പറയും. വീട്ടില്‍ ആവശ്യമില്ലാത്തതാണെങ്കിലും വാങ്ങിച്ച് അവരെ സന്തോഷിപ്പിക്കും. ഈ കച്ചവടമാണ് അവരുടെ ഉപജീവന മാര്‍ഗം. നമ്മള്‍ എന്തെങ്കിലും വാങ്ങിയാലല്ലേ അവര്‍ക്ക് ജീവിക്കാന്‍ പറ്റുക. അതായിരുന്നു വാപ്പാന്റെ ഉപദേശം.
നോമ്പ് തുറ കഴിഞ്ഞാലുടന്‍ നിസ്‌കരിക്കുകയും പിന്നീട് ഭക്ഷണം കഴിക്കുന്ന ശൈലിയുമാണ് വാപ്പക്കുണ്ടായിരുന്നത്. മിതമായ ഭക്ഷണമാണ് കഴിക്കാറ്. എവിടെയെങ്കിലും നോമ്പ് തുറക്കു പോയാല്‍ വീട്ടുകാരെ സന്തോഷിപ്പിക്കും. അവരുടെ ആഗ്രഹത്തിനനുസരിച്ചായിരിക്കും കഴിക്കുക. തറവാടു വീട്ടില്‍ എല്ലാവര്‍ഷവും നോമ്പ് തുറയുണ്ടാകും. കുടംബക്കാരെല്ലാം അവിടെയുണ്ടാകും. വല്യുമ്മയുടെ(വാപ്പാന്റെ ഉമ്മ) സാന്നിധ്യത്തില്‍ വാപ്പയുടെ നേതൃത്വത്തിലായി എല്ലാവരും ഇരുന്ന് കുടുംബ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
പെരുന്നാളിന് വാപ്പയാണ് കടലുണ്ടി പള്ളിയില്‍ ഖുതുബ നിര്‍വഹിക്കാറ്. ഖുതുബ കഴിഞ്ഞാല്‍ പ്രസംഗമുണ്ടാകും. പിന്നെ കൂട്ടമായ് ഖബര്‍ സിയാറത്തിന് പോകും. എല്ലാവരോടും അവരവരുടെ കുടുംബക്കാരുടെ ഖബര്‍ സിയാറത്ത് ചെയ്യാന്‍ നിര്‍ദ്ധേശിക്കും. മക്കള്‍ക്കും പേരമക്കള്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം പെരുന്നാള്‍ പൈസയും കൊടുക്കും.
കഴിഞ്ഞ റമദാന്‍ മുഴുവനായും മക്കയിലും മദീനയിലും കൂടാനായിരുന്നു ഉപ്പയുടെ ആഗ്രഹം. കുടുംബക്കാരും കൂടെയുണ്ട്. എല്ലാവരും ഉംറക്ക് പോയതാണ്. മുഴു സമയം അവിടെ കഴിയാനാണ് ആഗ്രഹമെങ്കിലും റമദാന്‍ ഇരുപത്തിയൊന്നാം രാവില്‍ മള്ഹര്‍ നടക്കുന്ന പ്രാര്‍ത്ഥന സദസ്സിന് വേണ്ടി വന്നതാണ്. മുമ്പ് പലതവണ ഉംറക്ക് പോയിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷത്തെ റമദാനില്‍ ഹറമില്‍ ഇബാദത്തായി മാത്രം കഴിയുകയാണുണ്ടായത്. ഇബാദത്ത് കഴിഞ്ഞാല്‍ ഖുര്‍ആനോതും. കിതാബ് പാരായണം ചെയ്യും. ഞങ്ങളെയെല്ലാവരെയും വിളിച്ചിരുത്തി ഹറമിലിരുന്ന് വാപ്പ ക്ലാസെടുത്ത് തന്ന ഓര്‍മ്മ മായാതെ നില്‍ക്കുകയാണ്. ഇഖ്‌ലാസി (ആത്മാര്‍ത്ഥത)നെ കുറിച്ചായിരുന്നു വാപ്പയുടെ ക്ലാസ്. ഇമാം ഗസ്സാലിയുടെ ഇഹ്യാഉല്‍ ഉലൂമുദ്ധീന്‍ വായിച്ച് ഓരോ വിഷയങ്ങളും ഗൗരവമായി പറഞ്ഞുതന്നു. ജീവിത വിജയത്തിന് ആത്മാര്‍ത്ഥത അനിവാര്യമാണെന്ന് പിതാവ് മനസ്സിലാക്കി തന്നു. അതൊരു അവസാന ക്ലാസായിരിക്കുമെന്ന് ഞങ്ങളാരും നിനച്ചില്ല. പിതാവില്ലാത്ത ആദ്യ റമദാന്‍ കഴിഞ്ഞു പോകുമ്പോള്‍ ആ മഹാനുഭാവന്റെ ഓര്‍മ്മകള്‍ അയവിറക്കി വിലപിക്കുകയാണ് കുടുംബവും പ്രസ്ഥാനവും.
-സമ്പാദകന്‍: എന്‍ കെ എം മഹ്‌ളരി ബെളിഞ്ച
Related Articles:
ഓസ്‌ട്രേലിയയിലെ റമദാന്‍ മുന്നൊരുക്കം
പത്തിരിയെന്ന വി ഐ പി ഫുഡ്
വാല് പോലെ അഹ് മദ് മോന്‍
റമദാന്‍ വയളിലൂടെ പട്ടിക്കാട്ടേക്ക്
പത്ത് ഖത്തം പാരായണം തീര്‍ത്തിരുന്ന കോളജ് വിദ്യാര്‍ത്ഥി
മുറ്റത്തെ പായക്ക് മണമുണ്ട്
ആകാശവാണിയിലെ ബ്രഡ്
സി കെ പിയുടെ അത്തര്‍
പൊന്നാനിയിലെ കുഞ്ഞന്‍ നോമ്പ് തുറ
ഏയ്, നാളെ നോമ്പ് അബെ
മണ്‍കലത്തിലൊരു ജുസ്അ് പുള്ളി
കോട്ടുമല ഉസ്താദിനൊപ്പം ഒരു നോമ്പ് തുറ
പീര്‍ സാഹിബ് വന്ന പെരുന്നാള്‍
എന്‍ കെ ബാലകൃഷ്ണന്‍ എസ് ഐയുടെ നോമ്പ് കാലം
കടത്തിണ്ണയില്‍ ഒരു നോമ്പ് തുറ
പാടത്താളിയിലെ നീര്
കിട്ടിയത് ഉണ്ണി മാങ്ങ, വീണത് വിഷപ്പാമ്പ്
കസബിലെ നോമ്പ് തുറ
മദ്രാസിലെ മസാലക്കഞ്ഞിയും, കട്‌ലറ്റും
പത്തിരിയെന്ന വി ഐ പി ഫുഡ്
ബോധം നഷ്ടപ്പെട്ട നോമ്പ്
ദാ, മോനെ ഇപ്പൊ ബാങ്കൊടുക്കും
മടവൂരിനൊപ്പം ഒരു നോമ്പ് തുറ
മാസം കണ്ടൂ...മാസം കണ്ടൂ
കുമ്പോല്‍ തറവാട്ടിലെ നോമ്പ് കാലം
അറ്റിങ്ങളെ പോറ്റിയങ്കല്ലേ സുബര്‍ഗൊം

Keywords: Kasaragod, Kerala, Article, class, Family, Ramadan, Fasting, Quran Class, Hadees, Umra, Makkah, Reading Quran, Ramadan experience Sayyid Abdul Rahman Shaheer Al Buqari.