city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നനച്ച് കുളിയുടെ റമദാന്‍

നോമ്പ് അനുഭവം: പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍

(www.kasargodvartha.com 03/07/2016) കായ്ച്ച് നിറഞ്ഞ മാവ് ഭൂമിയോളം താഴ്ന്ന് നില്‍ക്കുന്ന കാഴ്ച സര്‍വസാധാരണയാണ്. വൈജ്ഞാനിക മേഖലയില്‍ അഗാധ ജ്ഞാനം കരഗതമാക്കിയ പണ്ഡിതന്മാരും വിനയത്തിന്റെ ആള്‍രൂപങ്ങളാണ്. പ്രൊഫ. കെ ആലിക്കുട്ടി ഉസ്താദുമായി ബന്ധപ്പെട്ടപ്പോഴാണ് മാങ്ങ പൂത്ത് നില്‍ക്കുന്ന മാവിന്‍ മരത്തെ ഓര്‍മ വന്നത്. റമദാന്‍ കോളത്തിന് വേണ്ടി നോമ്പാരംഭത്തിന് മുമ്പ് തന്നെ ഉസ്താദുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും അവിടുത്തെ തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ സമയം കിട്ടിയില്ലെങ്കിലും ശനിയാഴ്ച മാലിക്ദീനാര്‍ പള്ളിയിലെ ഖാസി ഹൗസില്‍ പോയി നേരിട്ട് സംഭാഷണം നടത്തിയപ്പോഴാണ് ആത്മ സായൂജ്യമണിയാന്‍ സൗഭാഗ്യം സിദ്ധിച്ചത്.

സമസ്തയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയുമായ ഉസ്താദിന്റെ റമദാന്‍ ഓര്‍മ ഹൃദ്യമാണ്. റമദാനിന്റെ ആഗമനം കുട്ടിക്കാലത്ത് ആനന്ദമായിരുന്നു. റമദാനിനെ വരവേല്‍ക്കാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ സജ്ജരാകും. മാനസിക ശുദ്ധീകരണത്തിന് മുന്നോടിയായി ഭൗതിക ശുദ്ധി പ്രകടനം നടത്താറുണ്ട്. വീടിന്റെ അകവും പുറവും വൃത്തിയാക്കി കസേരയും പലകകളുമെല്ലാം പാറോത്തിന്റെയില കൊണ്ട് കഴുകി മനോഹരമാക്കും. കഴുകുന്നത് വലിയ ആവേശമായിരുന്നു അന്ന്. നനച്ചു കുളിയെന്നാണ് നാട്ടില്‍ പറയാറ്. റമദാനിന് മുമ്പൊരു നനച്ചു കുളി നാടുകളില്‍ വ്യാപകമായിരുന്നു.

റമദാനിന്റെ പിറവി ദര്‍ശനം അറിയാന്‍ പ്രയാസമായിരുന്നു. മാസം കണ്ടാല്‍ തൊട്ടടുത്ത നാടുകളായ മലപ്രദേശങ്ങളില്‍ നിന്ന് കൂ..കൂ..കൂ എന്ന വിളി കേള്‍ക്കും. നാട്ടില്‍ നിന്ന് നാല് കിലോമീറ്റര്‍ ദൂരമുള്ള മണ്ണുംക്കുളം എന്ന സ്ഥലത്ത് നിന്നും കൂ..കൂ വിളി കേട്ടാല്‍ പിറവി ഉറപ്പിക്കും. വിളി കേള്‍ക്കാത്ത നാടുകളിലേക്ക് കേട്ടവര്‍ സന്ദേശമെത്തിക്കും. അത്തരം നാടുകളില്‍ പോയി നേരിട്ട് വിവരമറിയിക്കുന്ന ശൈലിയായിരുന്നു കൂടുതലും.

ആറാം വയസില്‍ തന്നെ വ്രതമനുഷ്ഠിക്കാന്‍ തുടങ്ങി. ചിലപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിഷമിച്ചെങ്കിലും ഏഴ് വയസുമുതല്‍ തുടര്‍ച്ചയായി റമദാനിലെ എല്ലാ നോമ്പുകളും പിടിക്കാന്‍ തുടങ്ങി. അത്യുഷ്ണ കാലത്ത് നോമ്പ് പിടിച്ച് പ്രയാസപ്പെടുമ്പോള്‍ വല്യുപ്പ മുറിക്കാന്‍ നിര്‍ബന്ധിച്ചിരുന്നെങ്കിലും പൂര്‍ണമായും നോറ്റിരുന്നു. പ്രമുഖ മൊല്ലാക്കയായിരുന്ന ആലി ഹാജി എന്നാണ് വല്യുപ്പയുടെ പേര്. വല്യുപ്പയുടെ മൂത്ത പേരക്കുട്ടി എന്ന നിലയിലാണ് ഉസ്താദിന് ആലിക്കുട്ടി എന്ന പേര് വരാന്‍ കാരണം. നാട്ടിലെ ഖുര്‍ആനോത്ത് പഠിക്കുന്ന ഓത്ത് പള്ളിയിലെ മൊല്ലാക്കയാണ് വല്യുപ്പയായ ആലി ഹാജി. നോമ്പിന്റെ നിയ്യത്തെല്ലാം വല്യുപ്പയാണ് ചൊല്ലിത്തരാറ്. വാപ്പയും വല്യുപ്പയെല്ലാം സുന്നത്ത് നോമ്പ് പോലും ഒഴിവാക്കിയിരുന്നില്ല. 86-ാം വയസില്‍ പിതാവ് വഫാത്തായി. അതിന്റെ രണ്ട് വര്‍ഷം മുമ്പ് വരെ ഈ നില തുടര്‍ന്നിരുന്നു. കഷ്ടപ്പാടിന്റെയും ഇല്ലായ്മയുടെയും ആ കാലത്ത് നോമ്പ് തുറക്കുണ്ടായിരുന്നത് കാരക്കയുടെ ചെറിയ കീറും പച്ചവെള്ളവുമാണ്. 10 വയസു മുതലുള്ള നോമ്പ് കാലത്താണ് പത്തിരിയും അപ്പങ്ങളുമെല്ലാം കിട്ടാന്‍ തുടങ്ങിയത്.

നോമ്പ്തുറ നേരത്ത് തൊട്ടടുത്ത അരിപ്ര തിരുനാള്‍ ക്ഷേത്രത്തിലുണ്ടായിരുന്ന കഥിനയും ശ്രദ്ധേയമാണ്. അസ്തമാന സമയത്താണ് ക്ഷേത്രത്തിലെ വെടി കേട്ടിരുന്നത്. ക്ഷേത്ര വെടിയുടെ ശബ്ദം കേട്ട് രണ്ട് മിനുട്ട് കഴിഞ്ഞാണ് നോമ്പ് തുറന്നിരുന്നത്. സൂര്യന്‍ അസ്തമിച്ച് കഴിഞ്ഞാലാണ് ഇസ്ലാമത പ്രകാരം നോമ്പ് തുറയുടെ സമയമാകുന്നത്. അസ്തമാനത്തിന്റെ ആരംഭത്തിലാണ് ക്ഷേത്രത്തില്‍ കഥിന പൊട്ടിച്ചിരുന്നത്. അതിനാലാണ് രണ്ട് മിനുട്ട് കഴിഞ്ഞ് നോമ്പ് തുറക്കാനാക്കിയത്. പിന്നീട് പള്ളിയില്‍ നിന്ന് നോമ്പ് തുറ നേരത്ത് കഥിന പൊട്ടിക്കാന്‍ തുടങ്ങി.

തറാവീഹ് നിസ്‌കാരം വലിയ ഹരമായിരുന്നു. അവസാനത്തെ 10 സൂറത്തുകള്‍ രണ്ട് തവണകളിലായി ഓതിയാണ് നിസ്‌കരിച്ചിരുന്നത്. ഇശാ നിസ്‌കാരം കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിയുമ്പോഴേക്കും തറാവീഹ് നിസ്‌കാരം കഴിയും. അത്താഴത്തിനാണ് ഖുര്‍ആനോതിയിരുന്നത്. അത്താഴത്തിന് മുമ്പും സുബ്ഹ് കഴിഞ്ഞും ഖുര്‍ആനോതും. റമദാനില്‍ അഞ്ചാറ് ഖതമുകള്‍ ഓതിത്തീര്‍ക്കും. വല്യുപ്പയുടെ ഖുര്‍ആന്‍ ക്ലാസും റമദാനില്‍ ഓത്ത് പള്ളിയില്‍ നടക്കും. ചെറിയവര്‍ക്കും വലിയവര്‍ക്കുമെല്ലാം റമദാനില്‍ ഖുര്‍ആനോത്ത് പഠിപ്പിക്കും. മുതിര്‍ന്നവര്‍ റമദാനില്‍ ഉച്ച കഴിഞ്ഞ് ജോലി നിര്‍ത്തി പള്ളിയില്‍ വരും. അസറിന് ശേഷം ഓത്ത് പള്ളിയിലിരുന്ന് ഖുര്‍ആന്‍ പഠിക്കും.

സമസ്തയുടെ നേതാവായിരുന്ന പ്രഗല്‍ഭ പണ്ഡിതന്‍ കാടേരി മുഹമ്മദ് മുസ്ലിയാര്‍ നാട്ടില്‍ മുദരിസായിരുന്നു. ഉമ്മ വഴിയുള്ള കുടുംബത്തിലെ ഒരംഗമാണ് അദ്ദേഹം. നാട്ടില്‍ ഖുര്‍ആന്‍ പഠിപ്പിക്കുന്ന കാര്യത്തില്‍ സുസമ്മതനാണ് അദ്ദേഹം. പ്രത്യേകിച്ച് റമദാനില്‍ ഖുര്‍ആന്‍ ക്ലാസ് എടുത്തിരുന്നു. സുന്നീ പണ്ഡിതന്മാരും മറ്റ് നേതാക്കളും അദ്ദേഹത്തില്‍ നിന്ന് ഖുര്‍ആന്‍ പഠിച്ചിട്ടുണ്ട്. നോമ്പുകാരായി ഖുര്‍ആനോതി തീര്‍ക്കലാണ് പഴയ കാല ആളുകള്‍. റമദാനിലെ നോമ്പിനൊപ്പം ഭക്തി നിലനിര്‍ത്തിയിരുന്നു. ഇന്ന് നോമ്പുകാര്‍ കൂടുതലാണെങ്കിലും ഭക്തി കുറഞ്ഞു വരികയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഹൃദയത്തില്‍ ഭക്തിയുണ്ടാക്കാന്‍ അനുയോജ്യമായ സമയമാണ് റമദാന്‍ മാസം. ഖുര്‍ആനിന്റെ അവതീര്‍ണ മാസവും പാരായണത്തിന്റെ ആവര്‍ത്തന മാസവുമാണ് റമദാന്‍. റമദാന്‍ 27ന് ഖത്മുല്‍ ഖുര്‍ആന്‍ ദുആയുണ്ടാകും. ഇന്നും അധിക പള്ളികളിലും ഖത്മുല്‍ ഖുര്‍ആന്‍ സദസ് 27നും മറ്റ് രാവുകളിലും നടന്നു വരുന്നത് ശ്ലാഘനീയം തന്നെയാണ്.

തമിഴ്‌നാട്ടിലെ ഈറോഡിലും സേലത്തും അത്താഴ സമയത്തുണ്ടായിരുന്ന മുട്ട് ശ്രദ്ധേയമായിരുന്നു. തമിഴ് പാട്ടുകളും അറബി പദ്യങ്ങളും പാടിയാണ് അവര്‍ നാട്ടിലൂടെ നടന്നിരുന്നത്. അത് കേട്ടാണ് വീട്ടുകാര്‍ അത്താഴത്തിന് എണീറ്റിരുന്നത്. അറബ് രാജ്യങ്ങളിലും അറബേതര മുസ്ലിം രാജ്യങ്ങളിലും കണ്ടുവരുന്ന നോമ്പ് തുറയും ഖുര്‍ആനോത്തും മഹിത മാതൃകയാണ് നല്‍കുന്നത്. റമദാനില്‍ മുഴു സമയവും ഖുര്‍ആനോതിയിരിക്കുന്നു. ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള ഖുര്‍ആനോത്താണ് നടക്കുന്നത്. അതുപോലെയാണ് നോമ്പ് തുറപ്പിക്കലും. 1970 മുതല്‍ വിദേശ രാജ്യങ്ങളില്‍ പോവാന്‍ തുടങ്ങിയിട്ടുണ്ട്. അന്ന് പള്ളികളിലാണ് നോമ്പ് തുറ ഉണ്ടായിരുന്നത്. ഇന്ന് പള്ളിക്കു പുറത്ത് പ്രത്യേക ടെന്റുകള്‍ കെട്ടിയാണ് നോമ്പ് തുറ സംഘടിപ്പിക്കുന്നത്. വ്യത്യസ്ത വീടുകളില്‍ നിന്നും കൊണ്ടുവരുന്ന പലതരം പലഹാരങ്ങളും ഭക്ഷണങ്ങളും ടെന്റുകളില്‍ നല്‍കുന്നു. മുസ്ലിംകളും അമുസ്ലിംകളുമെല്ലാം നോമ്പ് തുറയില്‍ പങ്കാളികളാവുന്നു.

ജിദ്ദയിലെ ഒരു പള്ളിയില്‍ സൂഫിയായ മനുഷ്യന്‍ അദ്ദേഹത്തിന്റെ വകയായി നോമ്പ് തുറക്കുള്ള കിറ്റുകള്‍ വിതരണം ചെയ്യുന്നത് കാണാനിടയായി. ശൈഖ് സഅദുദ്ദീന്‍ മുറാദ് എന്നാണ് അദ്ദേഹത്തിന്റെ പേര്. നോമ്പുതുറക്കും ശേഷം കഴിക്കാന്‍ ആവശ്യവുമായ ഭക്ഷണ സാധനങ്ങളാണ് കിറ്റിലുള്ളത്. സ്വാദിഷ്ടമായ ആ ഭക്ഷണം അത്താഴത്തിനും കഴിക്കാനുള്ളതുണ്ടായിരുന്നു. പിന്നീട് അത് വിപുലപ്പെടുത്തി. 1982 മുതല്‍ റമദാനിലെ 10 ദിവസങ്ങളില്‍ മക്കയിലും മദീനയിലുമാണ് ഉണ്ടാകാറ്. ജീവിതത്തിലേറ്റവും ആത്മീയ അനുഭൂതിയും അനുഭവവും നിറഞ്ഞ അവസരമാണ് മക്ക, മദീനയിലെ നോമ്പ് കാലം.

അബുദാബി ഗവണ്‍മെന്റിന്റെ അതിഥിയായി 20 ദിവസം യു എ ഇയില്‍ ഉണ്ടായിരുന്ന വര്‍ഷം മക്കയും മദീനയിലും പോകാന്‍ പറ്റിയില്ല. ഈ റമദാനിലും അഞ്ച് മുതല്‍ 15 വരെ അവിടെ കൂടാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുകയാണ് ആലിക്കുട്ടി മുസ്ലിയാര്‍. ഇന്ത്യന്‍ പ്രസിഡണ്ടിന്റെ ഇഫ്താറില്‍ അതിഥിയായി ക്ഷണം ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷം കേരള മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നിലും ഉസ്താദ് പങ്കെടുത്തിരുന്നു.

-സമ്പാദകന്‍: എന്‍ കെ എം മഹ്‌ളരി ബെളിഞ്ച

നനച്ച് കുളിയുടെ റമദാന്‍

Related Articles:

ചേടി മണ്ണിലൊരു വീട് വൃത്തി


ഓസ്‌ട്രേലിയയിലെ റമദാന്‍ മുന്നൊരുക്കം

വാല് പോലെ അഹ് മദ് മോന്‍

റമദാന്‍ വയളിലൂടെ പട്ടിക്കാട്ടേക്ക്

പത്ത് ഖത്തം പാരായണം തീര്‍ത്തിരുന്ന കോളജ് വിദ്യാര്‍ത്ഥി

മുറ്റത്തെ പായക്ക് മണമുണ്ട്

ആകാശവാണിയിലെ ബ്രഡ്

സി കെ പിയുടെ അത്തര്‍

പൊന്നാനിയിലെ കുഞ്ഞന്‍ നോമ്പ് തുറ

ഏയ്, നാളെ നോമ്പ് അബെ

മണ്‍കലത്തിലൊരു ജുസ്അ് പുള്ളി

കോട്ടുമല ഉസ്താദിനൊപ്പം ഒരു നോമ്പ് തുറ

പീര്‍ സാഹിബ് വന്ന പെരുന്നാള്‍

എന്‍ കെ ബാലകൃഷ്ണന്‍ എസ് ഐയുടെ നോമ്പ് കാലം

കടത്തിണ്ണയില്‍ ഒരു നോമ്പ് തുറ

പാടത്താളിയിലെ നീര്

കിട്ടിയത് ഉണ്ണി മാങ്ങ, വീണത് വിഷപ്പാമ്പ്

കസബിലെ നോമ്പ് തുറ

മദ്രാസിലെ മസാലക്കഞ്ഞിയും, കട്‌ലറ്റും

പത്തിരിയെന്ന വി ഐ പി ഫുഡ്

ബോധം നഷ്ടപ്പെട്ട നോമ്പ്

ദാ, മോനെ ഇപ്പൊ ബാങ്കൊടുക്കും

മടവൂരിനൊപ്പം ഒരു നോമ്പ് തുറ

മാസം കണ്ടൂ...മാസം കണ്ടൂ

കുമ്പോല്‍ തറവാട്ടിലെ നോമ്പ് കാലം

അറ്റിങ്ങളെ പോറ്റിയങ്കല്ലേ സുബര്‍ഗൊം

Keywords : Ramadan, Article, K.Aalikutty-Musliyar, NKM Belinja, Eid.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia