city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മണല്‍ കടത്ത് പിടികൂടാനെത്തിയ പോലീസുകാരെ തോണിയില്‍ പുഴയുടെ നടുവിലേക്ക് പിടിച്ചുകൊണ്ടുപോയി തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചതായി പരാതി

കാസര്‍കോട്: (www.kasargodvartha.com 20/07/2016) മണല്‍ കടത്ത് പിടികൂടാന്‍ പോയ കാസര്‍കോട് തീരദേശ പോലീസിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ തോണിയില്‍ ബലമായി പിടിച്ചുകൊണ്ടുപോയി പുഴയുടെ നടുവില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചതായി പരാതി. തളങ്കര ഹാര്‍ബറിന് സമീപം 20 അംഗം സംഘമാണ് രാത്രി അക്രമം നടത്തിയത്. പുഴയില്‍ നിന്നും നീന്തി രക്ഷപ്പെട്ട കോസ്റ്റല്‍ പോലീസുകാരായ നീലേശ്വരത്തെ രജ്ഞിത്ത് (33), കാഞ്ഞങ്ങാട്ടെ കെ വി രതീഷ് (37) എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ട് ദിവസം മുമ്പ് പോലീസ് തളങ്കര ഹാര്‍ബറിന് സമീപം വെച്ച് മണല്‍ കടത്തിയ രണ്ട് തോണികളും ഒരു ടിപ്പര്‍ ലോറിയും പിടികൂടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച രാത്രിയും മണല്‍ കടത്ത് സംഘം എത്താന്‍ സാധ്യതയുണ്ടെന്നറിഞ്ഞ് പരിശോധനയ്ക്ക് പോയ പോലീസുകാര്‍ തോണിയില്‍ മണല്‍ കടത്തി വരികയായിരുന്ന സംഘത്തെ കരക്കെത്തിയപ്പോള്‍ പിടികൂടിയിരുന്നു. ഈ സമയത്ത് നാല് തോണികളിലായെത്തിയ 20 അംഗം സംഘം പോലീസുകാരെ വലിച്ചിഴച്ച് തോണിയില്‍ കയറ്റി പുഴയുടെ മധ്യഭാഗത്തെത്തിച്ച് തള്ളിയിടുകയായിരുന്നു.

സംഘം പിന്നീട് കടന്നുകളഞ്ഞു. അക്രമം നടത്തിയവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുമെന്ന് പോലീസ് സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം മണല്‍ കടത്ത് പിടികൂടിയതിലുള്ള പ്രതികാരം തീര്‍ക്കുകയായിരുന്നു മണല്‍ മാഫിയ സംഘമെന്നാണ് പോലീസ് പറയുന്നത്. തളങ്കര ഹാര്‍ബറും പരിസരവും കേന്ദ്രീകരിച്ച് വന്‍ മണല്‍ കടത്താണ് നടന്നുവരുന്നത്.

മണല്‍ കടത്ത് പിടികൂടാനെത്തിയ പോലീസുകാരെ തോണിയില്‍ പുഴയുടെ നടുവിലേക്ക് പിടിച്ചുകൊണ്ടുപോയി തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചതായി പരാതി


Keywords : Sand, Police, Attack, Thalangara, Injured, Hospital, Case, Ranjith, KV Ratheesh, Murder attempt case against sand mafia. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia