മാന്യയില്‍ വെള്ളക്കെട്ടില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Jul 24, 2016, 14:09 IST
മാന്യ: (www.kasargodvartha.com 24/07/2016) സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ മാന്യയിലെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഏരിയാല്‍ എടച്ചേരിയിലെ എ എം മഹ് മൂദ് - സൈഫുന്നിസ ദമ്പതികളുടെ മകന്‍ ഷിയാസി (21)ന്റെ മൃതദേഹമാണ് ഞായറാഴ്ച ഉച്ചയ്ക്ക് 1.45 മണിയോടെ കണ്ടെത്തിയത്. മാന്യ മുണ്ടോട് വിന്‍ടെച്ചില്‍ ഫുട്‌ബോള്‍ കളിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം പോയതായിരുന്നു ഷിയാസ്.
കളി കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളക്കെട്ടില്‍ കുളിക്കുന്നതിനിടെയാണ് ഉച്ചയ്ക്ക് 12.30 മണിയോടെ ഷിയാസ് മുങ്ങിത്താണത്. അടിത്തട്ടിലേക്ക് താഴ്ന്ന ഷിയാസിനെ കണ്ടെത്താന്‍ കാസര്‍കോട്ടു നിന്നെത്തിയ ഫയര്‍ഫോഴ്‌സ് തിരച്ചില്‍ നടത്തുകയും ഒന്നേ മുക്കാല്‍ മണിക്കൂറിന് ശേഷം മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
മൃതദേഹം ഞായറാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തി മാലിക് ദീനാര്‍ ജുമാ മസ്ജിദില്‍ അന്ത്യ കര്‍മങ്ങള്‍ക്ക് ശേഷം വീട്ടിലെത്തിക്കും. ഗള്‍ഫിലുള്ള പിതാവ് എത്തിയ ശേഷം തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ എരിയാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. സഹോദരങ്ങള്‍: ഷഹനാസ്, ഷൈനാസ്.
(Updated)

Keywords: Manya, Kasaragod, Kerala, Deadbody, Youth, Drown, Friends, Football, Play, Missing youth's dead body recovered from pond.