25 ലക്ഷം രൂപ ചിലവഴിച്ച് ജനങ്ങളോട് എന്തിനീ ചതി! ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളിക്ക് കാസര്‍കോട് എം.ജി റോഡ് ഉദാഹരണം
Jul 1, 2016, 18:25 IST
കാസര്‍കോട്: (www.kasargodvartha.com 01/07/2016) 25 ലക്ഷം രൂപ ചിലവഴിച്ച് എന്തിനീ ചതി ചെയ്തുവെന്നാണ് എം ജി റോഡിലൂടെ കടന്നുപോകുന്ന വാഹന യാത്രക്കാര്‍ ചോദിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 29നാണ് കാസര്‍കോട് ഓള്‍ഡ് പ്രസ് ക്ലബ് ജംഗ്ഷന്‍ മുതല്‍ ട്രാഫിക് സര്‍ക്കിള്‍ വരെയുള്ള റോഡ് റീടാര്‍ ചെയ്തത്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് തട്ടിക്കൂടി തിടുക്കത്തിലാണ് റോഡു പണി പൂര്‍ത്തിയാക്കിയത്.
ബദ് രിയ ഹോട്ടലിന് സമീപവും ഓള്‍ഡ് പ്രസ് ക്ലബ് ജംഗ്ഷന് സമീപവും മാത്രമാണ് അല്‍പം കുണ്ടുംകുഴിയുമുണ്ടായിരുന്നത്. മറ്റുള്ള സ്ഥലത്തെല്ലാം റോഡിന് ഒരു പോറല്‍പോലും ഉണ്ടായിരുന്നില്ല. നേരത്തെയുണ്ടായിരുന്ന നല്ല റോഡിന് മുകളില്‍ വീണ്ടും തട്ടിക്കൂട്ടി റോഡുപണി നടത്തിയത് വന്‍ അഴിമതിയുടെ തെളിവാണ്. റോഡ് നിര്‍മ്മാണം തുടങ്ങി രണ്ടു ദിവസത്തിനകം തന്നെ നിര്‍മ്മാണത്തില്‍ അപാകത കണ്ടെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പള്ളിക്കാലിലെ അബ്ദുല്‍ അമീന്‍ പി ഡബ്ല്യൂ ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് പരാതിയും നല്‍കിയിരുന്നു. തരികിടയായി നടത്തുന്ന നിര്‍മ്മാണപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോവുകയാണെങ്കില്‍ പണി നിര്‍ത്തിവെക്കണമെന്നും അമീന്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഈ പരാതിക്ക് ഒരു കടലാസിന്റെ വില പോലും അധികൃതര്‍ കല്‍പിച്ചില്ല. അമീന്‍ നല്‍കിയ പരാതി ഇപ്പോള്‍ അഴിമതിയുടെ ഏറ്റവും വലിയ തെളിവായി മാറിയിരിക്കുകയാണ്. കരാറുകാരനും ഉദ്യോഗസ്ഥനും തമ്മിലുള്ള ഈ ഒത്തുകളിക്കെതിരെ പ്രതിഷേധം ശക്തമായി. ഇതിനെതിരെ രാഷ്ട്രീയ കക്ഷികള്‍ ഒന്നും തന്നെ പ്രതികരിക്കാതിരിക്കുന്നത് അഴിമതിയുടെ തൂവല്‍പക്ഷികളായത് കൊണ്ടാണെന്നാണ് നഗരവാസികള്‍ പറയുന്നത്. റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നത് സംബന്ധിച്ചും നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് കലക്ടര്‍ക്കും മറ്റും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പണി നിര്‍ത്തി വെക്കുകയും പിന്നീട് അപാകതകള്‍ പരിഹരിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ കോണ്‍ക്രീറ്റ് പുനരാരംഭിക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു.

Keywords: Kasaragod, Kerala, Road, Road Tarring, Complaint, PWD Executive engineer, Corruption, MG Road damaged after Re tarring, Burkha Fashion.