city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'കാസര്‍കോടിനൊരിടം' നല്‍കിയ ഓണ്‍ലൈന്‍ പെറ്റീഷന് ഇ ശ്രീധരന്റെ മറുപടി; അതിവേഗ റെയില്‍വേ പാത കാസര്‍കോട് വരെ നീട്ടുന്നത് ലാഭകരമല്ല

കാസര്‍കോട്: (www.kasargodvartha.com 31/07/2016) അതിവേഗ റെയില്‍വേ പാതയില്‍ നിന്ന് കാസര്‍കോടിനെ തഴഞ്ഞതില്‍ പ്രതിഷേധിച്ചു കാസര്‍കോടിനൊരിടം ഫേസ്ബുക്ക് ഗ്രൂപ്പ് നല്‍കിയ ഓണ്‍ലൈന്‍ പെറ്റീഷനു ഇ ശ്രീധരന്റെ മറുപടി. കാസര്‍കോട് വരെ നീട്ടുന്നത് ലാഭകരമല്ല എന്നാണു ശ്രീധരന്‍ അറിയിച്ചത്.

കാസര്‍കോടിനൊരിടത്തിനു വേണ്ടി ജസീം ഈമെയ്‌ലായി അയച്ച പരാതിക്കാണ് അദ്ദേഹം മറുപടി നല്‍കിയത്. സാധാരണയായി ഇത്തരം ഇമെയിലുകള്‍ക്ക് മറുപടി അയക്കാറില്ല എന്ന് പറഞ്ഞാണ് അദ്ദേഹം മറുപടി ആരംഭിക്കുന്നത്. കണ്ണൂരില്‍ നിന്നും 80 കിലോ മീറ്റര്‍ ദൂരം കാസര്‍കോട് വരെ പദ്ധതി നീണ്ടാല്‍ 14,400 കോടിയുടെ അധിക ചിലവ് വരുമെന്ന് അദ്ദേഹം പറയുന്നു.

മംഗളൂരു വരെ നീട്ടിയാല്‍ മാത്രമേ പദ്ധതിയില്‍ ലാഭം ഉണ്ടാവുകയുള്ളൂവെന്നും എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ ഈ വിഷയത്തില്‍ താല്‍പര്യം കാണിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ഡല്‍ഹി മെട്രോയുടെ സാധ്യതാ പഠന സംഘത്തോട് സഹകരിക്കാന്‍ പോലും കര്‍ണാടക സര്‍ക്കാര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നു ശ്രീധരന്‍ കുറ്റപ്പെടുത്തി.

കാസര്‍കോട്ടെ ജനങ്ങള്‍ക്കിടിയില്‍ അവഗണന ചര്‍ച്ചാ വിഷയമായപ്പോള്‍ രൂപീകരിച്ച കൂട്ടായ്മയാണ് കാസര്‍കോടിനൊരിടം ഫേസ്ബുക്ക് ഗ്രൂപ്പ്.

'കാസര്‍കോടിനൊരിടം' നല്‍കിയ ഓണ്‍ലൈന്‍ പെറ്റീഷന് ഇ ശ്രീധരന്റെ മറുപടി; അതിവേഗ റെയില്‍വേ പാത കാസര്‍കോട് വരെ നീട്ടുന്നത് ലാഭകരമല്ല

Keywords : Kasaragod, Railway, Development Project, Complaint, High Speed Railway Line, Express corridor; E. Sreedharan replays. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia