city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെക്കില്‍- ചന്ദ്രഗിരി ബൈപ്പാസിന് 20 കോടി അനുവദിച്ചതോടെ കാസര്‍കോട് ബൈപ്പാസിനുള്ള ആവശ്യവും ശക്തമാകുന്നു

കാസര്‍കോട്: (www.kasargodvartha.com 09/07/2016) ധനവകുപ്പ് മന്ത്രി തോമസ് ഐസകിന്റെ പുതിയ ബജറ്റില്‍ തെക്കില്‍- ചന്ദ്രഗിരി ബൈപ്പാസിന് 20 കോടി അനുവദിച്ചതോടെ കാസര്‍കോട് ബൈപ്പാസിനുള്ള ആവശ്യവും വീണ്ടും ശക്തമാകുന്നു. ദേശീയപാത നാലുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി നേരത്തെ ഉന്നയിക്കപ്പെട്ട ആവശ്യം ഹൈക്കോടതി വരെ എത്തിയിരുന്നു. ദേശീയപാത ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിരുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ ചൗക്കി, ഉളിയത്തടുക്ക വഴി വിദ്യാനഗറിലേക്കുള്ള ബൈപ്പാസിനുള്ള സാധ്യത റവന്യൂ വകുപ്പ് പരിശോധിക്കുകയും ചെയ്തിരുന്നു.

റോഡ് വികസനം മൂലം ഭൂമി നഷ്ടപ്പെടുന്നവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹിയറിംഗും നടത്തിയിരുന്നു. കുഡ്‌ലു, കാസര്‍കോട് വില്ലേജുകളിലെ പരാതിക്കാരെ വിളിച്ച് സ്ഥലം നഷ്ടപ്പെടുന്നതിനെ കുറിച്ച് വിശദമായ അന്വേഷണവും നടത്തിയിരുന്നു. ദേശീയപാത നാലുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി നേരത്തെ തയ്യാറാക്കിയ സാറ്റ്‌ലൈറ്റ് രൂപരേഖയില്‍ പലവിധ പോരായ്മകളും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. കാസര്‍കോട് വഴി നാലുവരിപ്പാത കടന്നുപോയാല്‍ കണ്ണായ സ്ഥലത്തിനും കെട്ടിടത്തിനും കോടിക്കണക്കിന് രൂപയുടെ നഷ്ടപരിഹാരം നല്‍കേണ്ടിവരും. അതേസമയം ചൗക്കി ഉളിയത്തടുക്ക ബൈപാസ് ദേശീയപാതയുമായി ബന്ധപ്പെടുത്തിയാല്‍ വളരെ ചുരുങ്ങിയ ചിലവില്‍ റോഡു വികസനം സാധ്യമാക്കാന്‍ കഴിയുമെന്നാണ് ആക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നത്. നിലവിലുള്ള ദേശീയപാത വഴി നാലുവരിപ്പാത കടന്നുപോയാല്‍ അത് കാസര്‍കോട് നഗരത്തില്‍ വലിയ ഗതാഗത തടസം സൃഷ്ടിക്കുകയും ജനങ്ങളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തുകയും ചെയ്യുമെന്നാണ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്.

നിലവിലുള്ള അലൈന്‍മെന്റ് പ്രകാരം ദേശീയപാത നിര്‍മ്മിച്ചാല്‍ അത് കാസര്‍കോട് നഗരത്തെ വെട്ടിമുറിക്കുന്നതിന് കാരണമാകുന്നതെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ വാദം. നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായും ഇല്ലാതാവുകയും നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ കാരണമാകുമെന്നുമാണ് ആക്ഷന്‍ കമ്മിറ്റി നേരത്തെ വ്യക്തമാക്കിയത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന്റെ ഒരു ഭാഗവും റോഡിന്റെ ഇരുവശങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളുടെ പകുതി ഭാഗവും നിശേഷം തകര്‍ക്കേണ്ടിവരും.

Related News:
കാസര്‍കോട് ബൈപ്പാസ് റോഡിന് സാധ്യതാപഠനം നടത്തണമെന്ന് ഹൈക്കോടതി

ബൈ­പ്പാ­സ് ആ­വശ്യം വീണ്ടും ചൂ­ട്­പി­ടി­ക്കുന്നു

ബൈപാസിനുള്ള നീക്കം തകൃതി


തെക്കില്‍- ചന്ദ്രഗിരി ബൈപ്പാസിന് 20 കോടി അനുവദിച്ചതോടെ കാസര്‍കോട് ബൈപ്പാസിനുള്ള ആവശ്യവും ശക്തമാകുന്നു


Keywords:  Kasaragod Bypass, Kasaragod, Kerala, Road, Budget, Action Committee, Thekkil Chandragiri bypass, Call for Kasaragod bypass.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia