സുഹൃത്തിനൊപ്പം വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി
Jun 3, 2016, 10:40 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03/06/2016) സുഹൃത്തിനോടൊപ്പം വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. പടന്നക്കാട് കരുവളത്തെ മുഹമ്മദിന്റെ മകനും കൂലിത്തൊഴിലാളിയുമായ പി കെ യാസറിനെ(26)യാണ് കാണാതായത്. മെയ് 30ന് രാവിലെ യാസര്‍ സുഹൃത്തിനോടൊപ്പം വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും യാസറിനെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല.
ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും അന്വേഷണം നടത്തിയപ്പോള്‍ അവിടെയൊന്നും യാസര്‍ ചെന്നിട്ടില്ലെന്ന് വ്യക്തമായി. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരം യാസറിന്റെ ഭാര്യ റജീന ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്.

Keywords: Kasaragod, Kerala, Kanhangad, Missing, Friend, complaint, Police, case, Investigation, Youth goes missing.