കോട്ടയം വൈക്കത്ത് കഞ്ചാവ് കേസില്‍ ജയിലിലായ യുവാവ് ചെറുവത്തൂരിലെ കടയില്‍നിന്നും പണം കവര്‍ന്ന കേസില്‍ അറസ്റ്റില്‍
Jun 23, 2016, 14:02 IST
ചെറുവത്തൂര്‍: (www.kasargodvartha.com 23/06/2016) കോട്ടയം വൈക്കത്ത് കഞ്ചാവുമായി അറസ്റ്റിലായി ജയിലിലായിരുന്ന യുവാവിനെ ചെറുവത്തൂരിലെ കടയില്‍നിന്നും പണംകവര്‍ന്ന കേസില്‍ ചന്തേര പോലീസ് അറസ്റ്റുചെയ്തു. ചെറുവത്തൂര്‍ വില്ലേജ് ഓഫീസിന് സമീപത്തെ സുല്‍ഫിക്കര്‍ (19) ആണ് അറസ്റ്റിലായത്. മെയ് 15ന് കോട്ടയം വൈക്കത്ത് കഞ്ചാവുമായി വൈക്കം സി ഐ അറസ്റ്റുചെയ്ത സുല്‍ഫിക്കര്‍ കോട്ടയം ജില്ലാ ജയിലില്‍ റിമാന്‍ഡിലായിരുന്നു.
ഇതിന് മുമ്പാണ് ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കൊപ്ര കടയുടെ ഷട്ടര്‍ തകര്‍ത്ത് മേശവലിപ്പിലുണ്ടായിരുന്ന 15,000 രൂപ കവര്‍ന്നത്. കടയിലെ സി സി ടി വിയില്‍നിന്നും പ്രതിയുടെ ചിത്രം പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ അന്വേഷിക്കുന്നതിനിടയിലാണ് വൈക്കം സി ഐ കഞ്ചാവ് കേസില്‍ സുല്‍ഫിക്കര്‍ അറസ്റ്റിലായ വിവരം ചന്തേര പോലീസിനെ അറിയിച്ചത്.
പോലീസ് യുവാവിനെ പിന്നീട് വൈക്കത്തെത്തി കസ്റ്റഡിയിലെടുക്കുകയും ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

Keywords: Cheruvathur, Kasaragod, Robbery Case, Arrest, Accuse, Kottayam, Custody, Youth arrested on stealing cash