വൃത്തിയാക്കുന്നതിനിടെ കിണര്‍ ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു
Jun 1, 2016, 11:46 IST
കാസര്‍കോട്: (www.kasargodvartha.com 01.06.2016) ഉളിയത്തടുക്കയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറിന്റെ മുകള്‍ഭാഗം ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. കര്‍ണ്ണാടക സുള്ള്യ സ്വദേശിയായ മോഹനന്‍ ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ഉളിയത്തടുക്കയിലെ ഗോപാലന്‍ നായരുടെ പറമ്പിലെ കിണര്‍ വൃത്തിയാക്കാന്‍ മോഹനനും മറ്റ് രണ്ട് തൊഴിലാളികളും ഇറങ്ങിയതായിരുന്നു.
ഇവര്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നതിനിടെ കിണറിന് മുകളില്‍ നിന്ന് മണ്ണും കല്ലുകളും ഇടിഞ്ഞ് വീഴുകയായിരുന്നു. താഴെ ജോലി ചെയ്യുകയായിരുന്ന മോഹനന്റെ തലയിലേക്കാണ് മണ്ണും കല്ലും പതിച്ചത്. ഇതോടെ മോഹനന്‍ വെള്ളത്തിനടിയിലേക്ക് താഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ ഉടന്‍ തന്നെ കിണറില്‍ നിന്നും പുറത്തിറങ്ങി വീട്ടുകാരെ വിവരമറിയിച്ചു. വീട്ടുകാരും പരിസരവാസികളും നല്‍കിയ വിവരത്തെ തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്‌സ് മോഹനന്റെ മൃതദേഹം കിണറില്‍ നിന്നും പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
Keywords: Kasaragod, Uliyathaduka, Died, Well, Worker, Job, Mohanan, Deadbody, Fireforce, Police.