മുട്ടത്തൊടി ബാങ്ക് തട്ടിപ്പിന് കാരണമായത് അപ്രൈസറുടെ ലോട്ടറി ചൂതാട്ടം; ദിവസം ഒരു ലക്ഷം രൂപവരെ ലോട്ടറിയെടുത്തു, പിന്നില്‍ ഉന്നതരും
Jun 7, 2016, 14:53 IST
വിദ്യാനഗര്‍: (www.kasargodvartha.com 07/06/2016) മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നായന്മാര്‍മൂല ശാഖയിലും വിദ്യാനഗര്‍ കലക്ടറേറ്റിന് സമീപമുള്ള സായാഹ്ന ശാഖയിലും മുക്കുപണ്ടം പണയം വെച്ച് മൂന്നരക്കോടിയോളം രൂപ തട്ടിപ്പ് നടത്തിയ സംഭവത്തിന് കാരണമായത് അപ്രൈസറുടെ ലോട്ടറി ചൂതാട്ടം. ബാങ്ക് അപ്രൈസര്‍ നീലേശ്വരം പള്ളിക്കര പേരോലിലെ ടിവി സതീഷ് (42) ആണ് ബാങ്കില്‍ നടന്ന തട്ടിപ്പിലെ മുഖ്യസൂത്രധാരന്‍. തട്ടിപ്പില്‍ പിന്നീട് ബാങ്ക് മാനേജര്‍ അമ്പലത്തറ സ്വദേശി സന്തോഷടക്കമുള്ളവരും പങ്കാളികളായി.
ലോട്ടറിയെടുക്കാന്‍ വേണ്ടിയാണ് ആദ്യം അപ്രൈസറായ സതീഷ് തന്നെ മുക്കുപണ്ടം പണയം വെച്ചത്. പിന്നീട് ചെങ്കള സിറ്റിസണ്‍ നഗര്‍ കപ്പണയിലെ കെ.എ അബ്ദുല്‍ മജീദും(29) ഭീമനടി കുച്ചപ്പാറ വാലുപറമ്പിലെ ജയരാജന്‍ (45) സതീഷന്റെ സഹോദരനായ അപ്രൈസര്‍ സത്യപാലന്‍ (45)എന്നിവരും പങ്കാളികളായി.
സതീഷന്റെ വീട് പരിശോധിച്ചപ്പോള്‍ ലക്ഷങ്ങളുടെ ലോട്ടറി ടിക്കറ്റാണ് കണ്ടെടുത്തത്. വിദ്യാനഗര്‍ സിഐ കെവിപ്രമോദന്‍, എസ്‌ഐ അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് കഥകള്‍ പുറത്ത് വന്നത്. ബാങ്കിലെ ജീവനക്കാര്‍ തന്നെയാണ് ഇവരുടെ തട്ടിപ്പ് പിടികൂടിയത്. സായാഹ്ന ശാഖയില്‍ നിന്നും തട്ടിപ്പ് നടത്തുന്നതിനിടെ കയ്യോടെ പിടികൂടുകയായിരുന്നു. ബാങ്കിന്റെ തട്ടിപ്പ് നടന്ന ശാഖകളിലും എതിര്‍ത്തോടുള്ള എടനീര്‍ ശാഖയിലും സിറ്റിസണ്‍ നഗറിലുള്ള ഹെഡ് ഓഫീസിലും തിങ്കളാഴ്ച സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. സഹകരണവകുപ്പിലെ ഇന്‍സ്‌പെക്ടര്‍മാരുടെയും സമീപബാങ്കുകളിലെ അപ്രൈസര്‍മാരുടെയും സഹായത്തോടെയായിരുന്നു പരിശോധന.
തട്ടിപ്പിലൂടെ ബാങ്ക് മാനേജര്‍ അമ്പലത്തറ സ്വദേശി സന്തോഷ് ലക്ഷങ്ങളുടെ സ്വത്ത് വകകള്‍ വാങ്ങിക്കൂട്ടിയതായി വ്യക്തമായിട്ടുണ്ടെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. ഇവരെ കൂടാതെ ആത്മീയരംഗത്ത് പ്രവര്‍ത്തിക്കുന്ന രണ്ട് പേരെകുറിച്ചും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ യഥാര്‍ത്ഥ ആത്മീയ പ്രവര്‍ത്തകരല്ലെന്നും പോലീസ് വ്യക്തമാക്കുന്നു. ഒമ്പത് മാസം കൊണ്ടാണ് ഇത്രയും വലിയൊരു തട്ടിപ്പ് ഇവര്‍ നടത്തിയിരിക്കുന്നത്. ബാങ്കിന് നഷ്ടപ്പെട്ട കോടികളില്‍ പകുതിയോളം രൂപ മാത്രമേ കണ്ടെടുക്കാന്‍ കഴിയുകയുള്ളൂ എന്നാണ് പോലീസ് നല്‍കുന്ന സൂചന. സംഭവവുമായി ബന്ധപ്പെട്ട് അപ്രൈസര്‍ പള്ളിക്കര പേരോലിലെ ടിവി സത്യപാലന്‍(45), ഭീമനടി കുച്ചപ്പാറ വാലുപറമ്പിലെ ജയരാജന്‍ (45), സിറ്റിസണ്‍ നഗര്‍ കപ്പണയിലെ കെ.എ അബ്ദുല്‍ മജീദ്(29) എന്നിവരെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സതീഷിനെ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ അറസ്റ്റ് ചെയ്യും.

Keywords: Kasaragod, Kerala, Cheating, Bank, Accuse, Accuse, Arrest, Crore, Gold, Racket, Branch, Monday, Checking, Shoe maz, What is behind Muttathodi bank cheating.