ഏണിയാടിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി കവര്‍ച്ചചെയ്തു; പോലീസ് അന്വേഷണം തുടങ്ങി
Jun 17, 2016, 10:29 IST
ബന്തടുക്ക: (www.kasargodvartha.com 17/06/2016) ഏണിയാടിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ടിപ്പര്‍ ലോറി കവര്‍ച്ചചെയ്തുവെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബന്തടുക്കയിലെ വിനോദിന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 65 ഇ 4463 നമ്പര്‍ ടിപ്പര്‍ ലോറിയാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ മോഷണം പോയത്.
വിനോദിന്റെ ബന്തടുക്ക ഏണിയാടിയിലുള്ള വീടിന് സമീപത്ത് പുലര്‍ച്ചെ ഒരു മണിയോടെ റോഡരികില്‍ ലോറി നിര്‍ത്തിയിട്ടതായിരുന്നു. പിറ്റേദിവസം രാവിലെയാണ് ലോറി മോഷണം പോയതായി കണ്ടെത്തിയത്. വിനോദ് സ്വന്തം നിലയില്‍ അന്വേഷണം നടത്തിയെങ്കിലും ലോറി എവിടെയുണ്ടെന്നത് സംബന്ധിച്ച് ഒരു സൂചനയും ലഭിച്ചില്ല. ഇതേതുടര്‍ന്ന് വ്യാഴാഴ്ച വൈകുന്നേരം വിനോദ് ബേഡകം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.