തോംസണ്‍ ജോസ് എസ് പിയായി കാസര്‍കോട്ട് തിരിച്ചെത്തുന്നു
Jun 6, 2016, 23:30 IST
കാസര്‍കോട്: (www.kasargodvartha.com 06/06/2016) ജില്ലയിലെ ക്രമസമാധാനപാലനത്തില്‍ സമൂലമായ മാറ്റം വരുത്തിയ മുന്‍ ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് കാസര്‍കോട്ട് എസ് പിയായി വീണ്ടും തിരിച്ചെത്തുന്നു. ഇപ്പോഴത്തെ ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസിനെ പാലക്കാട്ടേക്ക് സ്ഥലംമാറ്റിക്കൊണ്ടാണ് തോംസണ്‍ ജോസിനെ കാസര്‍കോട്ട് നിയമിച്ചിരിക്കുന്നത്.
ഭരണമാറ്റത്തെ തുടർന്ന് സംസ്ഥാനത്ത് പോലീസ് തലപ്പത്തുണ്ടായ വന്‍ അഴിച്ചുപണിയെ തുടര്‍ന്നാണ് തോംസണ്‍ ജോസിന് കാസര്‍കോട്ട് വീണ്ടും നിയമനം ലഭിച്ചത്. നേരത്തെ മണല്‍ മാഫിയയ്ക്കും തട്ടിപ്പ് സംഘങ്ങള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിച്ച തോംസണ്‍ ജോസിനെ വീണ്ടും കാസര്‍കോട്ട് തിരിച്ചു നിയമിച്ചിരിക്കുന്നത് ഇത്തരം സംഘങ്ങള്‍ക്ക് പേടിസ്വപ്‌നമായി മാറും.
മുമ്പ് യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു തോംസണ്‍ ജോസിനെ കാസര്‍കോട്ട് നിയമിച്ചിരുന്നത്. ഒരു വര്‍ഷവും എട്ട് മാസവും നടത്തിയ സേവനത്തിന് ശേഷം സമ്മര്‍ങ്ങള്‍ക്ക് വഴങ്ങി ഇവിടുന്ന് മാറ്റുകയായിരുന്നു. ഇത് വന്‍ വിവാദമാവുകയും സ്ഥലംമാറ്റത്തിനെതിരെ വിവിധ സാമൂഹ്യ സംഘടനകള്‍ ശക്തമായ പ്രതിഷേധമായി രംഗത്തു വരികയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും ചെവികൊടുക്കാതെ അന്ന് സര്‍ക്കാര്‍ അദ്ദേഹത്തെ ഇവിടെനിന്നും മാറ്റുകയായിരുന്നു.
പകരം നിയമിച്ച ഡോ. എ ശ്രീനിവാസും ജില്ലയുടെ ക്രമസമാധാന പാലനത്തില്‍ മുഖം നോക്കാതെയുള്ള നടപടിയാണ് സ്വീകരിച്ചത്. പെട്ടെന്ന് തന്നെ അദ്ദേഹത്തെ മാറ്റുന്നതും ചര്‍ച്ചാ വിഷമായിട്ടുണ്ട്.
Related News: കാസര്‍കോട് പോലീസ് ചീഫിന് സ്ഥലം മാറ്റം: പിന്നില്‍ മാഫിയാ സംഘങ്ങളാണെന്ന് സംശയം
തോംസണ്‍ ജോസ്, കാസര്‍കോടിന് മറക്കാനാവില്ല താങ്കളെ...

ജില്ലാ പോലീസ് ചീഫിന്റെ സ്ഥലം മാറ്റം ലീഗ് നേതൃത്വം അറിഞ്ഞില്ല; പ്രതിഷേധം ശക്തമാകുന്നു
Keywords : Kasaragod, Police, Kerala, LDF, UDF, District Police Chief, Thomson Jose, Dr A Srinivas, Thomson Jose returns to Kasargod.