മുട്ടത്തൊടി ബാങ്കില്‍ മുക്കുപണ്ടം നിറച്ച് ബാങ്ക് കൊള്ളയടിക്കാനും പദ്ധതിയിട്ടു?
Jun 11, 2016, 23:44 IST
കാസര്‍കോട്: (www.kasargodvartha.com 11/06/2016) മുട്ടത്തൊടി സര്‍വീസ് സഹകരണ ബാങ്കിന്റെ നായന്മാര്‍മൂല, വിദ്യാനഗര്‍ ബ്രാഞ്ചുകളില്‍ മുക്കുപണ്ടം നിറച്ച് ബാങ്ക് കൊള്ളയടിക്കാനുള്ള പദ്ധതിയും പിടിയിലായ തട്ടിപ്പ് സംഘത്തിന് ഉണ്ടായിരുന്നുവോ എന്ന് പോലീസ് പരിശോധിക്കുന്നു. നാല് കോടിയോളം രൂപയുടെ മുക്കുപണ്ടമാണ് രണ്ട് ബാങ്കുകളിലുമായി 12 ഓളം വരുന്ന സംഘം നിറച്ചത്.
ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ മുക്കുപണ്ട ആഭരണങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. ബാങ്ക് ഏതെങ്കിലും ക്വട്ടേഷന്‍ സംഘത്തെ കൊണ്ട് കൊള്ളയടിപ്പിച്ച് തട്ടിപ്പില്‍ നിന്നും രക്ഷപ്പെടാമെന്ന ചിന്തയായിരിക്കാം ഇവര്‍ക്ക് ഉണ്ടായതെന്ന് സംശയിക്കുന്നതായി അന്വേഷണത്തിലെ ഒരു ഉദ്യോഗസ്ഥന്‍ കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി.
2011 ല്‍ വിദ്യാനഗര്‍ കലക്‌ട്രേറ്റിന് സമീപത്ത് സായാഹ്ന ശാഖ ആരംഭിച്ചത് മുതല്‍ ഇവിടെ മുക്കുപണ്ട തട്ടിപ്പ് നടന്നു വന്നിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ബാങ്കിലെ സ്‌ട്രോംങ് റൂമിലെയും സെയിഫ് ലോക്കറിലെയും സി സി ടി വി ക്യാമറകള്‍ ചുമരിലേക്ക് തിരിച്ചുവെച്ച നിലയില്‍ കണ്ടത് ബാങ്ക് കൊള്ള നടത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് സംശയിക്കുന്നതായി അന്വേഷണ സംഘം സൂചിപ്പിച്ചു.
ബാങ്കിന്റെ നായന്മാര്‍മൂല മെയിന്‍ ബ്രാഞ്ചിലെ അപ്രൈസര്‍മാരായ സതീഷും, ഇവനിംഗ് ബ്രാഞ്ചിലെ മാനേജര്‍ അമ്പലത്തറ കോട്ടപ്പാറയിലെ സന്തോഷും ചേര്‍ന്ന് ഈ മുക്കുപണ്ട തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പിന്നീടാണ് സതീഷിന്റെ സഹോദരനായ ടി വി സത്യപാലനും നായന്‍മാര്‍മൂല തൈവളപ്പിലെ അബ്ദുല്‍ മജീദും മുട്ടത്തൊടി മെയിന്‍ ബ്രാഞ്ച് കെട്ടിടത്തിന്റെ തൊട്ട് താഴെ പ്രവര്‍ത്തിക്കുന്ന വന്ദന ജ്വല്ലറിയിലെ ജീവനക്കാരനായ വെള്ളരിക്കുണ്ടിലെ ജയരാജനും ഈ തട്ടിപ്പില്‍ പങ്കാളികളായത്. വന്ദന ജ്വല്ലറിയുടെ ഉടമകള്‍ അപ്രൈസര്‍മാരായ സതീഷും സത്യപാലനുമായിരുന്നു.
ബാങ്ക് കെട്ടിടത്തിന്റെ താഴെയുള്ള ജ്വല്ലറിയാണ് ഈ മുക്കുപണ്ട തട്ടിപ്പിന് പ്രതികള്‍ മറയാക്കിയത്. ഈ ജ്വല്ലറിയില്‍ നിന്നാണ് ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങളില്‍ സ്വര്‍ണത്തിന്റെ പരിശുദ്ധി രേഖപ്പെടുത്തുന്ന 916 ഹാള്‍മാര്‍ക്ക് ചെയ്തിരുന്നത്. ജയരാജനായിരുന്നു മുക്കുപണ്ടത്തില്‍ ഹാള്‍മാര്‍ക്ക് പതിക്കുന്നതില്‍ വൈദഗ്ധ്യം കാട്ടിയത്.
ഇപ്പോള്‍ അറസ്റ്റിലായ അബ്ദുല്‍ മജീദ് എട്ടോളം തവണ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ കൈപ്പറ്റിയിട്ടുണ്ട്. നായമാര്‍മൂലയിലെ ഷാഫിയാണ് തന്നെകൊണ്ട് ആദ്യം 25,000 രൂപയ്ക്ക് മുക്കുപണ്ടം പണയപ്പെടുത്തിയതെന്ന് മജീദ് പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ആഭരണം പണപ്പെടുത്തി നല്‍കിയപ്പോള്‍ തനിക്ക് ആദ്യം കുറച്ച് പണം തന്നിരുന്നുവെന്നും മജീദിന്റെ മൊഴിയിലുണ്ട്. പിന്നീട് അപ്രൈസര്‍ സതീഷിനെയും മാനേജര്‍ സന്തോഷിനെയും പരിചയപ്പെട്ട് അവര്‍ പറയുന്ന ആഭരണങ്ങള്‍ പലപ്പോഴായി ബാങ്കിന്റെ രണ്ട് ശാഖകളിലും പണയപ്പെടുത്തിയതായും മജീദ് പറയുന്നു.
23 ലക്ഷത്തോളം രൂപയുടെ മുക്കുപണ്ടം മജീദ് ബാങ്കില്‍ പണയം വെച്ചിട്ടുണ്ട്. ഇപ്പോള്‍ അറസ്റ്റിലായ ആദൂര്‍ കുണ്ടാറിലെ ഹാരിസും സ്വര്‍ണം പണയം വെക്കാനെത്തിയപ്പോഴാണ് സതീഷുമായും മറ്റും പരിചയപ്പെട്ടത്. സതീശും മാനേജറും ഇയാളെക്കൊണ്ട് ഒരു കോടിയോളം രൂപ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് കൈക്കലാക്കിയിട്ടുണ്ട്. ഒളിവിലുള്ള മാനേജര്‍ സന്തോഷ് പിടിയിലായാല്‍ മാത്രമേ ഇത് സംബന്ധിച്ചുള്ള ഗൂഢാലോചനകളും മറ്റുകാര്യങ്ങളും പുറത്ത് വരികയുള്ളൂ എന്നും പോലീസ് പറയുന്നു.
Related News:
മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ടതട്ടിപ്പ്; അന്വേഷണം കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും ആഭരണനിര്‍മ്മാണ ശാലകളിലേക്ക്

മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്: അപ്രൈസര്‍ സതീഷിനും സംഘത്തിനും വേണ്ടി മുക്കുപണ്ടം പണയം വെച്ചത് സ്ത്രീകളുള്‍പെടെ 50ഓളം പേര്‍
മുട്ടത്തൊടി ബാങ്കില്‍ നിന്നും മുക്കുപണ്ട തട്ടിപ്പില്‍ നഷ്ടപ്പെട്ടത് 3.91 കോടി; ഇടപാടുകാര്‍ക്ക് ആശങ്ക വേണ്ട, കുറ്റക്കാര്‍ക്കെതിരെ ഏതറ്റംവരെയും പോകും: ഭരണസമിതി
കോടികള്‍ തട്ടിയെങ്കിലും അപ്രൈസര്‍ സതീഷ് ഭാര്യയ്ക്ക് ഒരു തരി സ്വര്‍ണ്ണം വാങ്ങിക്കൊടുത്തില്ല; ലോട്ടറിയെടുക്കാന്‍ വീടും സ്വത്തും 13 ലക്ഷത്തിന് പണയപ്പെടുത്തി
മുട്ടത്തൊടി ബാങ്ക് തട്ടിപ്പിന് കാരണമായത് അപ്രൈസറുടെ ലോട്ടറി ചൂതാട്ടം; ദിവസം ഒരു ലക്ഷം രൂപവരെ ലോട്ടറിയെടുത്തു, പിന്നില്‍ ഉന്നതരും
മുട്ടത്തൊടി ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പ്; മാനേജര്‍മാരില്‍ ഒരാള്‍ ഒളിവില്‍
മുട്ടത്തോടി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് 10 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ അപ്രൈസര്‍മാരും പണയം വെച്ചവരും പിടിയില്‍
മുട്ടത്തൊടി ബാങ്ക് മുക്കുപണ്ട തട്ടിപ്പ്; കേസ് ക്രൈംബ്രാഞ്ചിന് കൈമാറും