city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വ്യാജ സ്വര്‍ണ്ണപണയങ്ങള്‍ കണ്ടെത്താന്‍ കാസര്‍കോട് ജില്ലയിലെ എല്ലാ സഹകരണസ്ഥാപനങ്ങളും പരിശോധിക്കുന്നതിന് പ്രത്യേക സ്‌ക്വാഡിന് ചുമതല

കാസര്‍കോട്: (www.kasargodvartha.com 13.06.2016) മുട്ടത്തൊടി സര്‍വ്വീസ് സഹകരണബാങ്കിന്റെ വിദ്യാനഗര്‍നായന്‍മാര്‍മൂല ശാഖകളില്‍ മുക്കുപണ്ടങ്ങള്‍ പണയം വെച്ച് അഞ്ചുകോടിയോളം രൂപ തട്ടിയെടുത്ത പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയിലെ എല്ലാസഹകരണ ബാങ്കുകളിലും സംഘങ്ങളിലും പരിശോധന നടത്തുന്നതിനായി സഹകരണവകുപ്പ് പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കി.

സഹകരണ വകുപ്പ് ചുമതലപ്പെടുത്തിയ 85 ഓളം പേര്‍ വരുന്ന അന്വേഷണ സ്‌ക്വാഡ് ചൊവ്വാഴ്ച മുതല്‍ പരിശോധന ആരംഭിക്കും. മുട്ടത്തൊടി ബാങ്കില്‍ മാത്രമല്ല ജില്ലയിലെ മറ്റ് സഹകരണബാങ്കുകളിലും മുക്കുപണ്ടങ്ങള്‍ പണയം വെച്ച് പണം തട്ടിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് സഹകരണവകുപ്പ് അന്വേഷണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നത്. സ്വര്‍ണ്ണപ്പണയം സ്വീകരിക്കുന്ന ബാങ്കുകളിലും സഹകരണസംഘങ്ങളിലുമാണ് പരിശോധന നടത്തുക. പത്ത് ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കുന്ന വിധത്തിലായിരിക്കും നടപടിക്രമങ്ങള്‍.

ജില്ലയിലെ 63 സഹകരണ ബാങ്കുകളിലും അതിന്റെ ശാഖകളിലും ജില്ലാ സഹകരണ ബാങ്കിലും അതിന്റെ ശാഖകളിലുമെല്ലാം പരിശോധന നടത്തും. ഇതോടൊപ്പം തന്നെ എംപ്‌ളോയീസ് സംഘങ്ങള്‍, അര്‍ബന്‍ സൊസൈറ്റികള്‍, ക്ഷേമസംഘങ്ങള്‍, വനിതാ സംഘങ്ങള്‍ തുടങ്ങി സ്വര്‍ണ്ണപണയ ഇടപാടുകള്‍ നടത്തുന്ന എല്ലാ പ്രാഥമിക സഹകരണ സംഘങ്ങളിലും പരിശോധന നടത്തുന്നുണ്ട്.

അഞ്ചുപേരടങ്ങുന്ന സംഘങ്ങളായി തിരിച്ചാണ് പരിശോധന നടത്തുക. രണ്ടോ അതിലധികമോ അപ്രൈസര്‍മാരെയും പരിശോധക സംഘത്തില്‍ ഉള്‍പ്പെടുത്തും. മുട്ടത്തൊടി ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടക്കാന്‍ ഇടവന്നതുതന്നെ അപ്രൈസര്‍മാര്‍ ഒത്താശ നല്‍കിയതുകൊണ്ടാണ്. പരിശോധനയുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് ഒന്നിലധികം അപ്രൈസര്‍മാരെ സംഘത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. വ്യാജ സ്വര്‍ണ്ണപ്പണയമുണ്ടെങ്കില്‍ അതുമൂലം സഹകരണ ബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും നഷ്ടമുണ്ടാകാതിരിക്കാനാണ് സഹകരണവകുപ്പിന്റെ ശ്രമം.

വ്യാജ സ്വര്‍ണ്ണപണയങ്ങള്‍ കണ്ടെത്താന്‍ കാസര്‍കോട് ജില്ലയിലെ എല്ലാ സഹകരണസ്ഥാപനങ്ങളും പരിശോധിക്കുന്നതിന് പ്രത്യേക സ്‌ക്വാഡിന് ചുമതല


Keywords: Kasaragod, Vidya Nagar, Naimaramoola, Special-squad, Bank, Checking, Tuesday, Gold Loan.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia