ഉളിയത്തടുക്കയില്‍ തട്ടുകട തീവെച്ച് നശിപ്പിച്ചു
Jun 16, 2016, 09:23 IST
ഉളിയത്തടുക്ക: (www.kasargodvartha.com 16/06/2016) ഉളിയത്തടുക്കയില്‍ തട്ടുകട സാമൂഹ്യദ്രോഹികള്‍ തീവെച്ച് നശിപ്പിച്ചു. ബുധനാഴ്ച രാത്രി 12.30 മണിയോടെയാണ് സംഭവം. ഉളിയത്തടുക്ക മധൂര്‍ റോഡരികില്‍ ഷെഡോടുകൂടിയ തട്ടുകടയ്ക്കാണ് അജ്ഞാതസംഘം തീവെച്ചത്. ഉളിയത്തടുക്കയിലെ മുഹമ്മദ് നിയാസിന്റെ ഉടമസ്ഥതയിലുള്ള തട്ടുകടയാണ് ഇത്.
രാത്രി കട പൂട്ടിയശേഷം മുഹമ്മദ് നിയാസ് വീട്ടിലേക്ക് പോയതായിരുന്നു. അര്‍ധരാത്രിയായപ്പോള്‍ പരിസരവാസികളാണ് തട്ടുകട കത്തുന്നവിവരം നീയാസിനെ അറിയിച്ചത്. ഉടന്‍തന്നെ നിയാസ് നല്‍കിയ വിവരത്തെതുടര്‍ന്ന് കാസര്‍കോട്ട് നിന്നും ഫയര്‍ഫോഴ്‌സെത്തുകയും തീയണയ്ക്കുകയുമായിരുന്നു. ഷെഡ് പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Uliyathaduka, Kasaragod, Fire, Kerala, Small Shop, Thattukada burnt in Uliyathadukka