വീടിനുനേരെ ഗുണ്ടാസംഘം വെടിയുതിര്‍ത്തു; കുടുംബത്തിലെ നാലുപേര്‍ക്ക് പരിക്ക്
Jun 30, 2016, 13:25 IST
മഞ്ചേശ്വരം: (www.kasargodvartha.com 30.06.2016) മഞ്ചേശ്വരത്ത് വീടിനുനേരെ ഗുണ്ടാസംഘത്തിന്റെ വെടിവെപ്പ്. ലോറി ക്ലീനറായ മജീദിന്റെ വീടിനു നേരയാണ് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ വെടിവെപ്പുണ്ടായത്. സ്ത്രീയുള്‍പ്പടെ നാല് പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റു.
ഇവരെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗലാപുരത്തുനിന്ന് കാസര്‍കോട്ടേക്ക് മണല്‍ കടത്തുന്ന ലോറിയുടെ ഡ്രൈവറാണ് മജീദ്. നേരത്തെ മഞ്ചേശ്വരത്തിനടുത്ത തലക്കി കടവില്‍ മണല്‍ കടത്തിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയുണ്ടായ സംഘട്ടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു.
ലോറി ക്ലീനര്‍ മജീദിനും റഫീഖിനുമാണ് കത്തിക്കുത്തില്‍ പരിക്കേറ്റത്. റഫീഖും മജീദും കുത്തേറ്റ് പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്. റഫീഖിനെ കുത്തിയത് മജീദാണെന്നാരോപിച്ചാണ് മജീദിന്റെ വീടിനുനേരെ ആക്രമണമുണ്ടായത്.
സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു. മഞ്ചേശ്വരത്തും ഉപ്പളയിലും ഗുണ്ടാസംഘങ്ങള്‍ വീണ്ടും സജീവമായിരിക്കുകയാണ്.
Keywords: Kasaragod, Manjeshwaram, Injured, Police, Lorry, Cleaner, Case, Uppala, Thursday, Family, Mangalore, Shooting: 4 members of a family injured.