city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കഞ്ചാവ് മാഫിയയുടെ ഭീഷണി വിലപോവില്ല; ലഹരി വിരുദ്ധ ക്യാമ്പെയിനുമായി എസ് ഡി പി ഐ

മഞ്ചേശ്വരം: (www.kasargodvartha.com 21/06/2016) വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപഭോഗത്തിനെതിരേ ബോധവത്കരണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ വധഭീഷണി വിലപോവില്ലെന്ന് എസ് ഡി പി ഐ ഉദ്യാവര്‍ ബ്രാഞ്ച്  കമ്മിറ്റി അഭിപ്രായപ്പെട്ടു. നാടിന്റെ നന്മക്കും പുതിയ തലമുറയെ ലഹരി മുക്തമാക്കുന്നതിനും മുന്നിട്ടിറങ്ങുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് വേണ്ട സുരക്ഷയൊരുക്കാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് യോഗം വിലയിരുത്തി.

'സേ നോ റ്റു ഡ്രഗ്‌സ്' എന്ന പ്രമേയത്തില്‍ ബോധവത്കരണ ക്യാമ്പെയിനുമായി മുന്നോട്ട് പോവാനും യോഗത്തില്‍ തീരുമാനമായി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയടക്കം വലയിട്ടിരിക്കുന്ന കഞ്ചാവ് മാഫിയക്കെതിരെ പ്രതികരിക്കേണ്ട ഉത്തരവാദിത്തപ്പെട്ടവര്‍ പോലും നിശബ്ദമായിരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.

ക്യാമ്പെയിനിന്റെ ഭാഗമായി ലഘുലേഖ വിതരണം, ലഹരി വിരുദ്ധ റാലികള്‍, സെമിനാറുകള്‍, പോസ്റ്റര്‍ പ്രചാരണം, ഹൗസ് ക്യാമ്പെയിനുകള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
കഞ്ചാവ് മാഫിയയുടെ ഭീഷണി വിലപോവില്ല; ലഹരി വിരുദ്ധ ക്യാമ്പെയിനുമായി എസ് ഡി പി ഐ

Keywords:  Kasaragod, Kerala, SDPI, Threatening, Meet, Say  No To Drugs, Campaign, SDPI conducts 'Say  No To Drugs' Campaign.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia