കാലവര്‍ഷത്തിന്റെ മറവില്‍ മണല്‍ക്കടത്ത് സജീവം; മൂന്ന് ലോറി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍
Jun 23, 2016, 10:37 IST
മഞ്ചേശ്വരം: (www.kasargodvartha.com 23/06/2016) മഴ കനത്ത് തുടങ്ങിയതോടെ മണല്‍ക്കടത്ത് സംഘവും സജീവമായി. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പോലീസ് മണല്‍ കടത്ത് വാഹനങ്ങള്‍ പിടികൂടി. മൂന്ന് ലോറി ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു. പൊസോട്ടെ അബ്ദുല്‍ സത്താര്‍, മംഗളൂരു സ്വദേശിയായ ശംസുദ്ദീന്‍, ഇരിട്ടി സ്വദേശി രാജീവന്‍ എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകിട്ടും രാത്രിയിലുമായാണ് മണല്‍ ലോറികള്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. രേഖകളില്ലാതെ മണല്‍ കടത്തി വരുമ്പോഴാണ് ഉപ്പള ഗേറ്റിനടുത്ത് വെച്ച് അബ്ദുല്‍ സത്താര്‍ ഓടിച്ച് വരികയായിരുന്ന ലോറി പോലീസ് പിടികൂടിയത്. ശംസുദ്ദീന്‍ ഓടിച്ചുവരികയായിരുന്ന മണല്‍ ലോറി പാത്തൂരില്‍ വെച്ചാണ് പോലീസ് പിടികൂടിയത്. മംഗളൂരു ഭാഗത്ത് നിന്നും കാസര്‍കോട് വഴി മണല്‍ കടത്താനുള്ള ശ്രമത്തിനിടെയാണ് ശംസുദ്ദീന്‍ പിടിയിലായത്.
കര്‍ണ്ണാടകയില്‍ നിന്ന് കണ്ണൂരിലേക്ക് മണല്‍ കടത്തി പോവുമ്പോള്‍ ഹൊസങ്കടിയില്‍ വെച്ച് രാജീവന്‍ പോലീസ് പിടിയിലാവുകയായിരുന്നു. കാലവര്‍ഷത്തിന്റെ മറവില്‍ അനധികൃത മണല്‍ കടത്ത് വര്‍ദ്ധിച്ചുവെങ്കിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ മതിയായ പരിശോധന ഉണ്ടാവുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
Keywords: Kasaragod, Sand, Lorry, Arrest, Wednesday, Police, Manglore, Uppala gate, Posot, Manjeshwaram, Abdul Sathar, Sands lorries seized.