വാടകയ്‌ക്കെടുക്കുന്ന കാര്‍ ചെറിയ വിലക്ക് മറിച്ചുവില്‍ക്കുന്നു; അറസ്റ്റിലായ കാസര്‍കോട് സ്വദേശിയുള്‍പെട്ട സംഘത്തില്‍ നിന്നും 10 കാറുകള്‍ കൂടി കണ്ടെടുത്തു
Jun 18, 2016, 12:26 IST
തൃശൂര്‍: (www.kasargodvartha.com 18/06/2016) വാടകയ്‌ക്കെടുത്ത കാര്‍ ചെറിയവിലക്ക് മറിച്ചുവില്‍ക്കുന്ന സംഘത്തിന്റെ കൈയില്‍ നിന്നും 10 കാറുകള്‍ കൂടി പോലീസ് കണ്ടെടുത്തു. 'റെന്റ് എ കാര്‍' സംവിധാനത്തില്‍ വാടകയ്‌ക്കെടുക്കുന്ന കാറുകളാണ് സംഘം ചെറിയ വിലയ്ക്ക് മറിച്ചുവില്‍ക്കുന്നത്.
കേസില്‍ കാസര്‍കോട് കുമ്പഡാജെ അകല്‍പാടി സ്വദേശിയും മലപ്പുറം വേങ്ങരയില്‍ താമസക്കാരനുമായ അഷ്‌റഫ്, പഴയന്നൂരിലെ ഷാനവാസ്, തൃത്താലയിലെ കുഞ്ഞി മുഹമ്മദ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് 10 കാറുകള്‍ പോലീസ് പലയിടങ്ങളില്‍ നിന്നായി കണ്ടെടുത്തത്.
നമ്പഴിക്കാട്ടെ പോക്കാക്കില്ലത്ത് റഈസിന്റെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ സൈനുദ്ദീന്‍, സലീഷ്, ഷമീര്‍ എന്നിവര്‍ പോലീസിന്റെ പിടിയിലാകാനുണ്ട്. മൂന്നുമാസം മുമ്പ് റഈസിന്റെ ഇന്നോവ കാര്‍ സുഹൃത്ത് വഴി കുഞ്ഞി മുഹമ്മദും സൈനുദ്ദീനും വിവാഹാവശ്യത്തിനെന്നു പറഞ്ഞ് രണ്ടാഴ്ചക്ക് വാടകക്കെടുത്തിരുന്നു. മൂന്നു മാസമായിട്ടും തിരികെ ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് റഈസ് പരാതിയുമായി പോലീസിലെത്തിയത്.
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കാര്‍ അഷ്‌റഫിന്റെ കൈയ്യിലാണെന്ന് മനസിലായി. തുടര്‍ന്ന് അഷ്‌റഫിനെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ കൈവശമുണ്ടായിരുന്ന 10 കാറുകള്‍ പോലീസ് പിടിച്ചെടുക്കുകയായിരുന്നു.
പേരാമംഗലം നീലങ്കാവില്‍ ജിനയില്‍, പട്ടാമ്പി സ്വദേശികളായ മഠത്തില്‍ വളപ്പില്‍ നസ്‌റുദ്ദീന്‍, കിഴക്കെപ്പാട്ട് തൊടി മുഹമ്മദ് ഷഫീഖ്, അക്കരപറമ്പില്‍ അബ്ദുല്‍ ഖാദര്‍, വാഴക്കപറമ്പില്‍ മുഹമ്മദ് ഷഫീഖ്, തൃത്താല സ്വദേശികളായ കാടാംകുളത്തില്‍ ഷഫീഖ്, പാലക്കല്‍ അനൂപ്, പീച്ചി തിരുകുളം വീട്ടില്‍ സനോജ് എന്നിവരുടെ ഉടമസ്ഥതയിലുള്ള കാറുകളാണ് പോലീസ് കണ്ടെടുത്തത്.
ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ് കാര്‍ അഷ്‌റഫ് മറ്റുള്ളവര്‍ക്ക് നല്‍കിയിരുന്നത്. ആവശ്യമായ അനുമതികള്‍ കൂടാതെ കാര്‍ വാടകയ്ക്ക് നല്‍കുന്നതിനാല്‍ നഷ്ടപ്പെട്ടാലും കാര്യമായ അന്വേഷണം ഉണ്ടാകില്ലെന്നതാണ് പ്രതികള്‍ക്ക് തട്ടിപ്പിന് സൗകര്യമൊരുക്കുന്നതെന്ന് പോലീസ് പറഞ്ഞു. മറ്റു പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Keywords: Thrissur, Kasaragod, Kerala, arrest, Police, Car, Rent, Cheating, Accuse, Police, complaint, case, Investigation, Rent-A-Car Cheating: More cars recovered.