എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ ഭക്ഷണസാധനങ്ങളുമായി ഇബ്രാഹിം മദക്കത്തിന്റെ കാരുണ്യ വഴി
Jun 15, 2016, 09:30 IST
മുള്ളേരിയ: (www.kasargodvartha.com 15.06.2016) എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ ഏറെയുള്ള മലയോരമേഖലയില്‍ 1000 കുടുംബങ്ങള്‍ക്ക് റംസാനിലേക്കും പെരുന്നാളിലേക്കുമുള്ള ഭക്ഷണസാധനങ്ങള്‍ നല്‍കി പ്രവാസിവ്യാപാരിയുടെ സാമൂഹികപ്രതിബദ്ധത.
ഖത്തറില്‍ റെന്റ് എ കാര്‍ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരിയായ മുള്ളേരിയ പള്ളപ്പാടി സ്വദേശിയായ ഇബ്രാഹിം മദക്കമാണ് ജില്ലയിലെ മലയോരപ്രദേശങ്ങളായ ബെള്ളൂര്‍, കുമ്പടാജെ, കാറഡുക്ക പഞ്ചായത്തുകളിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് പുണ്യമാസമായ റമസാനില്‍ കാരുണ്യഹസ്തവുമായി മുന്നോട്ട് വന്നിരിക്കുന്നത്. തുടര്‍ച്ചയായി ഏഴാം വര്‍ഷമാണ് ഇദ്ദേഹം ഇത്തരം കാരുണ്യപ്രവര്‍ത്തനം നടത്തുന്നത്.
അരി, പഞ്ചസാര, പയറുവര്‍ഗങ്ങള്‍, എണ്ണ, ഈത്തപ്പഴം, ഉള്ളി ഉള്‍പ്പടെ 3400ഓളം രൂപയുടെ സാധനങ്ങളാണ് ഓരോ കുടുംബത്തിനും നല്‍കുന്നത്. ഇദ്ദേഹം രൂപീകരിച്ച മദക്കം ചാരറ്റബിള്‍ ട്രസ്റ്റ് അര്‍ഹരായവരെ കണ്ടെത്തിയാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. 1999ല്‍ 300ഓളം കുടുംബങ്ങളെ കണ്ടെത്തിയാണ് ഇങ്ങനെയൊരു സംരംഭത്തിന് തുടക്കം കുറിച്ചത്. ഓരോ വര്‍ഷവും അതിന്റെ എണ്ണം വര്‍ധിപ്പിക്കാനും ഇദ്ദേഹം ശ്രദ്ധിക്കുന്നു. അവശ്യസാധനങ്ങളുടെ വില ഓരോ വര്‍ഷവും ക്രമാതീതമായി വര്‍ധിക്കുമ്പോഴും സാധനങ്ങളുടെ അളവ് കുറക്കാന്‍ ഇദ്ദേഹം തയ്യാറല്ല. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഓണത്തിനും പ്രദേശത്തെ 500ഓളം കുടുംബങ്ങള്‍ക്ക് ഇതേ പോലെ ഭക്ഷണസാധനങ്ങള്‍ എത്തിക്കാറുണ്ട്.
ഖത്തറില്‍ ചുമട്ട് തൊഴിലാളിയായും വീട്ടുജോലിക്ക് നിന്നും പ്രവാസജീവിതത്തിന് തുടക്കം കുറിച്ച ഇബ്രാഹിം മദക്കം ഖത്വറിലെ പെനിസ്വല റെന്റ് എ കാര്‍ സ്ഥാപനത്തിന്റെ ഉടമയാണ്. ഇതിന് പുറമെ നാട്ടിലും റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിക്ഷേപങ്ങളുണ്ട്.
ജീവിതത്തിന്റെ ഉന്നതിയില്‍ എത്തുമ്പോഴും തന്റെ ഇന്നലെകളെയും നാട്ടുകാരെയും മറക്കാത്ത ഇബ്രാഹിം കാരുണ്യ പ്രവര്‍ത്തനത്തിന്റെ വേറിട്ട മുഖമാവുകയാണ്.
Keywords: Kasaragod, Endosulfan, Mulleria, Home, Qatar, Dates, Families, Car, Life, Ibrahim, Ramadan, Ramadan relief in Endosulfan affected area by Ibrahim Madakka